കാട്ടിലെ തടി തേവരുടെ ആന
ദൃശ്യരൂപം
കാട്ടിലെ തടി തേവരുടെ ആന | |
---|---|
സംവിധാനം | ഹരിദാസ് |
നിർമ്മാണം | വി.ബി.കെ. മേനോൻ |
രചന | ടി. ദാമോദരൻ |
അഭിനേതാക്കൾ | ജഗതി ശ്രീകുമാർ സിദ്ദിഖ് ജനാർദ്ദനൻ മാതു |
സംഗീതം | ജോൺസൺ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | വേണുഗോപാൽ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | അനുഗ്രഹ സിനി ആർട്സ് |
വിതരണം | അനുഗ്രഹ റിലീസ് |
റിലീസിങ് തീയതി | 1995 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഹരിദാസിന്റെ സംവിധാനത്തിൽ ജഗതി ശ്രീകുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കാട്ടിലെ തടി തേവരുടെ ആന. ഈ ചിത്രത്തിൽ ജഗതി ശ്രീകുമാർ ഇരട്ട വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. അനുഗ്രഹ സിനി ആർട്സിന്റെ ബാനറിൽ വി.ബി.കെ. മേനോൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അനുഗ്രഹ റിലീസ് ആണ്. മൂലകഥ സനലിന്റേതാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി. ദാമോദരൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
ജഗതി ശ്രീകുമാർ | വേണുഗോപാൽ / മണികണ്ഠൻ |
സിദ്ദിഖ് | ദേവൻ |
ജനാർദ്ദനൻ | അലക്സാണ്ടർ |
എം.ജി. സോമൻ | മുഖ്യമന്ത്രി |
കുതിരവട്ടം പപ്പു | വീരപ്പൻ |
കൊച്ചിൻ ഹനീഫ | |
വി.കെ. ശ്രീരാമൻ | |
അപ്പഹാജ | |
പൂജപ്പുര രവി | കടുവ |
രാമു | രഘു |
ടി.പി. മാധവൻ | മാധവൻ |
മാതു | സിന്ധു |
കൽപ്പന | കനകം |
അടൂർ ഭവാനി | |
വത്സല മേനോൻ |
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
- ഗാനങ്ങൾ
- ഹോളി ഹോളി – സ്വർണ്ണലത, സുജാത മോഹൻ
- ദേവരാഗം ശ്രീലയമാകും – സുജാത മോഹൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹണം |
---|---|
ഛായാഗ്രഹണം | വേണുഗോപാൽ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
കല | മണി സുചിത്ര, മനോഹരൻ കലവൂർ |
ചമയം | പി.എൻ. മണി |
വസ്ത്രാലങ്കാരം | മുരുകൻസ് |
നൃത്തം | കുമാർ |
സംഘട്ടനം | മാഫിയ ശശി |
പരസ്യകല | ഗായത്രി |
ലാബ് | പ്രസാദ് കളർ ലാബ് |
എഫക്റ്റ്സ് | മുരുകേഷ് |
വാർത്താപ്രചരണം | ദേവസ്സിക്കുട്ടി, വാഴൂർ ജോസ് |
നിർമ്മാണ നിയന്ത്രണം | സച്ചിദാനന്ദൻ |
ഹെയർ സ്റ്റൈൽ | ചന്ദ്രിക |
ഓഫീസ് നിർവ്വഹണം | ശശികുമാർ |
അസോസിയേറ്റ് ഡയറൿടർ | കെ.സി. രവി |
അസോസിയേറ്റ് ഏഡിറ്റർ | പി.സി. മോഹനൻ |
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ | അനിൽ മേനോൻ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കാട്ടിലെ തടി തേവരുടെ ആന ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കാട്ടിലെ തടി തേവരുടെ ആന – മലയാളസംഗീതം.ഇൻഫോ