Jump to content

കവാടം:സ്ത്രീ സമത്വം/തെരഞ്ഞെടുത്ത ലേഖനം/8

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ആർ. ഗൗരിയമ്മ

വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ കേരള രാഷ്ട്രീയത്തിൽ പ്രശസ്തയായ കെ.ആർ. ഗൗരിയമ്മ കമ്യൂണിസ്റ്റു നേതാവും ഒന്നാമത് കേരളമന്ത്രിസഭയിലെ മന്ത്രിയുമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്ന ഗൗരിയമ്മ; കെ.എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 ന് ചേർത്തല താലൂക്കിലെ അന്ധകാരനഴി ഗ്രാമത്തിൽജനിച്ചു. ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റിക്കോർഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും പല റിക്കോർഡുകൾ ഇവരുടെ പേരിലുണ്ട്. കേരളത്തിലെ ആദ്യ നിയമ വിദ്യാർത്ഥിനിയും ഗൗരിയമ്മയായിരുന്നു