കലാമണ്ഡലം കെ.ജി. വാസുദേവൻ
പ്രസിദ്ധനായ കഥകളി വിദ്വാനും കലാകാരനുമാണ് കലാമണ്ഡലം കെ.ജി. വാസുദേവൻ എന്ന കൊമ്പിൽ ഗോപാലൻ വാസുദേവൻ നായർ. 2010-ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും 2023 ലെ കലാമണ്ഡലം കല്പിതസർവകലാശാലാ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. [1] പ്രശസ്‌തമായ നിരവധി അന്താരാഷ്‌ട്ര ഉത്സവങ്ങളിൽ പ്രഭാഷണ-പ്രദർശനവും കഥകളി അവതരണങ്ങളും നടത്തിയിട്ടുണ്ട്. സദനം ബാലകൃഷ്ണൻ എന്നിവരുൾപ്പെടെ നിരവധി പ്രശസ്ത കലാകാരന്മാരുടെ ഗുരുവാണ്.
ജീവിതരേഖ
[തിരുത്തുക]1937-ൽ കേരളത്തിലെ കീരിക്കാട്ട് ഗ്രാമത്തിൽ ജനിച്ചു. 11-ാം വയസ്സിൽ, അയൽപക്കത്ത് താമസിച്ചിരുന്ന ഏവൂർ രാഘവൻ പിള്ളയുടെ പക്കൽ കഥകളി പരിശീലനം ആരംഭിച്ചു. 14-ആം വയസ്സിൽ കലാമണ്ഡലത്തിലേക്ക് പോയി. അവിടെ കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം പത്മനാഭൻ നായർ തുടങ്ങിയവരുടെ ശിക്ഷണത്തിൽ കഥകളിയിലെ കല്ലുവഴി ശൈലിയിൽ പ്രാവീണ്യം നേടി. അദ്ദേഹത്തിൻ്റെ പച്ച, കത്തി വേഷങ്ങൾക്ക് ആരാധകരേറെയുണ്ട്. രുഗ്മാംഗദൻ, നളൻ, ബാഹുകൻ, കൃഷ്ണൻ, കീചകൻ, രാവണൻ എന്നീ കഥാപാത്രങ്ങളുടെ അവതരണം പ്രസിദ്ധി നേടിയതാണ്. കാലകേയവധത്തിലെ ഉർവശിയായും നരകാസുരവധത്തിലെ ലളിതയായും നളചരിതത്തിലെ ദമയന്തിയായോ രുഗ്മാംഗദ ചരിതത്തിലെ മോഹിനിയായോ ഒക്കെ വ്യത്യസ്ത അനുഭവമാണ് വാസുദേവൻ നായർ പ്രേക്ഷകർക്ക് നൽകുന്നത്. [2]
പുരസ്കാരങ്ങൾ
[തിരുത്തുക]- 2010-ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്
- 2023 ലെ കലാമണ്ഡലം കല്പിതസർവകലാശാലാ ഫെല്ലോഷിപ്പ് ല
- മണ്ണാറശ്ശാല ശ്രീ നാഗരാജ പുരസ്കാരം