കറുത്തചമ്പാവ്
ദൃശ്യരൂപം
തെക്കൻ കേരളത്തിലെ ഒരു തനത് നെല്ലിനമാണ് കറുത്തചമ്പാവ്. കറുത്തചമ്പാവിന് കറുത്ത ധാന്യവും കറുപ്പുകലർന്ന ചുവപ്പുനിറത്തോടുകൂടിയ തവിടും കറുത്ത കാമ്പുമാണുള്ളത്.120 ദിവസമാണ് ഈയിനം നെല്ലിന്റെ മൂപ്പ്. ഇതിൽ ഇരുമ്പിന്റെ അംശം കൂടുതലുണ്ടെന്നുവേണം കരുതാൻ[അവലംബം ആവശ്യമാണ്]. കറുത്ത ചെമ്പാവിന്റെ പൊടിച്ച ധാന്യം കൊണ്ടുണ്ടാക്കുന്ന കുഴമ്പ് തലകറക്കം, ഛർദ്ദി, വയറുവേദന എന്നിവയ്ക്കുള്ള ചികിത്സക്കായി ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]- http://www.karshikakeralam.gov.in/html/keralakarshakan/august04_06a.html Archived 2016-03-05 at the Wayback Machine.
- കേരളീയം മാസിക (ലക്കം 4,പുസ്തകം 9, 2007 ഏപ്രിൽ)