കരോളിൻ വോസ്നിയാക്കി (ഡാനിഷ് ഭാഷയിൽ: kɑːoliːnə vʌsniɑɡi], പോളിഷ്: [vɔʑɲatskʲi] (ജനനം: 11 ജൂലൈ 1990) ഒരു ഡാനിഷ് പ്രൊഫഷണൽ ടെന്നീസ് താരമാണ്. ഡബ്ല്യൂടിഎ ടൂറിൽ മുൻ ലോക ഒന്നാം നമ്പർ ആയിരുന്ന ഇവർ 67 ആഴ്ചകൾ ഈ സ്ഥാനത്ത് തുടർന്നു. ഏറ്റവും മികച്ച റാങ്കിങ്ങിൽ എത്തുന്ന സ്കാൻഡിനേവിയൻ രാജ്യത്തിൽ നിന്നുള്ള ആദ്യ വനിതയാണ്. 2010-ലും 2011-ലും റാങ്കിംഗിൽ ഒന്നാമതെത്തി. 2017 ലെ സീസൺ പൂർത്തിയാക്കിയപ്പോൾ വോസ്നിയാക്കി ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നു. 2018 ൽ ഓസ്ട്രേലിയൻ ഓപ്പൺ വിജയിച്ച് തന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടി. 2018 ജനുവരി 29 ന് വീണ്ടു ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തും.
28 ഡബ്ല്യൂടിഎ സിംഗിൾസ് കിരീടങ്ങൾ അവർ നേടിയിട്ടുണ്ട്. 2010, 2011 വർഷങ്ങളിൽ നേടിയ ആറെണ്ണവും ഇതിൽപ്പെടും. 2009 ലും 2014 ലും യുഎസ് ഓപ്പൺ റണ്ണർ അപ് ആയിരുന്നു. 2010 ദോഹയിൽ നടന്ന ഡബ്ല്യൂടിഎ ടൂർ ചാമ്പ്യൻഷിപ്പിൽ കിം ക്ലൈസ്റ്റേഴ്സിനോട് പരാജയപ്പെട്ടു. 2006 ലെ വിംബിൾഡൺ ഗേൾസ് സിംഗിൾ കിരീടം നേടി. 2017 ൽ സിംഗപ്പൂരിൽ നടന്ന സീസണിന്റെ അവസാന ഡബ്ല്യൂടിഎ ഫൈനൽ തന്റെ കരിയറിൽ ആദ്യമായി വിജയിച്ചു.
↑Mette Kjær Nielsen (8 January 2011). "Wozniacki blev "Årets Sportsnavn"". Jyllands-Posten (in ഡാനിഷ്). Retrieved 8 January 2011. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)