Jump to content

കറുത്ത മലിഞ്ഞീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

Indonesian shortfin eel
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
A. b. bicolor
Trinomial name
Anguilla bicolor bicolor

കേരളത്തിലെ ശുദ്ധജലാശയങ്ങളിൽ കണ്ടുവരുന്ന ഒരു മലിഞ്ഞീൽ മത്സ്യമാണ് കറുത്ത മലിഞ്ഞീൽ (Indonesian shortfin eel). (ശാസ്ത്രീയനാമം: Anguilla bicolor bicolor). ആൻഗുല്ലി ഫോർമിസ് എന്ന നിരയിൽ വരുന്ന ആൻഗുല്ലിഡേ കുടുംബത്തിലെ ആൻഗുല ജീനസ്സിലെ ഒരു ഉപസ്പീഷ്യസ്സ് ആണ് ഈ മത്സ്യം. ശരീരം ഉരുണ്ട് നീണ്ട് ഏകദേശം 2 മീറ്റർ വരെ നീളത്തിൽ കാണപ്പെടുന്നു. പാണ്ടൻ മലിഞ്ഞീലിനെപ്പോലെ പ്രജനനം നടത്തുന്നത് കടലിലാണെങ്കിലും ജീവിയ്ക്കുന്നത് ശുദ്ധജലത്തിലുമാണ്. വർഷക്കാലാരംഭത്തോടെ കൂട്ടമായി തോടുകളിലേക്കും നെൽപ്പാടങ്ങളിലേക്കും എത്തുന്നതിനാൽ ഇവയെ ചൂണ്ടയിട്ട് പിടിയ്ക്കുന്നത് പതിവാണ്.കേരളത്തിലെ എല്ലാ ശുദ്ധജലാശയങ്ങളിലും കണ്ടുവരുന്നു.

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കറുത്ത_മലിഞ്ഞീൽ&oldid=2479141" എന്ന താളിൽനിന്ന് ശേഖരിച്ചത്