കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2021 ഏപ്രിൽ
ദൃശ്യരൂപം
ദക്ഷിണമകുടം
[തിരുത്തുക]ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ദക്ഷിണമകുടം (Corona Australis). ഈ നക്ഷത്രരാശി ചെറുതും പ്രകാശം കുറഞ്ഞതുമാണ്. ദൃശ്യകാന്തിമാനം 4mൽ പ്രകാശം കൂടിയ നക്ഷത്രങ്ങളൊന്നും ഈ രാശിയിലില്ല. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. രണ്ടാം നൂറ്റാണ്ടിലെ പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ ടോളമി പട്ടികപ്പെടുത്തിയ 48 നക്ഷത്രരാശികളിൽ ഒന്നാണിത്. 88 ആധുനിക നക്ഷത്രരാശികളിലും ഇത് ഉൾപ്പെടുന്നു.