കരിമീൻ
കരിമീൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Cichliformes |
Family: | Cichlidae |
Genus: | Etroplus |
Species: | E. suratensis
|
Binomial name | |
Etroplus suratensis (Bloch, 1790)
|
തെക്കേ ഇന്ത്യയിൽ നദികളിലും കായലുകളിലും കണ്ടുവരുന്ന ഒരു നാടൻ മൽസ്യമാണ് കരിമീൻ. ഗ്രീൻ ക്രോമൈഡ് (Green chromide), പേൾ സ്പോട്ട് (Pearl spot) എന്നിങ്ങനെയും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്ര നാമം എട്രോപ്ലസ് സുരടെൻസിസ് (Etroplus suratensis) എന്നാണ്. തെക്കേയിന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളാണ് ഇവയുടെ സ്വാഭാവിക ആവാസകേന്ദ്രങ്ങൾ. കേരളത്തിലെ കായലുകളിലും, കർണ്ണാടകയിലെ പടിഞ്ഞാറൻ നദികളിലും, ആന്ധ്രയിലെ തടാകങ്ങളിലും സാധാരണയായി ഈ മത്സ്യം കണ്ടുവരുന്നു. കൂടാതെ കേരളത്തിൽ കുളങ്ങൾ, നെല്പാടങ്ങൾ എന്നിവിടങ്ങളിൽ മത്സ്യകൃഷിയായും ഇവയെ വളർത്താറുണ്ട്. സ്വതേ രുചികരവും വർഷം മുഴുവൻ ലഭിക്കുന്നതുമായ ഈ മൽസ്യത്തിന് ഉയർന്ന വിലയാണുള്ളത്. അക്വേറിയങ്ങളിൽ എട്ടു വർഷം വരെ ജീവിച്ചതായി രേഖകളുണ്ട്. ഉപ്പുവെള്ളത്തിൽ വളരുന്നതിനു കൂടുതൽ രുചിയുള്ളതായും ശുദ്ധജലത്തിൽ വേഗം വളരുന്നതായും കാണുന്നു.[2]
കരിമീനിനെ കുറിച്ച് പറയുമ്പോൾ നമ്മൾ മനുഷ്യർ അറിയേണ്ട ഒരു കാര്യം കൂടെയുണ്ട് ഒരു ഇണയെ നഷ്ടപ്പെട്ടാൽ ഇണയെ നഷ്ട്ടപെടുന്ന മീൻ ഇതിന്റെ ജീവിതത്തിൽ മറ്റൊരു ഇണയെ സ്വീകരിക്കില്ല. അങ്ങനെ നോക്കുമ്പോൾ നമ്മൾ പിടിച്ചു തിന്നുന്ന ഓരോ കരിമീനും അതിന്റെ ഇണക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന് ചിന്തിക്കാൻ മനുഷ്യർക്ക് കഴിയുമോ??
പ്രത്യേകതകൾ
[തിരുത്തുക]ആൺ–പെൺ മത്സ്യങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. നേർത്ത തിളക്കമുള്ള പച്ച നിറം. അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകൾ. കരിമീനിന്റെ വായ് ചെറുതാണ്. 22 സെ.മി.–40 സെ.മി. വരെ നീളവും[3], അനുകൂല സാഹചര്യങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. വായ്ക്കുള്ളിൽ രണ്ടു വരി പല്ലുകൾ ഉണ്ടാവും. പാർശ്വ ചിറകുകളിൽ ബലമേറിയ മുള്ളുകൾ ഉണ്ട്.
