കഹോൺ പെറുവാനോ
ദൃശ്യരൂപം
ഒരു പെറൂവിയൻ താള വാദ്യമാണ് കഹോൺ പെറുവാനോ. ഒരു വശത്ത് ദ്വാരമുള്ള തടിയിലുള്ള പെട്ടിയാണിത്. ഇതിനു മുകളിലിരുന്ന് കൈകൊണ്ട് തട്ടിയാണ് ഇതുപയോഗിക്കുന്നത്. കനം കുറഞ്ഞ പ്ലൈവുഡ് കൊണ്ടാണിതിന്റെ നിർമ്മിതി. ആഫ്രിക്കൻ - പെറൂവിയൻ സംഗീതത്തിൽ ഇത് ധാരാളമായി ഉപയോഗിച്ചു വരുന്നു. ഫ്ലമെന്കോ സംഗീതഞ്ജരും ഇതുപയോഗിക്കുന്നു. പൊതുവേ ലാറ്റിനമേരിക്കൻ സംഗീത പരിപാടികളിൽ ഇതുപയോഗിച്ചു വരുന്നു.
ഈ ഉപകരണത്തെ ദേശീയ പൈതൃകമായി പെറൂവിയൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് 2001 ൽ പ്രഖ്യാപിച്ചിരുന്നു.[1]
ചിത്രശാല
[തിരുത്തുക]-
Lewi Custom-La Caja Sencilla Reservé
-
Kandu Tempest Wild cajon
-
DavisDrum BeatBox Davis Pro M1
-
4hands Handmade Cajón Golden Colibri with guitar strings
അവലംബം
[തിരുത്തുക]- ↑ "Secretary General Insulza Welcomed Musician that OAS will Pay Tribute to in a Ceremony to Declare the Peruvian Cajón as "Instrument of Perú for the Americas"". Organization of American States. 30 October 2014. Retrieved 16 December 2015.