കവാടം:ലിനക്സ്/തിരഞ്ഞെടുത്തവ/2022 ജനുവരി
ദൃശ്യരൂപം
ആപ്റ്റ്
[തിരുത്തുക]ഡെബിയനിലും അതിന്റെ ഉപവിതരണങ്ങളിലും പാക്കേജ് മാനേജറായ ഡിപികെജിക്കു വേണ്ടി നിർമ്മിച്ച അപ്ഡേറ്റിംഗ് ഉപകരണമാണ് ആപ്റ്റ്. ഇതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്. അഡ്വാൻസ്ഡ് പാക്കേജിംഗ് ടൂൾ എന്നതിന്റെ ചുരുക്കരൂപമാണ് ആപ്റ്റ്. ആപ്ട്-ഗെറ്റ് ആണ് സാധാരണയായി ഡിപികെജിക്കുള്ള പുതുക്കൽ ഉപകരണം. ആപ്റ്റ് എന്നത് ഒരൊറ്റ സോഫ്റ്റ്‌വെയറല്ല, പകരം അതൊരു കൂട്ടം ലൈബ്രറികളും ഉപകരണങ്ങളും ചേർന്നതാണ്. ആപ്റ്റ്-ആർപിഎം എന്ന ആപ്റ്റിന്റെ രൂപം ആർപിഎമ്മിനു വേണ്ടിയും ഉപയോഗിക്കാറുണ്ട്. ഫിങ്ക് പ്രൊജക്ട് മാകിലേക്കും ഇത് വിവർത്തനം നടത്തി ഉപയോഗിക്കുന്നുണ്ട്. ഓപൺസൊളാരിസിലും ആപ്റ്റ് ലഭ്യമാണ്. ജയിൽബ്രോക്കൺ ഐഓഎസിൽ ഉപയോഗിക്കുന്ന സിഡിയ ആപ്റ്റിനോടു നല്ല രീതിയിൽ സാദൃശ്യം കാണിക്കുന്നുണ്ട്.