കള്ളനും പോലീസും(ചലച്ചിത്രം)
സംവിധാനം | ഐ വി ശശി |
---|---|
നിർമ്മാണം | വി ബി കെ മേനോൻ |
രചന | ശ്രീകുമാരൻ തമ്പി |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
സംഭാഷണം | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | മുകേഷ്, ഇന്നസെന്റ്, മനോജ് കെ ജയൻ, ശങ്കരാടി, എം ജി സോമൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ,കെ.പി.എ.സി. ലളിത, കുതിരവട്ടം പപ്പു, ബീന ആന്റണി, മാമുക്കോയ |
സംഗീതം | രവീന്ദ്രൻ |
പശ്ചാത്തലസംഗീതം | രാജാമണി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | വേണു |
സംഘട്ടനം | [[]] |
ചിത്രസംയോജനം | കെ നാരായണൻ |
ബാനർ | അനുഗ്രഹ സിനി ആർട്സ് |
വിതരണം | അനുഗ്രഹ സിനി ആർട്സ് |
പരസ്യം | സാബു കൊളോണിയ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
1992-ൽ ഐ വി ശശി സംവിധാനം ചെയ്ത ചലച്ചിത്രമാണു കള്ളനും പോലീസും. പ്രധാന വേഷങ്ങളിൽ അഭിനയിച്ചവർ മുകേഷ്, മനോജ് കെ. ജയൻ എന്നിവർ ആയിരുന്നു. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രവീന്ദ്രൻ ആണ് . [1] [2] [3] പൂവച്ചൽ ഗാനങ്ങൾ എഴുതി
ക്ര.നം. | താരം | വേഷം |
---|---|---|
1 | മുകേഷ് | പ്രഭാകരൻ |
2 | മനോജ് കെ. ജയൻ | വടിവാൾ വാസു |
3 | എം.ജി. സോമൻ | പോലീസ് സൂപ്രണ്ട് |
4 | ഇന്നസെന്റ് | പ്രഭയുടേ അച്ഛൻ |
5 | കെപിഎസി ലളിത | പ്രഭയുടേ അമ്മ |
6 | ശങ്കരാടി | മാധവക്കുറുപ്പ്- പൊടിമില്ലുടമ |
7 | അഗസ്റ്റിൻ | നളിനൻ |
8 | രൂപശ്രീ | ഇന്ദു- |
9 | കനകലത | ദേവകി-ഇന്ദുവിന്റെ അമ്മ |
10 | ജനാർദ്ദനൻ | തങ്കപ്പൻ-ഇന്ദുവിന്റെ രണ്ടാനച്ചൻ |
11 | കുതിരവട്ടം പപ്പു | കോൺസറ്റബിൾ നാരായണപ്പിള്ള |
12 | മാമുക്കോയ | കോൺസറ്റബിൾ അബ്ദു |
13 | എൻ.എൽ. ബാലകൃഷ്ണൻ | കൊല്ലൻ നാണു |
14 | ഒടുവിൽ ഉണ്ണികൃഷ്ണൻ | എസ്.ഐ കുര്യാക്കോസ് |
15 | കൈലാസ് നാഥ് | ശ്രീകൃഷ്ണൻ -കുറുപ്പിന്റെ മകൻ |
16 | രവികുമാർ | ബേബിച്ചൻ മുതലാളി |
17 | ബീന ആന്റണി | സ്റ്റല്ല |
17 | രാഗിണി | സൗദാമിനി-പ്രഭയുടെ ചേച്ചി |
18 | ടി.ആർ. ഓമന | ദാക്ഷായണി ശ്രീകൃഷ്ണന്റെ അമ്മ |
19 | കെ ആർ വത്സല | വീട്ടമ്മ |
20 | സിന്ധുജ | ഇൻസ്പെക്റ്റർ ആശ |
21 | തൊടുപുഴ വാസന്തി | ഷാപ്പുകാരി നാരായണി |
21 | രോഷ്നി | ലീല-പ്രഭയുടെ അനിയത്തി |
21 | പവിത്രൻ | പ്രഭയുടെ അളിയൻ |
കഥാംശം
[തിരുത്തുക]ഒരു പോലീസുകാരനാണ് പ്രഭാകരൻ (മുകേഷ്). കുര്യാക്കോസ്(ഒടുവിൽ ഉണ്ണികൃഷ്ണൻ) ആണ് എസ് ഐ. അബ്ദുവും(മാമുക്കോയ) നാരായണപ്പിള്ളയും(കുതിരവട്ടം പപ്പു) അവിടെ കോൺസറ്റബിൾ മാർ. അച്ചനമ്മമാരും ചേച്ചിസൗദാമിനിയും(രാഗിണി) അനുജത്തിലീലയും(രോഷ്നി) എല്ലാം അവന്റെ വരുമാനത്തിലാണ്. ചേച്ചിയുടെ ഭർത്താവിനു(പവിത്രൻ) ഒരു പലചരക്ക് കട നൽകിയെങ്കിലും അത് നഷ്ടത്തിലാണ്. അച്ചൻ(ഇന്നസെന്റ്) നിരുത്തരവാദമായി കള്ളും കുടിച്ച് നടക്കുന്നു. ഈ ബാധ്യതകൾ അയാളെ ചെറിയ കൈക്കൂലികൾക്ക് കാരണമാക്കുന്നു. രാത്രി ബീറ്റിനിടയിൽ ഒരു ജ്വല്ലറിയിൽ നിന്നും മോഷ്ടിച്ച് പോകുന്നത് കണ്ട് പിന്തുടർന്ന അവർ വാസുവിനെ(മനോജ് കെ. ജയൻ) ആ കുറ്റത്തിനു പിടിക്കുന്നു. അയാൾ ജയിൽ ചാടുന്നു. ഇൻസ്പെക്ടർ ആശ അവിടെ പുതിയ എസ് ഐ ആയിവരുന്നു. കൂട്ടുകാരി സ്റ്റല്ലയുടെ (ബീന ആന്റണി )കൂടെ ആണ് അവൾ താമസം. അവൾക്ക് പ്രഭയോട് ഒരു അടുപ്പം രൂപപ്പെടുന്നു. അനുജത്തിലീല പൊടിമില്ലുടമ കൈമളിന്റെ(ശങ്കരാടി) മകൻ ശ്രീകൃഷ്ണനുമായി(കൈലാസ് നാഥ്) അടുപ്പമാണ്. ഈ വിവരം അറിഞ്ഞ അവരുടെ വിവാഹം ഉറപ്പിക്കുന്നു. ജയിലിൽ നിന്നും വന്ന വാസു മറ്റൊരു കള്ളനായ കൊല്ലൻ നാണുവിനൊപ്പം(എൻ.എൽ. ബാലകൃഷ്ണൻ) പ്രഭയെ പിന്തുടരുന്നു. ഓടി ഒരു മഴദിവസം അയാൾ ഒഴിഞ്ഞ ഒരു വീട്ടിൽ കയറുന്നു. അവിടെ അയാൾ ഒരു പെൺകുട്ടിയെ(രൂപശ്രീ) കാണുന്നു. ഇളയച്ചൻ തങ്കപ്പൻ(ജനാർദ്ദനൻ) ബേബി മുതലാളിക്ക്(രവികുമാർ) വിറ്റ ഇന്ദുവായിരുന്നു അവൾ. രക്ഷപ്പെട്ട് ഓടിയതാണ്. പ്രഭ അവളെ വീട്ടിലേക്ക് കൊണ്ടുവരുന്നു. അമ്മ,(കെപിഎസി ലളിത) എതിർക്കുന്നു. പ്രഭ സുഹൃത്ത് നളിനന്റെ(അഗസ്റ്റിൻ) വീട്ടിലേക്ക് മാറുന്നു. ശ്രീകൃഷ്ണന്റെ അമ്മ ദാക്ഷായണി വിവാഹത്തിൽ നിന്നും പിന്മാറുന്നു. അവർ പോലീസ് സ്റ്റേഷനിൽ ചെന്ന് വിവാഹം ചെയ്ത് തരണമെന്ന് അഭ്യർത്ഥിക്കുന്നു. തന്റെ കാമുകൻ മറ്റൊരു സ്ത്രീയൊടൊത്ത് കഴിയുന്നത് ആശക്ക നിരാശയും വിദ്വേഷവും ഉണ്ടാക്കുന്നു. വാസുവിനെ ർക്ഷിച്ച് കുറ്റത്തിനു പ്രഭ സസ്പെൻഷനിൽ ആകുന്നു. പ്രഭയെ തേടിവന്ന വാസു അയാൾ തന്റെ സഹോദരിയുടെ രക്ഷകനാണെന്ന് അറിഞ്ഞ് മനം മാറുന്നു. വാസുവിന്റെ സഹായത്തോടെ ജ്വല്ലറിയിളെ യത്ഥാർത്ഥ മോഷ്ടാവിനെ പിടികൂടുന്നു. പ്രഭ കുറ്റമുക്തനാകുന്നു.
- വരികൾ:ശ്രീകുമാരൻ തമ്പി
- ഈണം: രവീന്ദ്രൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആലോലം ഓലോലം | എം ജി ശ്രീകുമാർ ,കെ.എസ്. ചിത്ര | |
2 | ആരാരോ | എം ജി ശ്രീകുമാർ,കെ.എസ്. ചിത്ര | |
3 | കളിക്കാം നമുക്കു കളിക്കാം | എം ജി ശ്രീകുമാർ | |
4 | പിന്നെയും പാടിയോ | ,കെ.എസ്. ചിത്ര | മോഹനം |
4 | പിന്നെയും പാടിയോ | കൃഷ്ണചന്ദ്രൻ | മോഹനം |
അവലംബം
[തിരുത്തുക]- ↑ "കള്ളനും പോലീസും(1992)". മലയാളചലച്ചിത്രം.കോം. Retrieved 2023-01-02.
- ↑ "കള്ളനും പോലീസും(1992)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-02.
- ↑ "കള്ളനും പോലീസും(1992)". സ്പൈസി ഒണിയൻ. Archived from the original on 2023-01-04. Retrieved 2023-01-02.
- ↑ "കള്ളനും പോലീസും(1992)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 2 ജനുവരി 2023.
- ↑ "കള്ളനും പോലീസും(1992)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-02.
പുറംകണ്ണികൾ
[തിരുത്തുക]- Pages using the JsonConfig extension
- 1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- ശങ്കരാടി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- രാജാമണി സംഗീതം നൽകിയ ചിത്രങ്ങൾ
- വേണു കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