കല്യാണി പ്രിയദർശൻ
കല്യാണി പ്രിയദർശൻ | |
---|---|
ജനനം | ചെന്നൈ, തമിഴ്നാട് | 5 ഏപ്രിൽ 1993
തൊഴിൽ | തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രി, അസിസ്റ്റൻ്റ് പ്രൊഡക്ഷൻ & ആർട്ട് ഡിസൈനർ |
സജീവ കാലം | 2017-തുടരുന്നു |
മാതാപിതാക്ക(ൾ) | പ്രിയദർശൻ & ലിസി |
തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയും പ്രിയദർശൻ - ലിസി ദമ്പതികളുടെ മകളുമാണ് കല്യാണി പ്രിയദർശൻ.(ജനനം : 5 ഏപ്രിൽ 1993) ഹൃദയം(2022), ബ്രോ-ഡാഡി(2022) എന്നിവയാണ് മലയാളത്തിൽ കല്യാണിയുടെ പ്രധാന സിനിമകൾ. നിലവിൽ കല്യാൺ ജ്വല്ലേഴ്സിൻ്റെ ബ്രാൻഡ് അംബാസിഡറായി പ്രവർത്തിക്കുന്നു.[1][2][3][4][5]
ജീവിതരേഖ
[തിരുത്തുക]പ്രശസ്ത സംവിധായകനായ പ്രിയദർശൻ്റെയും മലയാള ചലച്ചിത്ര അഭിനേത്രിയായിരുന്ന ലിസിയുടേയും മകളായി 1993 ഏപ്രിൽ 5ന് ചെന്നൈയിൽ ജനിച്ചു. സിദ്ധാർത്ഥ് ഇളയ സഹോദരനാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചെന്നൈയിലുള്ള ലേഡി ആൻറൽ, വി.ആർ.എം എച്ച്.എസ്.എസ് എന്നി സ്കൂളുകളിൽ നിന്ന് പഠനം പൂർത്തിയാക്കിയതിന് ശേഷം ആർക്കിടെക്ചർ ഡിസൈനിങ്ങിൽ ന്യൂയോർക്കിലെ പാർസൻ സ്കൂളിൽ നിന്ന് ബിരുദം നേടി. പഠനശേഷം തീയേറ്റർ ഗ്രൂപ്പുകളിൽ പ്രവർത്തിച്ച കല്യാണി 2013-ൽ ഒരു ഹിന്ദി സിനിമയിൽ അസിസ്റ്റൻ്റ് പ്രൊഡക്ഷൻ ഡിസൈനറായി ജോലി നോക്കി. 2016-ലെ ഒരു തമിഴ് സിനിമയിൽ അസിസ്റ്റൻറ് ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചു. 2017-ൽ റിലീസായ ഹലോ എന്ന തെലുഗു സിനിമയിലൂടെ ആദ്യമായി വെള്ളിത്തിരയിലെത്തി. 2020-ൽ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
അഭിനയിച്ച സിനിമകൾ
[തിരുത്തുക]മലയാളം
- വർഷങ്ങൾക്ക് ശേഷം 2024
- ആൻ്റണി 2023
- ശേഷം മൈക്കിൾ ഫാത്തിമ 2023
- തല്ലുമാല 2022
- ബ്രോ ഡാഡി 2022
- ഹൃദയം 2022
- മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം 2021
- വരനെ ആവശ്യമുണ്ട് 2020
തമിഴ്
- മാനാട് 2011
- പുത്തൻ പുതു കാലെ 2020
- ഹീറോ 2019
- രണരംഗ 2019
തെലുങ്ക്
- ഹലോ 2017
- ചിത്രലഹരി 2017
അവലംബം
[തിരുത്തുക]- ↑ "സിനിമയിൽ വരാനുള്ള കാരണം വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ | Kalyani Priyadarshan Hridayam" https://www.manoramaonline.com/movies/movie-news/2021/03/13/kalyani-priyadarshan-tells-why-she-and-pranav-mohanlal-are-absent-in-this-pic-from-hridayam.html
- ↑ "അമ്മ ‘ഹൃദയം’ കണ്ടത് എനിക്കൊപ്പം, പ്രണവിനെ കണ്ടപ്പോൾ സന്തോഷം: കല്യാണി അഭിമുഖം | Kalyani Priyadarshan Hridayam" https://www.manoramaonline.com/movies/interview/2022/02/28/interview-with-kalyani-priyadarshan.html
- ↑ "കല്യാണിയെ എഴുത്തിനിരുത്തിയത് ഹരിഹരൻ സാറാണ്: പ്രിയദർശൻ | Priyadarshan Hariharan" https://www.manoramaonline.com/movies/movie-news/2020/11/09/priyadarshan-about-his-relationship-with-hariharan.html
- ↑ "അമ്മ കരുതി ആരോ ബോംബ് കൊടുത്തു വിട്ടതാണെന്ന്: കല്യാണി പറയുന്നു | Kalyani Priyadarshan Lissy" https://www.manoramaonline.com/movies/movie-news/2020/05/10/kalyani-priyadarshan-about-mothers-day-lissy.html
- ↑ "എന്തുകൊണ്ട് പ്രണവിന് ജന്മദിനാശംസകൾ നേർന്നില്ല, മറുപടിയുമായി കല്യാണി | Kalyani Pranav Mohanlal" https://www.manoramaonline.com/movies/movie-news/2020/07/15/kalyani-priyadarshan-birthday-wishes-to-pranav-mohanlal-photos.html