കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2018 സെപ്റ്റംബർ
മേടം (നക്ഷത്രരാശി)
[തിരുത്തുക]ഭാരതത്തിൽ ആടിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ് മേടം. ഇത് രാശിചക്രത്തിൽ ഉൾപ്പെടുന്ന രാശിയായതിനാൽ സൂര്യൻ മലയാളമാസം മേടത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഡിസംബർ മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. വരാസവസിന്റെ (Perseus) തെക്കായി ഇത് കാണാം. പടിഞ്ഞാറു ഭാഗത്ത് മീനം (നക്ഷത്രരാശി)യും കിഴക്കു ഭാഗത്ത് ഇടവം (നക്ഷത്രരാശി)യും കാണാം. ആട് എന്നർത്ഥം വരുന്ന മേഷം എന്ന സംസ്കൃത വാക്കിൽ നിന്നാണ് മേടം പേരുണ്ടായത്. ഏറിസ് എന്ന ലാറ്റിൻ വാക്കിനും ആട് എന്നു തന്നെയാണ് അർത്ഥം. ആണ് ഇതിന്റെ ചിഹ്നം. ആടിന്റെ രണ്ട് കൊമ്പുകളെയാണത്രെ ഇത് സൂചിപ്പിക്കുന്നത്.NGC697,NGC772,NGC6972,NGC1156 എന്നീ ഗാലക്സികൾ ഈ നക്ഷത്രഗണത്തിന്റെ പശ്ചാത്തലത്തിലാണ്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 രാശികളടങ്ങിയ രാശിപ്പട്ടികയിലും 88 രാശികളടങ്ങിയ ആധുനിക രാശിപ്പട്ടികയിലും മേടം രാശി ഉൾപ്പെടുന്നു. വലിപ്പത്തെ അടിസ്ഥാനമാക്കിയാൽ 441 ചതുരശ്ര ഡിഗ്രി വിസ്താരമുള്ള മേടം 39ാം സ്ഥാനത്താണ് വരുന്നത്.