ആഹാരം
[തിരുത്തുക]ജല സസ്യങ്ങൾ ആണ് ആഹാരം. കൊതുകിന്റെ മുട്ടകൾ, കൂത്താടി, ചെമ്മീൻ കുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും. പൊതുവേ സസ്യഭുക്കാണെങ്കിലും കാലത്തിനനുസരിച്ചും വലിപ്പത്തിനനുസരിച്ചും ആഹാരരീതിയിൽ മാറ്റം വരാറുണ്ട്.[4]
മാംസഘടന
[തിരുത്തുക]കരിമീൻ വളരേയധികം പോഷകാംശമുള്ള ഭക്ഷണമാണ്. കുറഞ്ഞ മാംസ്യവും ധാരാളം ജീവകങ്ങളും ഒമേഗാ 3 ഫാറ്റി ആസിഡിന്റെയും വിറ്റമിൻ ഡി, രൈബോഫ്ലാവിൻ എന്നിവയുടെ പ്രചുരതയും അതിനെ നല്ല ഭക്ഷണമാക്കുന്നു. കാൽസ്യം ഫോസ്ഫറസ് പോലുള്ള ധാതുക്കളും ഇതിൽ ധാരാളമുണ്ട്. സ്ഥിരമായി കഴിക്കുന്നത് രക്തസമ്മർദ്ദത്തിനു നല്ലതാണ്.[5]
പോഷകപ്രാധാന്യം
[തിരുത്തുക]- അവ മാംസ്യം കുറവും ജീവകങ്ങൾ കൂടുതലും ആണ്
- ഫാറ്റി ആസിഡ് സമ്പുഷ്ടമായതിനാൽ രക്തസമ്മർദ്ദം ലഘൂകരിക്കമൂലം ഹൃദയാഘാതസാധ്യത കുറക്കുകയും ചെയ്യുന്നു
- . മാനസികതുലനത്തിനും പ്രവർത്തത്തെയും സഹായിക്കുന്നതായി കാണുന്നു. അതിനാൽ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അൽഷിമേഴ്സ് രോഗസാധ്യത കുറക്കുന്നു.[6]
കരിമീൻ വിഭവങ്ങൾ
[തിരുത്തുക]- കരിമീൻ പൊള്ളിച്ചത്
- കരിമീൻ വറുത്തരച്ചത്
- ഗ്രിൽഡ് കരിമീൻ[7]
കരിമീൻ കറി
[തിരുത്തുക]ആവശ്യമായ സാധനങ്ങൾ: കരിമീൻ, തേങ്ങ , ചെറിയ ഉള്ളി , പച്ചമുളക് , കറിവേപ്പില , കുടംപുളി, ഉപ്പ് , ഇഞ്ചി , മുളക് പൊടി, മഞ്ഞ പൊടി
തയ്യാറാക്കുന്ന വിധം: ചെറിയ ഉള്ളി , പച്ചമുളക് ,ഇഞ്ചി എന്നിവ അരിഞ്ഞു വെക്കുക . തേങ്ങ, മുളക് പൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക . മൺചട്ടിയിൽ അരച്ചു വെച്ചിരിക്കുന്ന അരപ്പ്, അരിഞ്ഞു വെച്ചിരിക്കുന്ന ചെറിയ ഉള്ളി , പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയുമായി യോജിപ്പിക്കുക . കഴുകിയെ കരിമീൻ ഇതിലേക്ക് ചേർത്ത് ആവശ്യത്തിനു വെള്ളം , ഉപ്പ് , കുടംപുളി എന്നിവ ചേർത്ത് വേവിക്കാൻ വെക്കുക . തിളച്ചു കുറുകി എണ്ണ തെളിയുമ്പോൾ വാങ്ങി വെക്കാം .
കരിമീൻ മപ്പാസ്
[തിരുത്തുക]ആവശ്യമായ സാധനങ്ങൾ: കരിമീൻ, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, വിന്നാഗിരി, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഏലക്കാ, കറുവാപട്ട, ഉപ്പ്, തേങ്ങാ പാൽ, വെളിച്ചെണ്ണ, കറി വേപ്പില, ഉപ്പ്, കുടം പുളി
പാചകം ചെയ്യുന്ന വിധം: മീൻ കഷണങ്ങൾ , കുരുമുളക് പൊടി, വിന്നാഗിരി, മഞ്ഞപ്പൊടി , ഉപ്പ് എന്നിവ ചേർത്ത് ഇളക്കി അര മണിക്കൂർ വെക്കുക. പാനിൽ എണ്ണയൊഴിച്ച് കരിമീൻ പകുതി വേവിൽ വറുത്തെടുക്കുക. ( കരിമീൻ വറുക്കാതെയും ഇത് തയ്യാറാക്കാം ) മൺചട്ടിയിൽ ഏലക്കാ , ഗ്രാമ്പൂ, പട്ട എന്നിവ വഴറ്റുക. ഇതിലേക്ക് ചെറിയ ഉള്ളി , ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇനി തേങ്ങാ രണ്ടാം പാൽ ഒഴിച്ച് തിളക്കുമ്പോൾ വറുത്ത് വെച്ച മീൻ കഷങ്ങൾ ഇടുക. ആവശ്യത്തിനു ഉപ്പ് , കുടം പുളി എന്നിവ ചേർത്ത് കറിവേപ്പില വിതറിയിട്ട് അടച്ചു ചെറുതീയിൽ വേവിക്കാൻ വെക്കുക . മീൻ വേവുമ്പോൾ ഒന്നാം പാൽ ചേർത്ത് ഒരു തിള വന്നതിനു ശേഷം അടുപ്പിൽ നിന്ന് വാങ്ങി വെക്കാം.
