Jump to content

കാട്ടുമുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാട്ടുമുല്ല
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Oleaceae
Genus: Jasminum
Species:
J. angustifolium
Binomial name
Jasminum angustifolium
(L.) Willd.
Synonyms
  • Nyctanthes angustifolia L.
  • Jasminum triflorum (Burm.f.) Pers.
  • Jasminum vimineum (Retz.) Willd.
  • Mogorium triflorum (Burm.f.) Lam.
  • Mogorium vimineum (Retz.) Lam.
  • Nyctanthes triflora Burm.f.
  • Nyctanthes viminea Retz
കാട്ടുമുല്ല
കാട്ടുമുല്ല

ഒലിയേസീ സസ്യകുടുംബത്തിൽപ്പെട്ട പടർന്നു കയറുന്ന കുറ്റിച്ചെടിയാണ് കാട്ടുമുല്ല അഥവ വനമല്ലിക.(ശാസ്ത്രീയ നാമം:Jasminum angustifolium) ഇന്ത്യൻ ഉപഭൂഖണ്ഡം, ആൻഡമാൻ ദ്വീപുകൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ സ്വദേശിയാണ്.[1] നിത്യഹരിതമായ ഈ ചെടിയുടെ ഇളം തണ്ടുകളിൽ സൂക്ഷ്മമായ രോമങ്ങൾ കാണാം. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലഞെട്ടുകളിൽ നേരിയ രോമങ്ങളുണ്ട്. എതിർവശത്തുള്ള ഇലകളുടെ ഞെട്ടുകൾ ചേർന്ന് തണ്ടിനു ചുറ്റും ചെറിയ ഒരു വരമ്പ് ഉണ്ടാക്കുന്നു. 3 പൂക്കൾ വരെ വശങ്ങളിലുള്ള ശാഖകളുടെ അഗ്രത്തായി വിരിയുന്നു. നക്ഷത്രാകൃതിയിൽ വെളുത്ത സുഗന്ധമുള്ള പൂവിന്റെ കുഴലിന് പിങ്ക് കലർന്ന നിറമാണ്. കായകൾ ജോഡികളായി കാണപ്പെടുന്ന ബെറികളാണ്. പഴുക്കുമ്പോൾ കറുത്ത നിറം.[2][3]

മറ്റുഭാഷകളിലുള്ള പേരുകൾ

[തിരുത്തുക]
• ഇംഗ്ലീഷ്: Wild jasmine
• ഹിന്ദി: बनमल्लिका ബനമല്ലിക
• തമിഴ്: പിത്തികം / പിച്ചിപ്പൂ
• തെലുങ്ക്: അടവിമല്ലി
• കന്നട: കാനനമല്ലിക, അടവിമല്ലിഗെ
• സംസ്കൃതം: वनमल्लिका
• സിംഹള: വാൽ പിച്ഛ, വാൽ സമൻപിഛ, സമൻ പിച്ഛ

അവലംബം

[തിരുത്തുക]
  1. Kew World Checklist of Selected Plant Families, Jasminum angustifolium[പ്രവർത്തിക്കാത്ത കണ്ണി]
  2. https://indiabiodiversity.org/species/show/263652
  3. http://www.flowersofindia.net/catalog/slides/Wild%20Jasmine.html
"https://ml.wikipedia.org/w/index.php?title=കാട്ടുമുല്ല&oldid=4093744" എന്ന താളിൽനിന്ന് ശേഖരിച്ചത്