Jump to content

കാട്ടുമാടം നാരായണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എഴുത്തുകാരൻ, നാടകഗവേഷകൻ, മന്ത്രവാദി എന്നീ നിലയിൽ പ്രശസ്തനായിരുന്നു കാട്ടുമാടം നാരായണൻ. നാടകത്തെക്കുറിച്ചും മന്ത്രവാദത്തെക്കുറിച്ചും ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പൊന്നാനിക്ക് അടുത്ത് വന്നേരി എന്ന ഗ്രാമമാണ് ഇദ്ദേഹത്തിന്റെ സ്വദേശം.

ജീവിതരേഖ

[തിരുത്തുക]

1931 ഒക്ടോബർ 1-ന്‌ (1107 കന്നിമാസം 15) പൊന്നാനി താലൂക്കിലെ പെരുമ്പടപ്പിലെ കാട്ടുമാടം മനയിൽ വലിയ നാരായണൻ നമ്പൂതിരിപ്പാട്‌, പാർവതി അന്തർജനം എന്നിവരുടെ മകനായി ജനിച്ചു.

കാട്ടുമാടം നാരായണൻ ജനിച്ച വന്നേരിയിലെ കാട്ടുമാടം മന

തുടക്കത്തിൽ മൂന്നു അദ്ധ്യാപകന്മാരുടെ കീഴിൽ വേദങ്ങളഭ്യസിച്ചു. രണ്ടു ട്യൂഷൻ മാസ്റ്റർമാരുടെ കീഴിലും, മൂന്നു സ്കൂളുകളിലുമായി ഫോർത്തു ഫോറം വരെ ഔപചാരിക വിദ്യാഭ്യാസം നടത്തി. 1950-ൽ‍ കാംബ്രിഡ്ജ് സീനിയർ പരീക്ഷ എഴുതി. 1957 ജനുവരിയിൽ വിവാഹിതനായി.

സാഹിത്യസൃഷ്ടികൾ

[തിരുത്തുക]

1957-ൽ മദിരാശിയിൽ നിന്നു പ്രസിധീകരിക്കുന്ന ജയകേരളം ആഴ്ചപ്പതിപ്പിൽ, സൊഫൊക്ലിസിന്റെ "തീബൻ" നാടകങ്ങളെക്കുറിച്ച്‌ കാട്ടുമാടം ഒരു ലേഖനം പ്രസിധീകരിച്ചു. 1958-ൽ ‍ "സൊഫോക്ലിസ്സിനൊരു മുഖവുര" പുറത്തു വന്നു. 1960-ൽ ‍ മലയാള നാടകത്തിന്റെ ചരിത്രവും പ്രത്യേകതകളൂമൊക്കെ നന്നായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരാധികാരിക ഗ്രന്ഥം "മലയാള നാടാകങ്ങളിലൂടെ" എഴുതി. അതിനു മുൻപു തന്നെ അദ്ദേഹം എഴുതിയ സ്വതന്ത്ര നാടകം "ശുദ്ധാത്മാക്കൾ" പുറത്തു വന്നു. 1973-ൽ എഴുതിയ "നാടകരൂപചർച്ച" നാടകകൃത്തുക്കൽക്കും, ആസ്വാദകർക്കും ഒരുപൊലെ പ്രയോജനപെട്ടു. 1987-ൽ എഴുതിയ "ഇബ്സൻ", ഇബ്സനെക്കുറിച്ച് പഠിക്കുന്നവർക്ക് ഒരു വഴികാട്ടിയാണ്. 1990-ൽ പ്രസിദ്ധീകൃതമായ "മലയാള നാടകപ്രസ്ഥാനം" മലയാള നാടക സഹിത്യ ചരിത്രത്തെകുറിചും അതിന്റെ വികാസപരിണാമങ്ങളേക്കുറിചും നല്ലൊരു അവലോകനവും വിലയിരുത്തലും ആണ്.

മന്ത്രവാദത്തെപ്പറ്റി "മന്ത്രവാദവും മനശ്ശാസ്ത്രവും" എന്ന പുസ്തകവും "മന്ത്രപൈതൃകം"എന്ന ആത്മകഥയും അദ്ദേഹം രചിചിട്ടുണ്ട്.

"സമയം പോകാത്തവരും, സമയം തികയാത്തവരും" (മാതൃഭുമി) എന്നതടക്കം പതിനഞ്ചോളം ചെറുകഥകളും, നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റെതായിട്ടുണ്ട്‌ . കലാകൗമുദി വാരികയിൽ എഴുതിയിരുന്ന "ഉണ്ണിക്കുള്ള കത്തുകൾ" കൊണ്ടു മാത്രം അദ്ദേഹത്തെ ആദരിക്കുന്ന ഒരുപാടുപേരുണ്ട്‌.

അന്ത്യം

[തിരുത്തുക]

2005 മേയ് 8-നു തന്റെ 74-ആം വയസ്സിൽ കാട്ടുമാടം നാരായണൻ മരണമടഞ്ഞു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

കൃതികൾ

[തിരുത്തുക]
  • മലയാള നാടകങ്ങളിലൂടെ (1960)
  • നാടകരൂപചർച്ച (1973)
  • മലയാള നാടകപ്രസ്ഥാനം (1990)
  • മന്ത്രപൈതൃകം (ആത്മകഥ)
  • മന്ത്രവാദവും മനഃശാസ്ത്രവും
  • സൊഫോക്ലിസ്സിനൊരു മുഖവുര (1958)
  • ഇബ്സൻ (1987)
  • ശുദ്ധാത്മാക്കൾ (നാടകം)

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാട്ടുമാടം_നാരായണൻ&oldid=4287407" എന്ന താളിൽനിന്ന് ശേഖരിച്ചത്