കാടകലം
കാടകലം | |
---|---|
സംവിധാനം | ഡോ. സഖിൽ രവീന്ദ്രൻ |
നിർമ്മാണം | ഡോ. സഖിൽ രവീന്ദ്രൻ |
രചന | ഡോ. സഖിൽ രവീന്ദ്രൻ, ജിന്റോ തോമസും |
അഭിനേതാക്കൾ |
|
സംഗീതം | പി എസ് ജയ്ഹരി |
ഛായാഗ്രഹണം | റെജി ജോസഫ് |
ചിത്രസംയോജനം | അംജാത് ഹസ്സൻ |
സ്റ്റുഡിയോ | കളക്ടിവ് ഫ്രെയിംസ് |
വിതരണം | കളക്ടിവ് ഫ്രെയിംസ് |
റിലീസിങ് തീയതി | 2021 സെപ്റ്റംബർ 22 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 86 Min |
ഡോ. സഖിൽ രവീന്ദ്രൻ, ജിന്റോ തോമസ്[1] തിരക്കഥയിൽ സഖിൽ രവീന്ദ്രൻ[2][1] സംവിധാനം ചെയ്ത് 2021 സെപ്റ്റംബർ 22 -നു പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കാടകലം[2]. മാസ്റ്റർ ഡാവിഞ്ചി സതീഷ്[3][4], സതീഷ്, എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. പെരിയാർ വാലി ക്രീയേഷൻസിന്റെ[2] ബാനറിൽ സഖിൽ രവീന്ദ്രൻ[2][1] ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.പ്രശസ്‌ത സംവിധായകൻ ബാബുരാജ് അസറിയ[4]യുടെ നിർമാണ വിതരണ കമ്പനിയായ കളക്ടിവ് ഫ്രെയിംസ്[4] ചിത്രം ആമസോൺ പ്രിമി[4]ലൂടെ യു.കെ,യൂ .എസ് പ്ലാറ്റുഫോമുകളിൽ പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് റെജി ജോസഫ്[5] ആണ്. ചിത്രം എഡിറ്റ് ചെയ്തത് അംജത് ഹസൻ ആണ്. ഫഹദ് ഫാസിൽ നായകനായ അതിരൻ യിലൂടെ പ്രശസ്തനായ സംഗീത സംവിധായകൻ പി.എസ് ജയ്ഹരി[5] ആണ് സംഗീതം നൽകിയിരിക്കുന്നത്. സൗണ്ട് ഡിസൈനിംഗ് ചെയ്തത് കരുൺ പ്രസാദ്.ലിറിക്‌സ് ബി.കെ ഹരിനാരായൻ,പാടിയത് ബിജിബാലും ആണ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹൗസ് കളക്ടീവ് ഫ്രെയിംസ് ആണ് ചിത്രം വിതരണം ചെയ്തത്.
അഭിനേതാക്കൾ
[തിരുത്തുക]കഥാസാരം
[തിരുത്തുക]10 വയസ്സുള്ള കുഞ്ഞപ്പൂ എന്ന കുട്ടിയുടെ ജീവിതത്തോടെയാണ് കാടകളം കഥ ആരംഭിക്കുന്നത്, അച്ഛനോടൊപ്പം കാട്ടിൽ പോകാനും അച്ഛനും[4] മുഴുവൻ ഗോത്രവും കാട്ടിൽ ജീവിക്കുന്ന രീതി അറിയാനും അവൻ ഇഷ്ടപ്പെടുന്നു. സാധാരണ ആദിവാസി ജനങ്ങളെ ഭയപ്പെടുത്തുന്ന ചില്ലി കൊമ്പൻ എന്ന ആനയുടെ കഥയെക്കുറിച്ച് അച്ഛൻ മുരുകൻ പറയുന്നു. കുഞ്ചപ്പൂ ചിലർക്ക് എങ്ങനെ ചില്ലി കൊമ്പൻ കാണാൻ ആഗ്രഹമുണ്ട്. നാലാം ക്ലാസിനുശേഷം കുഞ്ഞാപ്പൂവിനെ കാട്ടിലേക്ക് അയച്ച് അവനെ പഠിപ്പിക്കാനാണ് മുരുകൻറെ ആഗ്രഹം, പക്ഷേ കുഞ്ഞാപ്പൂവിന് കാട്ടിൽ താമസിക്കാനാണ് ഇഷ്ടമാണ്, പക്ഷേ പുറത്ത് പോകാൻ ആഗ്രഹിക്കുന്നില്ല. അവർക്ക് അവരുടേതായ റോളുകളുള്ള ഒരു ഇടമുണ്ട്, ആ വ്യക്തി ഇല്ലെങ്കിൽ അത് ശൂന്യമായിരിക്കും.
അവാർഡുകൾ
[തിരുത്തുക]Awards | ||||
---|---|---|---|---|
Award | Category | Recipients and nominees | Result | |
Kerala State Award 2022 | Best Children's Film | Dr. Sakhil Raveendran | Won | [6] |
Kerala State Award 2022 | Best Lyricist | BK Harinarayanan | Won | [1] |
Danbad International Film Festival | Best Feature film | Sakhil Raveendran | Won | [6] |
Indian Creative mind Film Festival | Best Feature film | Sakhil Raveendran | Won | [6] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "നിരവധി പുരസ്കാരങ്ങൾ നേടിയ കാടകലം ആമസോൺ പ്രൈംമിൽ". Filmibeat.
- ↑ 2.0 2.1 2.2 2.3 2.4 "അവാർഡ് തിളക്കത്തിൽ നവാഗതരുടെ 'കാടകലം'; റിലീസ് ഒടിടിയിൽ". Manorama Online.
- ↑ "ചിരിയടക്കാനാകാതെ ജയറാം; ഇവൻ ഒരു രക്ഷയുമില്ലല്ലോ എന്ന് ജോജു; മാസ്റ്റർ ഡാവിൻചി ഇങ്ങനെയൊക്കെയാണ്". Manorama online.
- ↑ 4.0 4.1 4.2 4.3 4.4 "കാടകലം ആമസോൺ പ്രൈമിൽ". Deshabhimani Online.
- ↑ 5.0 5.1 5.2 "'കാടകലം' യുകെ, യുഎസ് ആമസോണിൽ റിലീസായി". Cinema News.
- ↑ 6.0 6.1 6.2 "'Kaadakalam makes viewers complicit in damage'". The New Indian Express.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official site Archived 2021-09-16 at the Wayback Machine.
- Kaadakalam imdb