Jump to content

കറേജ് ദ കോവാർഡ്ലി ഡോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കറേജ് ദി കോവാർഡ്ലി ഡോഗ്
കറേജ്, മ്യൂറിയൽ, യൂസ്റ്റേസ് എന്നിവർ
തിരക്കഥഎം.ടി. വാസുദേവൻ നായർ
നിർമ്മാണം
സമയദൈർഘ്യം22 minutes (approx.)

കാർട്ടൂൺ നെറ്റ്‌വർക്കിനായി ജോൺ ആർ. ഡിൽവോർത്ത് നിർമ്മിച്ച അനിമേഷൻ പരമ്പരയാണ് കറേജ് ദ കോവാർഡ്ലി ഡോഗ്

കഥാ വിവരണം

[തിരുത്തുക]

കറേജ് ദി കോവാർഡ്ലി ഡോഗ് അഥവാ കറേജ് എന്ന ഭീരുവായ നായ, ഒരു അമേരിക്കൻ നിർമ്മിത അനിമേഷൻ പരമ്പരയാണ്. കാർട്ടൂൺ നെറ്റ്വർക്ക് ചാനലിനുവേണ്ടി ജോൺ ആർ ദിൽവേർദ് നിർമ്മിച്ച പർമ്പരയാണിത്. മ്യൂറിയൽ, യൂസ്റ്റേസ് ബാഗെ എന്നീ വൃദ്ധ ദമ്പതികളുടെ വളർത്തു നായയാണ് ബുദ്ധിമാനായ കറേജ്. മ്യൂറിയലിന്റെ അരുമമൃഗമാണ് കറേജെങ്കിലും യൂസ്റ്റേസിന് ഇവനെ കണ്ണെടുത്താൽ കണ്ടു കൂടാ. നോവെയർ എന്ന വിജനപ്രദേശത്ത് താമസിക്കുന്ന മൂവരുടേയും ഇടയിലേക്ക് അവിചാരിതമായി കടന്നു വരുന്ന ഉപദ്രവകാരികളായ ശത്രുക്കളെ ഭീരുവായ കറേജ് നേരിടുന്നതാണ് മിക്ക എപ്പിസോഡുകളുടേയും ഇതിവൃത്തം. നർമ്മം, സാഹസികത, ഭയാനകത എന്നീ ഘടകങ്ങൾ ഇഴചേർത്ത് ഒരുക്കിയിട്ടുള്ള ഈ അനിമേഷൻ പരമ്പര ഇന്ത്യൻ ഭാഷകളിലേക്കും മൊഴിമാറ്റപ്പെട്ടിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=കറേജ്_ദ_കോവാർഡ്ലി_ഡോഗ്&oldid=1696902" എന്ന താളിൽനിന്ന് ശേഖരിച്ചത്