കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2020 ജൂലൈ
ദൃശ്യരൂപം
ജൂലൈ 1 : | നാസയുടെ ക്രിസ് കാസ്സിഡി, ബോബ് ബെൻകെൻ എന്നീ ബഹിരാകാശ സഞ്ചാരികളുടെ ബഹിരാകാശ നടത്തം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു പുറത്ത്. |
ജൂലൈ 4 : | അപസൗരദിനം]]. ഭൂമി സൂര്യനിൽ നിന്നും ഏറ്റവും കൂടിയ ദൂരത്തിൽ. |
ജൂലൈ 5 : | പൗർണ്ണമി. ചന്ദ്രൻ, വ്യാഴം, ശനി എന്നിവയുടെ സംഗമം. ഇവ മൂന്നും ചേർന്നു് രാത്രി മുഴുവൻ ആകാശത്ത് ഒരു ത്രികോണം സൃഷ്ടിക്കും. പുണർതം ഞാറ്റുവേല തുടങ്ങും |
ജൂലൈ 8 : | ശുക്രൻ ഈ വർഷത്തെ ഏറ്റവും കൂടിയ തിളക്കത്തിൽ കാണുന്നു. -4.5 ആയിരിക്കും ഈ ദിവസം ശുക്രന്റെ കാന്തിമാനം |
ജൂലൈ 11 : | ചന്ദ്രനും ചൊവ്വയും വളരെ അടുത്തു വരുന്നു. പ്രഭാതത്തിൽ കാണാം. |
ജൂലൈ 14 : | യുനൈറ്റഡ് അറബ് എമിറേറ്റ്സ് അവരുടെ ആദ്യത്തെ ചൊവ്വാ ഓർബിറ്റർ വിക്ഷേപിക്കുന്നു. വ്യാഴം ഓപ്പോസിഷനിൽ. സൂര്യനും വ്യാഴവും ഭൂമിയുടെ എതിർദിശകളിൽ വരുന്നതു കൊണ്ട് വ്യാഴത്തെ രാത്രി മുഴുവനും കൂടുതൽ തിളക്കത്തിൽ കാണാൻ കഴിയും. |
ജൂലൈ 16 : | സൂര്യൻ കർക്കടകം രാശിയിലേക്കു പ്രവേശിക്കുന്നു. |
ജൂലൈ 17 : | ചന്ദ്രനും ശുക്രനും സംഗമത്തിൽ |
ജൂലൈ 19 : | രാത്രി പൂയം ഞാറ്റുവേല തുടങ്ങുന്നു. |
ജൂലൈ 20 : | അമാവാസി ശനി ഓപ്പോസിഷനിൽ. |
ജൂലൈ 22 : | നാസ പെർസിവറൻസ് (റോവർ) ചൊവ്വയിലേക്കു വിക്ഷേപിക്കുന്നു. |
ജൂലൈ 23 : | ചൈന അവരുടെ ചൊവ്വാ ദൗത്യമായ ടിയാൻവെൻ 1 വിക്ഷേപിക്കുന്നു. റഷ്യയുടെ പ്രോഗ്രസ് ബഹിരാകാശ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നു. |