Jump to content

കാട്ടെരുമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Wild water buffalo
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Family: Bovidae
Subfamily: Bovinae
Genus: Bubalus
Species:
B. arnee
Binomial name
Bubalus arnee
(Kerr, 1792)
Subspecies
  • B. a. arnee (much of India and Nepal)
  • B. a. fulvus (Assam and neighbouring areas)
  • B. a. theerapati (Southeast Asia)
  • B. a. migona (Sri Lanka)[2]
Asiatic water buffalo range

കാട്ടുപോത്തിൻറെ ഗോത്രത്തിൽ ഉൾപ്പെടുന്ന ഒരിനം വന്യമൃഗമാണ് കാട്ടെരുമ (ശാസ്ത്രീയനാമം: Bubalus arnee). ഇരട്ടക്കുളമ്പുകളുള്ള ഇവ മധ്യേന്ത്യയിലും ആസാമിലും കാണപ്പെടുന്നു. സംഘമായി കഴിയുന്ന ഇവ പെട്ടെന്ന് ആക്രമണകാരികളാവുന്നു. കറുത്തുവളഞ്ഞുപരന്ന കൊമ്പുകളും ദേഹത്തെ രോമക്കൂടുതലും ഇവയെ വ്യത്യസ്തമാക്കുന്നു. ഓടിച്ചെന്ന് ശത്രുക്കളെ മസ്തകം കൊണ്ട് ഇടിച്ച് അക്രമിക്കുന്നതാണ് ഇവയുടെ രീതി. വലിപ്പമുള്ളതും കറുത്തതും ശക്തവുമായ പരന്നതും വിശാലമായ വളവുള്ളതുമായ കൊമ്പുകളുള്ള കാട്ടെരുമ (wild buffalo), ഏറ്റവും അപകടകാരിയായ മൃഗമായാണ് കണക്കാക്കപെടുന്നത്. വളർത്തുപോത്തിൻറെ വണ്ണംകുറഞ്ഞതും ഭാരം കൂടിയതുമായ വകഭേദമാണിത്.

പ്രത്യേകതകൾ

[തിരുത്തുക]

ലോകത്തിൽ ഏത് മൃഗത്തിനുള്ളതിനെക്കാളും വലിയ കൊമ്പുകളാണ് ഇതിനുഉള്ളത്. രണ്ടുതരത്തിൽ കൊമ്പുകളുള്ള ഇനങ്ങളുണ്ട്. ഒന്നിൻറെ കൊമ്പ് അർദ്ധവൃത്താകൃതിയിൽ മുകളിലേക്ക് വളഞ്ഞ് തമ്മിൽ കൂട്ടിമുട്ടുന്നതുപോലെയാണ്. മറ്റൊന്നിൻറെ കൊമ്പ് മുകളിലേക്ക് പൊങ്ങിയശേഷം അകത്തേക്ക് വളയുന്നു. കാട്ടെരുമയ്ക്ക് പുകപുരണ്ടതുപോലെ വെളുപ്പുനിറത്തിലുള്ള കാലുകളുണ്ട്. ഇത് അവയെ തിരിച്ച് അറിയാനുള്ള അടയാളവുമാണ്. വലർത്ത്എരുമകളുമായും പോത്തുകളുമായും ഇണ ചേരാറുള്ള ഇവ ആസാമിലെ ജനങ്ങൾക്ക്‌ വലിയ തലവേദന സൃഷ്ടികാറുണ്ട്. മദ്ധ്യഇന്ത്യയിൽ കാണപ്പെടുന്നതും വംശനാശത്തെ നേരിടുന്നതുമായ കാട്ടെരുമയിനങ്ങൾ കുറേക്കൂടി ശുദ്ധമായ ഇനങ്ങളാണെന്ന്   വിശ്വസിക്കപെടുന്നു.

ഇവ ഇപ്പോൾ കിഴക്കേ ഇന്ത്യയിലെ കാസിരംഗ നാഷണൽ പാർക്ക്‌ കൂടാതെ മദ്ധ്യേ ഇന്ത്യയിൽ ബസ്തറിയിലുള്ള ഇന്ദ്രാവതി, ഉഡന്തി, പാമേർ എന്നീ വന്യജീവിസങ്കെതങ്ങളിൽ ഒറിസ്സയിലെ കൊരപ്പൂട് ജില്ലയിലും കണ്ടുവരുന്നു.

പെരുമാറ്റം

[തിരുത്തുക]

ആക്രമിക്കാൻ തയ്യാറെടുക്കപ്പെടുമ്പോൾ ഇവ മുക്രിയിട്ടുകൊണ്ട് കാൽ നിലത്ത് ചവിട്ടുകയും ആക്രമണസന്നദ്ധമായി തലയാട്ടുകയും ചെയ്യുന്നു. ശത്രുക്കൾ അടുത്താണെന്നുകണ്ടാൽ കിടാവിനു ചുറ്റും കനത്ത വലയമുണ്ടാക്കുകയും ചെയ്യും.

വലിപ്പം

[തിരുത്തുക]

തോൾവരെ പൊക്കം: 155-180 സെ.മീ. തൂക്കം 800-1200 കിലോ.

നിലനിൽപിനുള്ള ഭീഷണി

[തിരുത്തുക]

ആവാസവ്യവസ്ഥയുടെ നഷ്ടം, കന്നുകാലിമെയ്ക്കൽ, മറ്റു കന്നുകാലിയുമായുള്ള വര്ഗ്ഗസങ്കരണം. [3]     

അവലംബം

[തിരുത്തുക]
  1. Hedges, S.; Baral, H. S.; Timmins, R. J.; Duckworth, J. W. (2008). "Bubalus arnee". The IUCN Red List of Threatened Species. 2008. IUCN: e.T3129A9615891. doi:10.2305/IUCN.UK.2008.RLTS.T3129A9615891.en. Retrieved 15 January 2018.
  2. Castelló, José R. (2016). Bovids of the World. Princeton: Princeton University Press. p. 597. ISBN 9780691167176.
  3. മേനോൻ, വിവേക് (2008). ഇന്ത്യയിലെ സസ്തിനികൾ: ഒരു ഫീൽഡ് ഗൈഡ്. KOTTAYAM: DC BOOKS. p. 88. ISBN 978-81-264-1969-2.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാട്ടെരുമ&oldid=3652450" എന്ന താളിൽനിന്ന് ശേഖരിച്ചത്