കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2012 ഫെബ്രുവരി
ദൃശ്യരൂപം
1 ഫെബ്രുവരി 2003 | ലോകത്തെ നടുക്കിയ കൊളംബിയ ദുരന്തം നടന്നു |
5 ഫെബ്രുവരി 2003 | വ്യാഴത്തിന്റെ ഉപഗ്രഹമായ യൂക്കെലാഡെ(Eukelade)യെ കണ്ടെത്തി |
5 ഫെബ്രുവരി 1971 | അപ്പോളോ 14 ചന്ദ്രോപരിതലത്തിൽ ഇറങ്ങി |
7 ഫെബ്രുവരി 1999 | ധൂമകേതുവിന്റെ കോമയിൽ നിന്ന് സാമ്പിൾ ശേഖരിച്ച് ഭൂമിയിലേക്ക് തിരിച്ചുവരുന്നതിനു വേണ്ടി നിർമ്മിച്ച സ്റ്റാർഡസ്റ്റ് എന്ന പേടകം വിക്ഷേപിച്ചു |
10 ഫെബ്രുവരി 1971 | അപ്പോളോ 14ലെ സഞ്ചാരികളായിരുന്ന അലൻ ഷെപാർഡ്.jr., സ്ട്യൂവർട്ട് റൂസ, എഡ്‌ഗാർ മിച്ചെൽ എന്നിവർ ഭൂമിയിൽ തിരിച്ചെത്തി. |
12 ഫെബ്രുവരി 1961 | ശുക്രനെ സമീപിച്ച ആദ്യത്തെ ബഹിരാകാശ പേടകമായ വെനേറ വിക്ഷേപിച്ചു |
15 ഫെബ്രുവരി 1564 | പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോ ജനിച്ചു |
17 ഫെബ്രുവരി 1994 | ഗലീലിയോ ബഹിരാകാശപേടകം ഛിന്നഗ്രഹമായ ഇഡക്ക് ഒരു ഉപഗ്രഹമുള്ളതായി കണ്ടെത്തി. |
18 ഫെബ്രുവരി 1930 | ക്ലൈഡ് ടോംബോഗ് പ്ലൂട്ടോയെ കണ്ടെത്തി |
19 ഫെബ്രുവരി 1473 | പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ നിക്കോളാസ് കോപ്പർനിക്കസ് ജനിച്ചു |
21 ഫെബ്രുവരി 1972 | ലൂണാ 20 ചന്ദ്രനിൽ ഇറങ്ങി |
27 ഫെബ്രുവരി 1942 | ജെയിംസ് സ്റ്റാൻലി ഹെ സൂര്യനിൽ നിന്നും റേഡിയോ തരംഗങ്ങൾ ഉത്ഭവിക്കുന്നുണ്ടെന്ന് കണ്ടെത്തി |