കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2021 ഫെബ്രുവരി
ദൃശ്യരൂപം
ഫെബ്രുവരി 1 : | അമേരിക്കൻ ആസ്ട്രോനോട്ടുകളായ മെക്ക് ഹോപ്കിൻസ്, വിക്ടർ ഗ്ലോവർ എന്നിവരുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു പുറത്തെ ബഹിരാകാശ നടത്തം. കൂടുതൽ നല്ല ഹൈ ഡെഫനിഷൻ വീഡിയോ ക്യാമറ സ്ഥാപിക്കുന്നതിനു വേണ്ടി. |
ഫെബ്രുവരി 5 : | അവിട്ടം ഞാറ്റുവേല തുടങ്ങും |
ഫെബ്രുവരി 9 : | യു എ ഇയുടെ ഹോപ്പ് ബഹിരാകാശ ദൗത്യം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നു. |
ഫെബ്രുവരി 10 : | ചൈനയുടെ ടിയാൻവെൻ-1 ദൗത്യം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നു. |
ഫെബ്രുവരി 11 : | അമാവാസി |
ഫെബ്രുവരി 12 : | കുംഭസംക്രമണം |
ഫെബ്രുവരി 14 : | റഷ്യയുടെ പ്രോഗ്രസ് കാർഗ്ഗോ വാഹനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പുറപ്പെടുന്നു. |
ഫെബ്രുവരി 17 : | പ്രോഗ്രസ് ബഹിരാകാശ നിലയത്തിൽ എത്തുന്നു. |
ഫെബ്രുവരി 18 : | നാസയുടെ പെർസിവറൻസ് (റോവർ) ചൊവ്വയിൽ ഇറങ്ങുന്നു. ചന്ദ്രൻ, ചൊവ്വ എന്നിവയുടെ സംയോഗം |
ഫെബ്രുവരി 19 : | ചതയം ഞാറ്റുവേല |
ഫെബ്രുവരി 20 : | സിഗ്നസ് എൻ ജി 15 ബഹിരാകാശ കാർഗ്ഗോ വാഹനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പുറപ്പെടുന്നു. |
ഫെബ്രുവരി 22 : | സിഗ്നസ് എൻ ജി 15 ബഹിരാകാശ നിലയത്തിലെത്തുന്നു. |
ഫെബ്രുവരി 25 : | റഷ്യ വൺവെബ് സാറ്റലൈറ്റ് കോൺസ്റ്റലേഷനിലെ 36 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നു. |
ഫെബ്രുവരി 27 : | പൗർണ്ണമി |
ഫെബ്രുവരി 28 : | ബുധൻ കിഴക്കേ ആകാശത്തിൽ അതിന്റെ ഏറ്റവും കൂടിയ ഉയരത്തിലെത്തുന്നു. സൂര്യോദയത്തിനു മുമ്പ് കാണാം. 0.1 ആയിരിക്കും കാന്തിമാനം. |