Jump to content

കലാകാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കലകളുമായി ബന്ധപ്പെടുന്ന പ്രവൃത്തികൾ ചെയ്യുന്ന അഥവാ കലാസൃഷ്ടികൾ നടത്തുന്ന വ്യക്തിയെ ആണ് കലാകാരി എന്നു വിളിക്കുന്നത്. എങ്കിലും ചിത്രരചന, ശില്പനിർമ്മാണം, നിശ്ചല ഛായാഗ്രഹണം, ചലച്ചിത്രഛായാഗ്രാഹണം തുടങ്ങി ദൃശ്യകലകളുമായി ബന്ധപ്പെട്ടു നിൽക്കുന്നവരെയാണ് സാധാരണഗതിയിൽ കലാകാരികൾ എന്നു വിളിക്കാറ്. ചരിത്രകാലം മുതൽക്കേ കലാകാരികൾ ഉണ്ടായിരുന്നതിന്റെ തെളിവുകൾ ഗുഹാചിത്രങ്ങളായി കാണാവുന്നതാണ്. രാജാരവിവർമ്മ, വാൻഗോഗ് തുടങ്ങിയവരെ ചിത്രരചനയിലെ കലാകാരരായി കണക്കാക്കുന്നു. അഭിനേതാക്കളും കലാകാരരാണ്. ചാർളി ചാപ്ലിൻ, അമിതാഭാ ബച്ചൻ, ശ്രീദേവി, ശോഭന, മമ്മൂട്ടി, പ്രേംനസീർ, ഷീല, മോഹൻലാൽ, മഞ്ജു വാര്യർ തുടങ്ങി ഒരു വലിയ നിര തന്നെ അഭിനയകലാകാരരായിട്ടുണ്ട്. ഗായകരെയും കലാകാരരായിട്ടാണ് കണക്കാക്കുന്നത്. പ്രദർശനപരമായ കലാരൂപങ്ങൾ പരിശീലിച്ചിട്ടുള്ള എല്ലാവരെയും കലാകാരികളായി കണക്കാക്കുന്നു.

വിപുലമായ ജോലിസാധ്യതകളാണ് കലാകാരികൾക്ക് ഉള്ളത്. പുസ്തകനിർമ്മാണം, സിനിമാ നിർമ്മാണം തുടങ്ങിയ രംഗത്ത് കലാകാരികളുടെ സേവനം ഒഴിച്ചുകൂട്ടാനാവാത്തതാണ്.

"https://ml.wikipedia.org/w/index.php?title=കലാകാരി&oldid=1839171" എന്ന താളിൽനിന്ന് ശേഖരിച്ചത്