Jump to content

കലാനിലയം ഭാസ്‌കരൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2021ലെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ച കലാകാരനാണ് കലാനിലയം ഭാസ്‌കരൻ നായർ. നാടകംവിഭാഗത്തിലെ മികവിനായിരുന്നു പുരസ്കാരം.

ജീവിതരേഖ

[തിരുത്തുക]

അമച്വർ നാടക വേദിയിലൂടെ അരങ്ങിലെത്തി പിന്നീട് കലാനിലയം, യവനിക തിയറ്റേഴ്സ് ചിരന്തന തിയറ്റേഴ്സ് , സ്റ്റേജ് ഇന്ത്യ,, കോഴിക്കോട് സാഗർ കമ്മ്യൂണിക്കേഷൻസ് തുടങ്ങിപ്രശസ്ത പ്രൊഫെഷണൽ നാടക സമിതികളുടെ നിരവധ് നാടകങ്ങളിലഭിനയിച്ചു. ജഗതി എൻ കെ ആചാരി രചിച്ച് കൃഷ്ണൻ നായർ സംവിധാനം ചെയ്ത കലാനിലയത്തിന്റെ 'രക്ത രക്ഷസ് ' എന്ന നാടകത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്.

ശ്രദ്ധേയമായ കഥാപാത്രങ്ങൾ

[തിരുത്തുക]
  • രക്തരക്ഷസിലെ ശാസ്ത്രജ്ഞൻ
  • നാരദൻ കേരളത്തിൽ എന്ന നാടകത്തിലെ സബ് ഇൻസ്പെക്ടർ
  • വിക്രമൻ നായരുടെ നാടകത്തിലെ ഭാസ്കരൻ, റൌഡി കേളു എന്നീ ഇരട്ട വേഷങ്ങൾ
  • ശിവജി എന്ന നാടകത്തിലെ ഔറംഗസീബ്

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2021ലെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം (2021)[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-03-12. Retrieved 2022-03-30.
"https://ml.wikipedia.org/w/index.php?title=കലാനിലയം_ഭാസ്‌കരൻ_നായർ&oldid=4413472" എന്ന താളിൽനിന്ന് ശേഖരിച്ചത്