കലാഖണ്ട്
ദൃശ്യരൂപം
കലാഖണ്ട് | |
---|---|
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | വടക്കേ ഇന്ത്യ |
വിഭവത്തിന്റെ വിവരണം | |
വിളമ്പുന്ന തരം: | മധുരപലഹാരം |
പ്രധാന ഘടകങ്ങൾ: | പാൽ, പനീർ , പഞ്ചസാര |
വകഭേദങ്ങൾ : | അജ്‌മേരി കലാഖണ്ട് |
ഇന്ത്യയിലും പാകിസ്താനിലും പ്രസിദ്ധമായ ഒരു മധുരപലഹാരമാണ് കലാഖണ്ട് (Qalaqand (Urdu: قلاقند, Hindi: क़लाक़न्द). ഇതിലെ പ്രധാനഘടകം പനീർ ആണ്. ഇതിന്റെ ഉറവിടം ഉത്തർ പ്രദേശിലെ പാലുൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന പ്രദേശമായ ബ്രജ് ആണെന്ന് കരുതുന്നു. വടക്കേ ഇന്ത്യയിലും, കിഴക്കേ ഇന്ത്യയിലും പ്രധാനമായും ഝാർഖണ്ട്, ഒറീസ്സ, ബംഗാൾ എന്നിവടങ്ങളിൽ ഈ മധുരപലഹാരം വളരെ പ്രസിദ്ധമാണ്.
ഖണ്ട് എന്ന പദം മധുരം എന്നർഥമുള്ള അറബിക് പദത്തിൽ ( qand ) നിന്നാണ് ഉത്ഭവിച്ചത് .
ഘടകങ്ങൾ
[തിരുത്തുക]കലാഖണ്ട് തയ്യാറാക്കുന്നതിന് താഴെപ്പറയുന്ന ഘടകങ്ങൾ ആവശ്യമാണ്.
- 2 ലിറ്റർ പാൽ
- 1/2 മുതൽ 3/4 കപ്പ് പഞ്ചസാര
- ചെറുതായി അരിഞ്ഞ പിസ്ത, ആൽമോണ്ട് എന്നിവ
- 1/2 ടീസ്പൂൺ സിട്രിക് ആസിഡ് 1/2 കപ്പ് വെള്ളത്തിൽ ചേർത്തത്
തയ്യാറാക്കുന്ന വിധം
[തിരുത്തുക]- മൊത്തം പാലിൽ പകുതി തിളപ്പിക്കുക . അതിനു ശേഷം വെള്ളത്തിൽ ചേർത്തുവച്ച സിട്രിക ആസിഡ് ചേർക്കുക.
- ഈ തിളപ്പിച്ച മിശ്രിതം തണുത്തുറക്കുന്നതു വരെ വക്കുക. ഇതിനുശേഷം ഒരു നല്ല മസ്ലിൽ തുണിയിൽ ഇതിനെ അരിച്ച ഇതിലെ അധികമുള്ള വെള്ളം നീക്കുക. ഇതിനു ശേഷം ഈ പനീർ മിശ്രിതത്തെ ഉറക്കാൻ അനുവദിക്കുക.
- ബാക്കിയുള്ള പാൽ പകുതി തിളപ്പിച്ചതിനു ശേഷം തയ്യാറായ പനീർ ഇതിൽ ചേർത്തതിനുശേഷം നന്നായി ഇളക്കിക്കൊണ്ടിരിക്കുക.
- പഞ്ചസാര ചേർത്തതിനു ശേഷം ഇളക്കിക്കൊണ്ടിരിക്കുക. ഈ മിശ്രിതം നന്നായി കട്ടിയാകുന്നതുവരെ ഇളക്കുക.
- നന്നായി കട്ടിയായതിനുശേഷം , തീ അണച്ചതിനുശേഷം ഇതിന്റെ ഒരു സിൽവർ ഫോയിലിൽ പകർന്നതിനുശേഷം അരിഞ്ഞു വച്ച പരിപ്പുകൾ ചേർത്ത് ചെറുതായി അരിഞ്ഞൊ അല്ലാതെയോ വിളമ്പാവുന്നതാണ്.
Kalakand എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.