കാട്ടുമല്ലിക
കാട്ടുമല്ലിക | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | കാനം ഇ.ജെ. |
തിരക്കഥ | കാനം ഇ.ജെ. |
അഭിനേതാക്കൾ | ആനന്ദൻ നടരാജൻ ബാബു ജോസഫ് പറവൂർ ഭരതൻ ശാന്തി ഗിതാഞ്ജലി |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 09/07/1966 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നീലാപ്രൊഡക്ഷൻസിനുവേണ്ടി പി. സുബ്രഹ്മണ്യം മെരിലാഡ് സ്റ്റുഡിയോയിൽ വച്ചു നിർമിച്ച ഒരു വീരസാഹസീക മലയാളചലച്ചിത്രമാണ് കാട്ടുമല്ലിക. കുമാരസ്വാമി ആൻഡ് കമ്പനി വിതരണം നടത്തിയ കാട്ടുമല്ലിക 1966 ജൂലൈ 9-നു കേരളക്കരയിൽ പ്രദർശനം ആരംഭിച്ചു.[1]
കഥാസാരം
[തിരുത്തുക]ആനപ്പാറയിലെ തലവനായ സിംഹന്റെ മകൾ മല്ലികയും തോഴി താമരയും കാട്ടിൽ ഓടിപ്പാടി നടക്കുന്നവരാണ്. പുലിമലത്തലവനായ ചെമ്പനും ആൾക്കാരും മല്ലികയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ വിക്രമൻ എന്നൊരു യുവാവ് അവരെ ഇടിച്ചു പാകമാക്കി മല്ലികയെ രക്ഷിയ്ക്കുന്നു, മല്ലികയ്ക്ക് വിക്രമനോട് പ്രേമം തോന്നുന്നു. പുലിമലയുടെ യഥാർത്ഥ അവകാശി വിക്രമനാണ്, അവന്റെ അച്ഛനെ ചെമ്പന്റെ അച്ഛൻ പണ്ട് കൊന്നതാണ്. വിക്രമൻ അമ്മയുമൊത്ത് ആനപ്പാറയിലാണ് താമസം. മല്ലികയെ പാട്ടിലാക്കാൻ ചെമ്പൻ ആനപ്പാറയിലെ വീരന്റെ സഹായം തേടുന്നു. ചെമ്പന്റേയും വീരന്റേയും കുടിലതന്ത്രങ്ങൽ വിക്രമനു തുടർച്ചയാായി നേരിടേണ്ടി വരുന്നു. അവർ അയച്ച കടുവയോടു പൊരുതി ജയിയ്ക്കാനും വിക്രമനു നിഷ്പ്രയാസം സാധിയ്ക്കുന്നു. ആനന്ദന്റെ അമ്മ മരുന്നു കൊടുത്തു സംരക്ഷിച്ച ആനയും സഹായത്തിനു എത്തുന്നുണ്ട്. ചെമ്പനും വീരനും മല്ലിക, താമര, സിംഹൻ എന്നിവരെ തടവിലാക്കുമ്പോൾ വിക്രമനാണ് രക്ഷ്യ്ക്കെത്തുന്നത്. നിധി കാട്ടിക്കൊടുക്കാത്തതുകാരണം വിക്രമന്റെ അമ്മയെ മർദ്ദിയ്ക്കുന്നുമുണ്ട് ചെമ്പനും വീരനും. വിക്രമൻ വില്ലന്മാരെയെല്ലാം പരാജയപ്പെടുത്തി പുലിമലയുടെ തലവൻ സ്ഥാനം തിരിച്ചു പിടിച്ച് മല്ലികയെ സ്വന്തമാക്കുന്നു.[2]
അഭിനേതാക്കളും കഥാപാത്രങ്ങളും
[തിരുത്തുക]- ആനന്ദൻ -- വിക്രമൻ
- ഗീതാഞ്ജലി—മല്ലിക
- രാജഗോപാൽ -- താമര കുലദൈവം
- നടരാജൻ(നടൻ) -- ചെമ്പൻ
- ഭരതൻ(നടൻ) -- സിംഹൻ
- എസ്.പി. പിള്ള—വീരൻ
- രാജമ്മ ജോൺസൺ -- കുലഗുരു
- കല്പന (പഴയ നടി) -- വിക്രമന്റെ അമ്മ
- വൈക്കം മണി -- ചെമ്പന്റെ ഭാര്യ
- ബാബു --
- ശാന്തി --
പിന്നണിഗായകർ
[തിരുത്തുക]അണിയറശിസ്പികൾ
[തിരുത്തുക]- കഥ, തിരക്കഥ, സംഭാഷണം -- കാനം ഇ.ജെ.
