Jump to content

കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2017 നവംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ജ്യോതിശാസ്ത്രകൃതിയായ വേദാംഗജ്യോതിഷത്തിന്റെ കർത്താവാണ് ലഗധൻ.

...കേരളീയ ഗണിതശാസ്‌ത്രത്തിലെ ഏറ്റവും വലിയ ആധാരഗ്രന്ഥമായി അറിയപ്പെടുന്ന ദൃഗ്ഗണിതം രചിച്ച പ്രതിഭയാണ്‌ വടശ്ശേരി പരമേശ്വരൻ.

...ഒരു ഖഗോളവസ്തു മറ്റൊരു ഘഗോളവസ്തുവിനെ പ്രദക്ഷിണം വെക്കുന്ന യഥാർത്ഥ പ്രദക്ഷിണപഥത്തിനു് സമ്പൂർണ്ണമായ ഒരു വൃത്തരൂപത്തിൽനിന്നുമുള്ള വ്യതിയാനത്തെ അതിന്റെ ഉൽകേന്ദ്രത അഥവാ വികേന്ദ്രത്വം(എക്സെൻട്രിസിറ്റി eccentricity) എന്നു പറയുന്നു.

...2001 ഫെബ്രുവരി 12ന് നിയർ ഷുമാക്കർ പേടകം ഇറോസിൽ ഇറങ്ങി ചിന്നഗ്രഹത്തെ സ്പർശിച്ച ആദ്യ മനുഷ്യ നിർമിത വസ്തു എന്ന റെക്കോർഡ് സ്വന്തമാക്കി.

...ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ വിശ്വകദ്രു (Canes Venatici).

...ഒരു വാൽ നക്ഷത്രമാണ് 73/P ഷ്വാസ്മാൻ വാച്ച്മാൻ.1995ൽ ഈ വാൽനക്ഷത്രം ആകാശത്ത് വെച്ച് രണ്ട് വലിയ കഷ്ണങ്ങളും നിരവധി ചെറുകഷ്ണങ്ങളുമായി പിളരുകയും പിളർന്ന വലിയ രണ്ട് കഷ്ണങ്ങൾ പുതിയ രണ്ട് വാൽനക്ഷത്രങ്ങളായി യാത്ര തുടരുകയും ചെയ്തു.