കവാടം:ഹിന്ദുമതം/നിലവറ/നിങ്ങൾക്കറിയാമോ
2010 സെപ്റ്റംബർ
[തിരുത്തുക]...ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ്...
...മഹാഭാരതത്തിന്റെ മറ്റൊരു പേരാണ് ജയസംഹിത....
...തത്വമസി എന്ന വാക്കിന്റെ അർത്ഥം 'അത് നീ ആകുന്നു' എന്നാണ്...
...ബ്രഹ്മം എന്ന വാക്ക് വന്നത് ബൃ എന്ന സംസ്കൃത ധാതുവിൽ നിന്നാണ്. വളരുക എന്നാണ് ഈ ധാതുവിന്റെ അർത്ഥം.....
2010 ഒക്ടോബർ
[തിരുത്തുക]...ഋഗ്വേദത്തിലെ 'ഋക്' എന്ന പദത്തിനർത്ഥം 'സ്തുതി' എന്നാണെന്ന്
...'തമസോമ ജ്യോതിർഗമയ' എന്ന പ്രശസ്ത വാക്യം ബൃഹദാരണ്യകോപനിഷത്തിലേതാണെന്ന്
...മഹാഭാരതം ഭീഷ്മപർവ്വത്തിലാണു ഭഗവദ് ഗീത വരുന്നതെന്ന്
...ഭാരതീയ സംഗീതത്തിലെ സപ്തസ്വരങ്ങളെപ്പറ്റി ആദ്യമായി വിസ്തരിച്ചിരിക്കുന്നത് സാമവേദത്തിലാണെന്ന്.
നിലവറ |
2010 നവംബർ
[തിരുത്തുക]...ഉപനിഷത്തുകളിൽ ഏറ്റവും ചെറുത് 19 പദ്യങ്ങളുള്ള ഈശാവാസ്യോപനിഷത്താണെന്ന്
...അഥർവ്വമുനി രചിച്ചതിനാലാണ് അഥർവ്വവേദത്തിന് ആ പേര് ലഭിച്ചതെന്ന്
...മഹാപുരാണങ്ങളെ ബ്രാഹ്മം, വൈഷ്ണവം, ശൈവം എന്നിങ്ങനെ വേർതിരിക്കാറുണ്ടെന്ന്
...സംസ്കൃത ഭാഷ എഴുതാനുപയോഗിക്കുന്ന ദേവനാഗരി ലിപി, ബ്രാഹ്മിയിൽ നിന്നും രൂപം കൊണ്ടതാണെന്ന്
നിലവറ |
2010 ഡിസംബർ
[തിരുത്തുക]..സുശ്രുതൻ ആയുർവേദത്തെ, അഥർവ്വവേദത്തിന്റെ ഭാഗമായാണ് കണക്കാക്കിയിരുന്നതെന്ന്
...ശുക്ലയജുർവേദം, കൃഷ്ണ യജുർവേദം എന്നിങ്ങനെ യജുർവേദം രണ്ടു തരത്തിലുണ്ടെന്ന്
...കൃഷ്ണൻ എന്ന പദത്തിനർത്ഥം 'കറുത്ത വർണ്ണത്തോട് കൂടിയവൻ' എന്നാണേന്ന്
..മാതൃ ദേവോ ഭവ.. എന്ന് തുടങ്ങുന്ന പ്രശസ്ത വാക്യം തൈത്തിരീയോപനിഷത്തിലുള്ളതാണെന്ന്
നിലവറ |
2011 ജനുവരി
[തിരുത്തുക]..ധ്വജസ്തംഭത്തിന് ക്ഷേത്രശരീരത്തിലെ നട്ടെല്ലിന്റെ സ്ഥാനമാണുള്ളത്
...ബ്രഹ്മം എന്ന വാക്ക് വന്നത് ബൃ എന്ന സംസ്കൃത ധാതുവിൽ നിന്നാണ്. വളരുക എന്നാണ് ഈ ധാതുവിന്റെ അർത്ഥം.
...ഭാരതീയ തത്ത്വചിന്തകനായ പതഞ്ജലിയാണ് യോഗസൂത്രം എന്ന ആധികാരിക ഗ്രന്ഥത്തിന്റെ കർത്താവ്
..വേദത്തിന്റെ അവസാനം എന്നാണ് വേദാന്തം എന്ന വാക്കിന്റെ അർത്ഥം.
നിലവറ |