സംസ്ഥാന മത്സ്യം
[തിരുത്തുക]കേരളത്തിൽ ഏറ്റവും വിശിഷ്ടമായ മീൻ കരിമീൻ തന്നെയാണ്. കരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് കരിമീനിനെ കേരള സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്[8].2010-2011 കേരളസംസ്ഥാന സർക്കാർ കരിമീൻ വർഷമായി പ്രഖ്യാപിച്ചു.[9]
വിപണിമൂല്യം
[തിരുത്തുക]കേരളത്തിൽ മത്സ്യവിഭവങ്ങളിലെ താരമാണ് കരിമീൻ വിഭവങ്ങൾ. കേരളത്തിന്റെ തനത് രുചികളിൽ പ്രമുഖമാണ് കരിമീൻ. അതുകൊണ്ട് വിനോദസഞ്ചാരരംഗത്തും ഹോട്ടൽ വ്യവസായത്തിലും കരിമീനിനു പ്രത്യേക സ്ഥാനം ഉണ്ട്. മിക്കവാറും സ്വഭാവികസ്രോതസ്സുകളിൽ നിന്നാണ് ഇപ്പോൾ കരിമീൻ ശേഖരിക്കുന്നത്. അത് പലപ്പോഴും ആവശ്യത്തിനു തികയാറില്ല. ഇത്തരം മത്സ്യബന്ധനം പലപ്പോഴും കുഞ്ഞുങ്ങളുടെ നാശത്തിനും വഴിവയ്ക്കുന്നു. കരിമീനിനു സീസൺ വ്യത്യാസമില്ലാതെ നല്ല വില കിട്ടുന്നു. സീസണിൽ പലപ്പോഴും ആയിരം രൂപവരെ കിലോക്ക് വില വരാറുണ്ട്.
കരിമീൻ വളർത്തൽ
[തിരുത്തുക]താരതമ്യേന ഭാരം കറഞ്ഞതും എന്നാൽ സീസൺ വ്യത്യാസമില്ലാതെ വിളവെടുക്കാവുന്നതുമായ ഒരു ഇനമാണ് കരിമീൻ. ഒരിക്കൽ വിത്തിറക്കിയാൽ കരിമീൻ സ്വയം കുഞ്ഞുങ്ങളെ മുട്ടയിട്ട് വളർത്തുന്നതുകൊണ്ട് എല്ലാ വർഷവും വിത്തിറക്കേണ്ടതായി വരുന്നില്ല . വളർത്തുന്ന ചിലവിൽ ഇത് ഒരു വലിയ സൗജന്യമാണ്. കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നതിനായി ചട്ടി, കുടം, ഓട്ടിൻ കഷണങ്ങൾ, ഓല, കൊതുമ്പ് എന്നിവ വെച്ചുകൊടുക്കുന്നത് നല്ലതാണ്. ഇത്തരം ഒളിയിടങ്ങൾ കരിമീനിനു വളരേ ഇഷ്ടമാണ്.
കരിമീൻ കൊത്തിതിന്നുന്ന ഇനമാണ്. മറ്റ് പല മത്സ്യങ്ങളും ചകിളകളിലൂടെ വെള്ളം അരിച്ച് ഭക്ഷിക്കുന്നു. അതുകൊണ്ട് തിരിത്തീറ്റകളാണ് കരിമീനിനു അഭികാമ്യം. തീറ്റകണ്ട് തിന്നുന്ന സ്വഭാവമായതിനാൽ അധികം പച്ചപ്പ് വെള്ളത്തിനു നല്ലതല്ല. [10] വർഷത്തിൽ 3 -നാലു തവണ വലിയ മീനുകളെ പിടിച്ച് വിപണിയിലെത്തിക്കാവുന്നതാണ്.
ചിത്രശാല
[തിരുത്തുക]-
കരിമീൻ വറുത്തത്
-
Green chromide (കരിമീൻ)
-
കരക്കിട്ട മീൻ
-
വില്പനക്കായി
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:0
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ https://www.youtube.com/watch?v=z49Cy5HDx6c
- ↑ https://food.ndtv.com/ingredient/pearl-spot-701145
- ↑ Eprints@CMFRI - Feeding habits of the Pearl-Spot
- ↑ http://www.fresh2kitchen.com/index.php?route=product/product&product_id=153
- ↑ https://food.ndtv.com/ingredient/pearl-spot-701145
- ↑ https://www.thehindu.com/features/metroplus/Food/pearls-of-nutrition/article4794771.ece
- ↑ "Karimeen leaps from frying pan to State fish". 19 ജൂലൈ 2010. Retrieved 11 നവംബർ 2010.
- ↑ മാതൃഭൂമി ഹരിശ്രീ, 2011 ഒക്ടോബർ 15, പേജ് 7
- ↑ https://www.youtube.com/watch?v=Myju5EpwYD0
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Biological study of Etroplus suratensis:
- http://habitatnews.nus.edu.sg/guidebooks/marinefish/text/335.htm
- http://www.wetpetz.com/greenchromide.htm
- മലയാളമനോരമ , 2010 നവംബർ 10 .
- വിഭവങ്ങൾ
കരിമീൻ പൊള്ളിച്ചത്
- http://www.womenone.org/yourrecipe.htm Archived 2008-03-14 at the Wayback Machine
- http://www.surfindia.com/recipes/karemeen-pollichathu.html
- http://spiceandrice.blogspot.com/2007/04/karemeen-fry.html
- http://flickr.com/photos/keralacookery/with/134747108/