കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2022 ഏപ്രിൽ
ദൃശ്യരൂപം
വ്യാളം (നക്ഷത്രരാശി)
[തിരുത്തുക]ഖഗോള ഉത്തരധ്രുവത്തിനടുത്തുള്ള ഒരു നക്ഷത്രരാശിയാണ് വ്യാളം (Draco). ഇതിന് ഒരു വ്യാളിയുടെ ആകൃതി കല്പിക്കപ്പെടുന്നു. രണ്ടാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ ടോളമി പട്ടികപ്പെടുത്തിയ 48 രാശികളിൽ ഒന്നായിരുന്ന ഇത് 88 ആധുനിക നക്ഷത്രസമൂഹങ്ങളിലും ഉൾപ്പെടുന്നു. ഈ നക്ഷത്രരാശിയിലെ തുബാൻ എന്ന നക്ഷത്രം ഒരു കാലത്ത് ധ്രുവനക്ഷത്രമായിരുന്നു. ക്രാന്തിവൃത്തത്തിന്റെ ഉത്തരധ്രുവം ഈ നക്ഷത്രരാശിയിലാണ്.