കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2020 ഫെബ്രുവരി
ദൃശ്യരൂപം
...സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെയോ ജ്യോതിർഗോളങ്ങളുടെയോ ഭ്രമണപഥത്തിൽ, അവ സൂര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനത്തിനെയാണ് അപസൌരം എന്നു പറയുന്നത്.
...ജ്യോതിഃശാസ്ത്രനിരീക്ഷണങ്ങളിലും ഗണിതക്രിയകളിലും ഏറ്റവും അടിസ്ഥാനവും സ്ഥിരവുമായ ചട്ടക്കൂടാണു് ഖഗോളം
...ഭൂമിക്ക് ചുറ്റും ചന്ദ്രൻ സഞ്ചരിക്കുന്ന പാതയ്ക്ക് ക്രാന്തിവൃത്തവുമായി 5 ഡിഗ്രി 9 മിനുട്ട് ചരിവുണ്ട്.
...ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ കോണീയസംവേഗം അതിന്റെ അച്ചുതണ്ടിന്റെ ദിശയിലായിരിക്കും
...സൂര്യന്റെയും ചന്ദ്രന്റെയും ആകർഷണം മൂലം ഭൂമിയുടെ ഭ്രമണാക്ഷത്തിന് പുരസ്സരണം സംഭവിക്കുന്നു.