കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2020 ഒക്ടോബർ
ദൃശ്യരൂപം
കൈകവസ്
[തിരുത്തുക]ഖഗോള ഉത്തരധ്രുവത്തോട് വളരെയടുത്തുള്ള ഒരു നക്ഷത്രരാശിയാണ് കൈകവസ് (Cepheus). പ്രകാശമാനം കൂടിയ നക്ഷത്രങ്ങളില്ലാത്തതിനാൽ ഈ നക്ഷത്രരാശിയെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. 2-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിഃശാസ്ത്രജ്ഞനായ ടോളമിയുടെ 48 രാശികളുള്ള പട്ടികയിലും 88 രാശികളുള്ള ആധുനിക പട്ടികയിലും ഇത് സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിന്റെ കേന്ദ്രത്തിൽ ഒരു അതിഭീമൻ തമോദ്വാരം ഉണ്ട്. ആകാശഗംഗയുടെ മദ്ധ്യത്തിലുള്ളതിനേക്കാൾ 10,000 മടങ്ങ് പിണ്ഡമുണ്ട് ഇതിന്. അറിയപ്പെടുന്ന അതിഭീമൻ തമോദ്വാരങ്ങളിൽ ഒന്നാണിത്.