Jump to content

കലാമണ്ഡലം രാംമോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കലാമണ്ഡലം റാം മോഹൻ
ജനനം(1947-04-26)ഏപ്രിൽ 26, 1947[1]
ചെർപ്പുളശേരി, പാലക്കാട്, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽകഥകളി ചുട്ടി, കോപ്പ് കലാകാരൻ

കഥകളി, കൂടിയാട്ടം, നങ്ങ്യാർകൂത്ത് കോപ്പുകളുടെ ഭംഗിക്ക് മുഖ്യ സംഭാവന നൽകിയ കലാകാരനാണ് കലാമണ്ഡലം റാം മോഹൻ. 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടി.

ജീവിതരേഖ

[തിരുത്തുക]

1947 ഏപ്രിൽ 26ന് പാലക്കാട്, ചെർപ്പുളശേരി കരുമാനാംകുറുശിയിൽ ജനിച്ചു. ഗുരു വാഴങ്ങാട്ട് ഗോവിന്ദവാര്യരിൽനിന്നും രാമവാര്യരിൽ നിന്നും പരിശീലനം നേടി. 1967ൽ കലാമണ്ഡലത്തിൽ നിന്ന് ചുട്ടിയിൽ ഡിപ്ളോമ നേടി. 1978 ൽ കലാമണ്ഡലത്തിൽ അധ്യാപകനായി. അവിടുന്ന് പ്രൊഫസറായിട്ടാണ് വിരമിച്ചത്. നിലവിലുള്ള ചുട്ടി, കോപ്പ് കലാകാരൻമാരിൽ നിരവധി പേർ റാം മോഹന്റെ ശിഷ്യരാണ്. ചെറുതുരുത്തിക്കടുത്ത പൈങ്കുളത്ത് ശ്രീഭദ്രത്തിലാണ് താമസം.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്[3]

അവലംബം

[തിരുത്തുക]
  1. "കലാമണ്ഡലം രാംമോഹനും വിഷ്ണു നമ്പൂതിരിക്കും സംഗീത നാടക അക്കാഡമി പുരസ്കാരം". news.keralakaumudi.com. Retrieved 13 ജൂൺ 2015.
  2. "കലാമണ്ഡലം രാംമോഹനും വിഷ്ണു നമ്പൂതിരിക്കും സംഗീത നാടക അക്കാദമി പുരസ്‌കാരം". www.mathrubhumi.com. Retrieved 13 ജൂൺ 2015.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. Archived from the original (PDF) on 2015-06-14. Retrieved 13 ജൂൺ 2015. {{cite web}}: External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_രാംമോഹൻ&oldid=3652386" എന്ന താളിൽനിന്ന് ശേഖരിച്ചത്