കവനപോഷിണി (കവിതാ മാസിക)
ദൃശ്യരൂപം
ആയിരത്തി തൊള്ളായിരത്തി ഇരുപതുകളിൽ കൊല്ലത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഒരു ആനുകാലിക പ്രസിദ്ധീകരണമാണ് കവനപോഷിണി. കവിതകളും ശ്ലോകങ്ങളും മാത്രമാണ് ഇതിൽ പ്രസിദ്ധീകരിച്ചിരുന്നത്. "പരിശ്രമം സുഖകാരണം" എന്നതായിരുന്നു മാസികയുടെ മുഖ വാക്യം. ആശ്രാമത്ത് കെ.സി. കേശവനായിരുന്നു പത്രാധിപർ. 1921 ലെ ലക്കത്തിൽ വള്ളത്തോൾ നാരായണ മേനോൻ, എൻ. കുമാരനാശാൻ, മൂലൂർ എസ്. പത്മനാഭപ്പണിക്കർ എന്നിവർ കവിതയെഴുതിയിട്ടുണ്ട്. വരിക്കാരുടെ കവിതകൾ മാത്രമേ ഇവർ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. [1]
പുറം കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ കവനപോഷിണി മാസിക (1921). 1921-കവനപോഷിണി മാസിക.