- സംവിധാനം, നിർമ്മാണം -- പി സുബ്രഹ്മണ്യം
- ഛായാഗ്രഹണം -- ഇ എൻ സി നായർ
- ചിത്രസംയോജനം -- എം ഗോപാലകൃഷ്ണൻ
- അസോസിയേറ്റ് സംവിധായകർ -- കെ സുകുമാരൻ, സ്റ്റാൻലി ജോസ്
- കലാസംവിധാനം -- എം കൊച്ചാപ്പു
- നിശ്ചലഛായാഗ്രഹണം -- സി വേലപ്പൻ
- ഗാനരചന—ശ്രീകുമാരൻ തമ്പി
- സംഗീതം -- എം എസ് ബാബുരാജ്
ഗാനങ്ങൾ
[തിരുത്തുക]ഗാനം | ഗാനരചന | സംഗീത | ആലാപനം |
---|---|---|---|
പെണ്ണേ നിൻ കണ്ണിലെ | ശ്രീകുമാരൻ തമ്പി | എം എസ് ബാബുരാജ് | കമുകറ പുരുഷോത്തമൻ, ബി വസന്ത |
മരണത്തിൻ നിഴലിൽ | ശ്രീകുമാരൻ തമ്പി | എം എസ് ബാബുരാജ് | കമുകറ പുരുഷോത്തമൻ |
മാനത്തെ പൂമരക്കാട്ടില് | ശ്രീകുമാരൻ തമ്പി | എം എസ് ബാബുരാജ് | എൽ. ആർ. ഈശ്വരി |
അവളുടെ കണ്ണുകൾ | ശ്രീകുമാരൻ തമ്പി | എം എസ് ബാബുരാജ് | പി.ബി. ശ്രീനിവാസ് |
കല്ല്യാണ മാവാത്ത | ശ്രീകുമാരൻ തമ്പി | എം എസ് ബാബുരാജ് | പി. ലീല, എസ്. ജാനകി |
കണ്ണുനീർ കാട്ടിലെ | ശ്രീകുമാരൻ തമ്പി | എം എസ് ബാബുരാജ് | പി. ലീല, എസ്.ജാനകി |
പണ്ടത്തെപാട്ടുകൾ | ശ്രീകുമാരൻ തമ്പി | എം എസ് ബാബുരാജ് | കമുകറ, പി. ലീല |
രണ്ടേ രണ്ടു നാൾ | ശ്രീകുമാരൻ തമ്പി | എം എസ് ബാബുരാജ് | പി.ബി. ശ്രീനിവസ്, എൽ.ആർ. ഈശ്വരി |
താമരത്തോണിയിൽ | ശ്രീകുമാരൻ തമ്പി | എം എസ് ബാബുരാജ് | യേശുദാസ്, എസ്. ജാനകി |
ധിമി ധീം ധിമി | ശ്രീകുമാരൻ തമ്പി | എം എസ് ബാബുരാജ് | എൽ.ആർ. ഈശ്വരി, കോറസ് |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് കാട്ടുമല്ലിക
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന്[പ്രവർത്തിക്കാത്ത കണ്ണി] കാട്ടുമല്ലിക
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ദി ഹിന്ദുവിൽ നിന്ന് കാട്ടുമല്ലിക
- 1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എൻ. ഗോപാലകൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- തമ്പി- ബാബുരാജ് ഗാനങ്ങൾ
- പി. സുബ്രഹ്മണ്യം നിർമ്മിച്ച ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- കാനം. ഇ.ജെ. കഥയും തിരക്കഥയും രചിച്ച ചലച്ചിത്രങ്ങൾ
- ഇ.എൻ.സി. നായർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