Jump to content

കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2014 ഓഗസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

.....സൗരയൂഥേതരഗ്രഹങ്ങൾക്ക് പേരിടുന്നതിന് b മുതലുള്ള അക്ഷരങ്ങളെ ഉപയോഗിക്കാറുള്ളു.

.....നക്ഷത്രങ്ങളെക്കാൾ കുറവും എന്നാൽ അണുസംയോജനം നടക്കാനാവശ്യമുള്ള പരിധിയെക്കാൾ കൂടുതലും പിണ്ഡമുള്ള വസ്തുക്കൾ തവിട്ടുകുള്ളന്മാരാണ്

.....ദൂരദർശിനികൾ പത്തിൽ താഴെ സൗരയൂഥേതരഗ്രഹങ്ങളുടെ നേരിട്ടുള്ള ചിത്രങ്ങളേ ഇതുവരെ എടുത്തിട്ടുള്ളൂ.

.....ഉപ്സിലോൺ ആൻഡ്രോമിഡേ ആണ് ഒന്നിലേറെ ഗ്രഹങ്ങളുള്ളതായി നിരീക്ഷിക്കപ്പെട്ട ആദ്യത്തെ മുഖ്യശ്രേണിനക്ഷത്രം

.....ഭൂമി കൂടാതെ ബുദ്ധിയുള്ള ജീവികൾ ഉണ്ടായേക്കാവുന്ന ഒട്ടേറെ 'ഭൂമി'കൾ പ്രപഞ്ചത്തിൽ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ജിയോർഡാനോ ബ്രൂണോ പ്രസ്താവിച്ചു.