Jump to content

കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2021 മാർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെർസിവറൻസ് (റോവർ)[തിരുത്തുക]

നാസയുടെ ചൊവ്വ 2020 ദൗത്യത്തിന്റെ ഭാഗമായി ജെറ്റ് പ്രൊപൽഷൻ ലബോറട്ടറി നിർമ്മിച്ച പേടകമാണ് പെർസിവറൻസ്. പെർസി എന്ന ഒരു ഓമനപ്പേരു കൂടി നൽകിയിട്ടുണ്ട് ഇതിന്. ക്യൂരിയോസിറ്റി റോവറിന്റെ മാതൃകയിലാണ് ഒരു കാറിന്റെ വലിപ്പമുള്ള പെർസിവറൻസ് നിർമ്മിച്ചിരിക്കുന്നത്. ചൊവ്വാതലത്തിലെ ജെസെറോ ഗർത്തത്തെ കുറിച്ചു പഠിക്കുന്നതിനു വേണ്ടി ഏഴ് ശാസ്ത്രീയ ഉപകരണങ്ങളും 19 ക്യാമറകളും രണ്ട് മൈക്രോഫോണുകളും ഇതിലുണ്ട്.[3] ഇൻജെനൂയിറ്റി എന്ന ചൊവ്വാ ഹെലികോപ്റ്ററും ഇതിനോടൊപ്പമുണ്ട്. റോവർ 2020 ജൂലൈ 30 ന് വിക്ഷേപിച്ചു.[4] 2021 ഫെബ്രുവരി 18ന് വിജയകരമായി ചൊവ്വയിൽ ഇറങ്ങി.

മുഴുവൻ കാണുക