കലാനിധി മാരൻ
ദൃശ്യരൂപം
കലാനിധി മാരൻ | |
---|---|
ജനനം | 1964[1] |
തൊഴിൽ | വ്യവസായ സംരംഭകൻ |
അറിയപ്പെടുന്നത് | സൺ നെറ്റ്‌വർക്ക് സ്ഥാപകൻ |
ജീവിതപങ്കാളി(കൾ) | കാവേരി |
കുട്ടികൾ | കാവ്യ |
സൺ നെറ്റ്‌വർക്കിന്റെ ചെയർമാനും ഡയറക്ടറുമാണ് കലാനിധി മാരൻ (1964).
ജീവിതം
[തിരുത്തുക]മുരശൊലി മാരന്റെ മകനും കേന്ദ്ര ടെക്സ്ടൈൽ മന്ത്രി ദയാനിധി മാരന്റെ സഹോദരുനുമാണ് ഇദ്ദേഹം. കലാനിധി മാരൻ കർണ്ണാടക കൂർഗ് സ്വദേശിയായ കാവേരിയെ 1991-ൽ വിവാഹം ചെയ്തു. കാവ്യ എന്ന മകളുണ്ട്. കലാനിധിയുടെ പിതാവായ മുരശൊലി മാരന്റെ അമ്മ തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ സഹോദരിയാണ്.
പ്രവർത്തനങ്ങൾ
[തിരുത്തുക]- 1990-ൽ പ്രതിമാസം പുറത്തിറങ്ങുന്ന പൂമാലൈ എന്ന പേരിൽ തമിഴിൽ (VHS) വീഡിയോ മാഗസിൻ പുറത്തിറക്കി. എന്നാൽ ഇവയുടെ പകർപ്പുകൾ വ്യാജമായി ഇറങ്ങിയതു മൂലം 1992-ൽ ഇതു നിർത്തലാക്കി.
- 1993 ഏപ്രിൽ 14-ന് 86,000 യു.എസ്. ഡോളർ ബാങ്ക് ലോൺ എടുത്ത് സൺ ടി.വി. ആരംഭിച്ചു[2].
വ്യവസായ സംരംഭങ്ങൾ
[തിരുത്തുക]- സൺ നെറ്റ്‌വർക്ക് - സൺ ടെലിവിഷൻ ചാനലുകൾ
- സൺഡയറക്റ്റ് ഡി.ടി.എച്ച്. - ഡി.ടി.എച്ച്. സംരംഭം
- സ്പൈസ്ജെറ്റ് എയർലൈൻസ്
- സൂര്യൻ എഫ്.എം.
- റെഡ് എഫ്.എം.
- സൺ പിക്ചേഴ്സ്
- ദിനകരൻ - തമിഴ് ദിനപത്രം
- തമിഴ് മുരശ് - തമിഴ് അന്തിപ്പത്രം
- കുങ്കുമം, മുത്താരം, വാനത്തിരൈ, ചിമിഴ് - തമിഴ് മാഗസിനുകൾ
- സൺ 18 - സൺ മീഡിയ സർവ്വീസ്