Jump to content

കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2014 ഓഗസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
4 ഓഗസ്റ്റ് 1971 അമേരിക്ക ആദ്യമായി മനുഷ്യനുള്ള ശൂന്യാകാശവാഹനത്തിൽനിന്ന് ചന്ദ്രഭ്രമണപദത്തിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്നു.
10 ഓഗസ്റ്റ് 1990 മഗല്ലൻ ശൂന്യാകാശഗവേഷണ വാഹനം ശുക്രനിലെത്തുന്നു.
10 ഓഗസ്റ്റ് 2003 റഷ്യൻ ബഹിരാകാശഗവേഷകനായ യുറി ഇവാനോവിച്ച് മലെൻചെൻകോ ബഹിരാകാശത്തുവെച്ച് വിവാഹം ചെയ്യുന്ന ആദ്യ മനുഷ്യനായി
12 ഓഗസ്റ്റ് 1960 ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ എക്കോ I വിക്ഷേപിച്ചു.
18 ഓഗസ്റ്റ് 1877 അസാഫ് ഹാൾ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് കണ്ടെത്തി
20 ഓഗസ്റ്റ് 1975 നാസ വൈകിംഗ് 1 വിക്ഷേപിച്ചു.‍
20 ഓഗസ്റ്റ് 1977 അമേരിക്ക വോയേജർ 2 വിക്ഷേപിച്ചു.
22 ഓഗസ്റ്റ് 1989 നെപ്റ്റ്യൂണിന്റെ ആദ്യവലയം കണ്ടെത്തി.
25 ഓഗസ്റ്റ് 1609 ഗലീലിയോ തന്റെ ആദ്യത്തെ ദൂരദർശിനി വെനീസിലെ നിയമനിർമ്മാതാക്കളുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നു
25 ഓഗസ്റ്റ് 1981 വൊയേജർ 2 ശൂന്യാകാശവാഹനം ശനിയോട് ഏറ്റവും അടുത്ത് എത്തുന്നു
27 ഓഗസ്റ്റ് 1962 മാരിനർ 2 ശുക്രനിലേക്ക് വിക്ഷേപിക്കുന്നു
27 ഓഗസ്റ്റ് 2003 ഏതാണ്ട് 60,000 വർഷങ്ങൾക്കുശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്ത്, അതായത് ഉദ്ദേശം 55,758,006 കി. മീ. അകലെ എത്തുന്നു