കലദി
Melastoma malabathricum | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M malabathricum
|
Binomial name | |
Melastoma malabathricum | |
Synonyms | |
Melastoma wallichii DC. |
കേരളത്തിലെ കിഴക്കൻ സഹ്യനിരകളിൽ സുലഭമായി കണ്ടു വരുന്ന ഒരിനം ചെടിയാണു് കദളി. മറ്റു വെളിമ്പറമ്പുകളിലും സാധാരണ കാണപ്പെടുന്ന ചെടിയാണിത്. ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്[1][2], നെടുമങ്ങാട് മുതലായ സ്ഥലങ്ങളിൽ ഇതിനെ കദളി എന്നും വിളിക്കുന്നു. മലബാറിൽ ഈ ചെടി അറിയപ്പെടുന്നത് അതിരാണി എന്ന പേരിലാണ്. മധ്യതിരുവിതാംകൂറ് ഭാഗത്ത് കലംപൊട്ടി എന്നാണു് ഈ ചെടി അറിയപ്പെടുന്നത്. കലത്തിന്റെ ആകൃതിയിലുള്ള കായ്കൾ പഴുത്തു മൂക്കുമ്പോൾ പൊട്ടിപ്പിളർക്കുന്നതിനാലാണു് ഈ പേർ വന്നിരിക്കുന്നത്. തോട്ടുകാര, തൊടുകാര എന്നീ പേരുകളിലും അറിയുന്നു.[3]
ഇതിന്റെ വിത്തുകൾ കഴിക്കുകയാണെങ്കിൽ നാവിനു കറുത്ത നിറം വരും എന്നതിൽ നിന്നാണു് കലദിയുടെ ശാസ്ത്രീയ നാമമായ Melastoma malabathricum ഉദ്ഭവിച്ചതു്. melastoma എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം 'ഇരുണ്ട വായ' എന്നാണു്. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാട്ടുപഴമാണിത്.
ഇംഗ്ലീഷില് Malabar melastome, Indian Rhododendron എന്നൊക്കെയാണ് പേര്. സംസ്കൃതത്തിൽ ഖരപത്രി, ജലശാണി എന്നീ പേരുകളിൽ അറിയപ്പെടുന്നു.
രൂപവിവരണം
[തിരുത്തുക]രണ്ടുമീറ്റർ വരെ ഉയരത്തിൽ വളരുന്നു. എല്ലാ കാലത്തും പുഷ്പിക്കും. അറ്റം കൂർത്ത ദീർഘ വൃത്താകൃതിയിലുള്ള ഇലകളാണ്. അവ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. തണ്ടുകൾ രോമിലമാണ്. അഞ്ച് ഇതളുള്ള വയലറ്റ് പൂവുകളാണു് കലദിയ്ക്കുള്ളത്. പൂവിനു താഴെയായുള്ള കലദിപ്പഴത്തിലാണു് ഈ ചെടിയുടെ വിത്തുകൾ.[3]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]ഇല. സ്വരസം
മറ്റു വിവരങ്ങൾ
[തിരുത്തുക]ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ നാഗശലഭത്തിന്റെ ലാർവയുടെ ഭക്ഷണസസ്യങ്ങളിൽ ഒന്ന് ഈ ചെടിയാണ്. പേഴാളൻ ചിത്രശലഭം മുട്ടയിടുന്ന ഒരു ചെടിയും ഇതാണ്. ഈ സസ്യത്തോട് സാമ്യമുള്ള Osbeckia ജനുസിൽപെട്ട ചിറ്റതിരാണി( Osbeckia aspera), കുഞ്ഞതിരാണി (Osbeckia muralis) എന്നിവയും കേരളത്തിൽ കാണുന്നുണ്ട്. [3]
ചിത്രശാല
[തിരുത്തുക]-
കലദി പൂക്കൾ
-
കലദി
-
കലദി പൂവ്
-
കലദി ഇലകൾ
അവലംബം
[തിരുത്തുക]- ↑ http://www.informaworld.com/smpp/content~content=a779481507~db=all~jumptype=rss
- ↑ http://linkinghub.elsevier.com/retrieve/pii/S0367326X04002011
- ↑ 3.0 3.1 3.2 അതിരാണിപ്പൂക്കൾ- വി.സി.ബാലകൃഷ്ണൻ, കൂട് മാസിക, സെപ്തംബർ2013