കാട്ടുകർപ്പൂരം
ദൃശ്യരൂപം
കാട്ടുകർപ്പൂരം | |
---|---|
കാട്ടുകർപ്പൂരം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. nilagirica
|
Binomial name | |
Artemisia nilagirica | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
മക്കിപ്പൂവ്, മാസീപത്രി, അനന്തൻപച്ച, ദയോന എന്നെല്ലാം അറിയപ്പെടുന്ന കാട്ടുകർപ്പൂരം കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കളയാണ്. (ശാസ്ത്രീയനാമം: Artemisia nilagirica). ഇലകൾ ഞെരിച്ചാൽ ഒരു നറുമണം ഉള്ള ഈ ചെടി രണ്ടു മീറ്ററോളം ഉയരത്തിൽ വളരുന്നു. കീടങ്ങളെ തുരത്താൻ കഴിവുണ്ടെന്ന് കരുതപ്പെടുന്ന ഈ ചെടി അതിനാൽത്തന്നെ പെട്ടികളിലും അലമാരികളിലുമെല്ലാം സൂക്ഷിക്കാറുണ്ട്. ചിങ്ങി എന്നറിയപ്പെടുന്ന ഒരു നാടൻ കേശതൈലം ഉണ്ടാക്കി മണിപ്പൂരുകാർ ഉപയോഗിക്കാറുണ്ട്.[1] പലവിധ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കാട്ടുകർപ്പൂരം.[2] കൊതുക് നിയന്ത്രണത്തിനും ഈ ചെടി ഉപയോഗിക്കാമെന്ന് പഠനങ്ങൾ കാണിക്കുന്നു.[3] ബാക്ടീരിയകളെ നശിപ്പിക്കാൻ ഇതിന് ആവുമെന്നും ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.[4]
അവലംബം
[തിരുത്തുക]- ↑ http://www.flowersofindia.net/catalog/slides/Indian%20Wormwood.html
- ↑ http://www.tandfonline.com/doi/abs/10.1080/22311866.2011.10719075#.U6Z1iEB2HxU
- ↑ കൊതുക് നിയന്ത്രിക്കാൻ കൊതുക് നിയന്ത്രണത്തിൽ കാട്ടുകർപ്പൂരത്തിന്റെ ഉപയോഗം
- ↑ http://www.biomedcentral.com/1472-6882/10/6
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Artemisia nilagirica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Artemisia nilagirica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.