കറ്റൌബ
Total population | |
---|---|
2010: 3,370[1] | |
Regions with significant populations | |
അമേരിക്കൻ ഐക്യനാടുകൾ (North Carolina, South Carolina, Tennessee and Oklahoma) | |
Languages | |
English, revival of Catawba | |
Religion | |
pre-1880s Native American religion, post 1880s Christianity (incl. syncretistic forms), Mormon | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Lumbee, Waccamaw, Cheraw, Occaneechi and other Siouan peoples |
കറ്റൌബ (ഇസ, എസ, ഇസ്വ എന്നീ പേരുകളിലും അറിയപ്പെടുന്നു) (കറ്റൌബ ഭാക്ഷയിൽ : iswa = “people of the river”) കറ്റൌബ ഇന്ത്യൻ നേഷൻ എന്ന പേരിൽ, ഫെഡറലായി അംഗീകിരിക്കപ്പെട്ട തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാരുടെ വർഗ്ഗമാണ്.[2] അമേരിക്കൻ ഐക്യനാടുകളിലെ തെക്കുകിഴക്കൻ മേഖലയിൽ തെക്കൻ കരോലിനയിലെ റോക്ക് ഹിൽ പട്ടണത്തിനു സമീപം വടക്കൻ കരോലിനയുടെ അതിർത്തിയ്ക്കു നെടുനീളത്തിലുള്ള പ്രദേശത്താണ് ഈ വർഗ്ഗക്കാർ അധിവസിക്കുന്നത്. കരോലിന പീഠഭൂമി മേഖലയിലെ സിയൂൺ ഭാക്ഷ സംസാരിക്കുന്ന ഒരു പ്രബല വിഭാഗമായിരുന്നു ഒരു കാലത്ത് ഈ വർഗ്ഗം. തെക്കു കിഴക്കൻ മേഖലയിൽ കറ്റൌബ വിഭാഗക്കാർ മറ്റു സിയൂൺ ഭാക്ഷ സംസാരിക്കുന്ന ഗോത്രങ്ങളുമായി യോജിപ്പിൽ സ്വതന്ത്ര വർഗ്ഗങ്ങളായി കഴിഞ്ഞിരുന്നു. കറ്റൌബ നദിയ്ക്കു സമാന്തരമായി അധിവസിക്കുന്നതിനാൽ ഈ വർഗ്ഗം അതേ പേരിൽത്തന്നെ അറിയപ്പെട്ടു. തെക്കൻ മേഖലയിലെ ഏറ്റവും ശക്തമായ തദ്ദേശീയ വർഗ്ഗമായി അക്കാലത്ത് ഇവരെ കരുതിപ്പോന്നിരുന്നു.
പ്രാഥമികമായി കാർഷികവൃത്തിക്കാരായിരുന്നു ഈ വർഗ്ഗം ആദ്യകാല യൂറോപ്യൻ കുടിയേറ്റക്കാരുമായി സൌഹൃദത്തിലായിരുന്നു. മറ്റു ഭാഷാ വിഭാഗങ്ങളിലുള്ള വർഗ്ഗങ്ങളും ഗോത്രങ്ങളുമായി അവർ കലഹത്തിലേർപ്പെട്ടിരുന്നു. തെക്കുള്ള മഹാ തടാകങ്ങളുടെയും ന്യൂയോർക്ക് മേഖലയിലുമായി അധിവസിച്ചിരുന്ന ഇറോക്യൂസ് (Iroquois) വർഗ്ഗക്കാരായിരുന്നു ഇവരുടെ പ്രധാന എതിരാളികൾ. വിശാലമായ ഒഹിയോ താഴ്വരയ്ക്കുവേണ്ടി (ഇന്നത്തെ പടിഞ്ഞാറൻ വിർജീനിയ ഉൾപ്പെടുന്ന പ്രദേശം) അൽഗോങ്കിയൻ ഷാവ്നീ, ലിനാപി (ഡിലാവെയർ), ഇറോക്വിയൻ ചെറോക്കീ എന്നീ ഇന്ത്യൻ വർഗ്ഗങ്ങളുമായി കറ്റൌബ വർഗ്ഗക്കാർ നിരന്തരമായ യുദ്ധം ചെയ്തിരുന്നു. കറ്റൌബ വർഗ്ഗക്കാർ അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യസമരകാലത്ത് യൂറോപ്യൻ കോളനികളെ ബ്രിട്ടീഷുകാർക്കെതിരെ സഹായിച്ചിരുന്നു. കുടിയേറ്റക്കാർ പടർത്തിയ വസൂരി അണുക്കളാലും ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാലും കുടിയേറ്റക്കാരുടെ അതിക്രമങ്ങളാലും കറ്റൌബ വർഗ്ഗക്കാരുടെ അംഗസംഖ്യ 18, 19 നൂറ്റാണ്ടുകളുടെ അവസാനകാലത്ത് ക്ഷയിച്ചുവന്നു. ഒരു ഉടമ്പടിയുടെ ഫലമായി കറ്റൌബ വർഗ്ഗക്കാർക്ക് അവരുടെ ജന്മഭൂമിയായ പ്രദേശം 1840 ൽ തെക്കൻ കരോലിനയ്ക്കു വിട്ടുകൊടുക്കുവാൻ നിർബന്ധിതമായി. 1959 ൽ ഫെഡറൽ ഗവണ്മെൻറ് ഒരു ഗോത്രമായുള്ള അവരുടെ നിലനിൽപ്പ് ചോദ്യം ചെയ്യുകയും അവസാനിപ്പിക്കുകയും ചെയ്തതോടെ കറ്റൌബ ഇന്ത്യൻ നേഷൻ അവരുടെ പഴയ ഗോത്ര സർക്കാരിനെ പുനരുജ്ജീവിപ്പിച്ചു. 1973 ൽ ഫെഡറൽ അംഗീകാരത്തിനായി അവർ സമരം ചെയ്യുകയും നീണ്ടകാലയളവിനു ശേഷം 1993 ൽ അവർ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. ഇതോടൊപ്പം ഫെഡറൽ ഗവണ്മെന്റിൽ നിന്നും ഒപ്പം തെക്കൻ കരോലിനയിൽ നിന്നും തങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിനുള്ള ഒത്തുതീർപ്പു തുകയായി 50 മില്ല്യൺ ഡോളർ കൈപ്പറ്റുകയും ചെയ്തു. 1993 ൽ വടക്കൻ കരോലിനയും ഇതിന് അംഗീകാരം നൽകി. തെക്കൻ കരോലിനയിലെ റോക്ക്ഹിൽ ആണ് കറ്റൌബ വർഗ്ഗത്തിൻറെ ഇപ്പോഴത്തെ ആസ്ഥാനം.
2006 ലെ കണക്കുകളനുസരിച്ച് കറ്റൌബ രാഷ്ട്രത്തിലെ ജനസംഖ്യ 2600 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കൂടുതലാളുകളും തെക്കൻ കരോലിനയിലും ചെറിയ സംഘങ്ങൾ ഒക്ലാഹോമ, കൊളറാഡോ, ഒഹിയോ എന്നിവിടങ്ങളിലും വസിക്കുന്നു. കറ്റൌബ റിസർവ്വേഷൻ സ്ഥിതി ചെയ്യുന്നത് തെക്കൻ കരോലിനയിലെ യോർക്ക് കൌണ്ടിയിൽ റോക്ക് ഹില്ലിനു കിഴക്കു വശത്തായി അക്ഷാംശ രേഖാംശങ്ങൾ (34°54′17″N 80°53′01″W ആണ്. 2010 ലെ സെൻസസിൽ റിസർവ്വേഷനിൽ മാത്രമായി 841 പേർ വസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിയൂവൻ കുടുംബത്തിൽപ്പെട്ട കറ്റൌബ ഭാഷ നവീകരിക്കുകയും ചെയ്തിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "2010 Census CPH-T-6. American Indian and Alaska Native Tribes in the United States and Puerto Rico: 2010" (PDF). census.gov. Retrieved 2015.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ Catawba Indian Nation