കരോക്കി
ദൃശ്യരൂപം
റെക്കോർഡ് ചെയ്തുവെച്ച സംഗീതം ഉപയോഗിച്ചുകൊണ്ട് ഗാനമാലപിക്കുന്ന ഒരു സംഗീത വിനോദ രീതിയാണ് കരോക്കി. ജപ്പാനിലാണ് ഇതിന്റെ ആരംഭം. അമേച്വർ ഗായകരാണ് ഈ രീതി കൂടുതലും സ്വീകരിക്കാറുള്ളത്. ജപ്പാൻ ഭാഷയിലെ ശൂന്യം എന്നർഥം വരുന്ന 'കരൊ' എന്ന വാക്കും ഓർക്കസ്‌ട്ര് എന്നർഥം വരുന്ന 'ഒകെസ്തുറ' എന്ന വാക്കും ചേർന്നാണ് കരോക്കി എന്ന പേര് ഉത്ഭവിച്ചത്.
ചരിത്രം
[തിരുത്തുക]ഓർക്ക്സ്‌ട്രയോ ബാൻഡോ സംഘടിപ്പിക്കുന്നത് അപ്രായോഗികമോ ചിലവേറിയതോ ആയ സമയത്ത് കലാകാരന്മാർ തങ്ങളുടെ സംഗീത പരിപാടികൾക്ക് കണ്ടെത്തിയ ഒരു രീതിയിൽനിന്നാണ് കരോക്കിയുടെ തുടക്കം. 1970 കളുടെ ആദ്യത്തിലാണ് ആദ്യ കരോക്കി യന്ത്രം ജപ്പാൻ സംഗീതജ്ഞനായ ദസീക്കെ ഇനൊ കണ്ടുപിടിക്കുന്നത്.പിന്നീടത് ജപ്പാനിലാകെയും മറ്റ് തെക്ക് കിഴക്കൻ ഏഷ്യയിലും ലോകത്തിന്റെ ഇതരഭാഗങ്ങളിലും ജനകീയമാവുകയായിരുന്നു.