കാണ്ഡദേവി എസ്. അഴഗിരിസ്വാമി
കാണ്ഡദേവി എസ്. അഴഗിരിസ്വാമി | |
---|---|
ജനനം | കാണ്ഡദേവി, ശിവഗംഗ, തമിഴ്നാട്, ഇന്ത്യ | 21 ഏപ്രിൽ 1925
മരണം | 13 ഒക്ടോബർ 2000 ചെന്നൈ, തമിഴ്നാട്, ഇന്ത്യ | (പ്രായം 75)
വിഭാഗങ്ങൾ | കർണ്ണാടക സംഗീതം |
തൊഴിൽ(കൾ) | കർണ്ണാട്ടിക് വയലിനിസ്റ്റ് |
വർഷങ്ങളായി സജീവം | 1940 - 2000 |
കർണാടക സ്വദേശിയായ ഒരു വയലിനിസ്റ്റായിരുന്നു കാണ്ഡദേവി എസ്. അഴഗിരിസ്വാമി (1925-2000).[1]
ആദ്യകാലജീവിതം
[തിരുത്തുക]1925 ഏപ്രിൽ 21-ന് തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ദേവകോട്ടയ്ക്കടുത്തുള്ള കണ്ടദേവി ഗ്രാമത്തിൽ സുന്ദരരാജ അയ്യങ്കാറിന്റെയും അലിമേലു അമ്മാളിന്റെയും മകനായി അദ്ദേഹം ജനിച്ചു. ആദ്യം മുത്തച്ഛൻ ശ്രീനിവാസ അയ്യങ്കാരുടെ കീഴിലും പിന്നീട് കണ്ടദേവി ചെല്ലം അയ്യങ്കാരുടെ കീഴിലും അദ്ദേഹം വയലിൻ പരിശീലനം നേടി. ടി. ചൗഡയ്യയുടെ കീഴിലാണ് അദ്ദേഹം ഉന്നത പരിശീലനം നേടിയത്.[2]
കരിയർ
[തിരുത്തുക]മൈസൂരിൽ തന്റെ ഗുരു ടി ചൗഡിയയുടെ സോളോ കച്ചേരിയുടെ അകമ്പടിയായി ആയിരുന്നു അഴഗിരിസ്വാമിയുടെ അരങ്ങേറ്റം. അതിനുശേഷം അദ്ദേഹം എം.എസ്. സുബ്ബുലക്ഷ്മി, എം.എൽ. വസന്തകുമാരി, പി. എസ്. നാരായണസ്വാമി തുടങ്ങി അക്കാലത്തെ കർണാടക സംഗീതജ്ഞർക്കൊപ്പം വയലിൻ വായിച്ചിട്ടുണ്ട്.
വിദേശ പ്രകടനം
[തിരുത്തുക]1982-ൽ ലണ്ടനിൽ നടന്ന ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ എം.എസ്. സുബ്ബുലക്ഷ്മിക്കൊപ്പമുള്ള വയലിനിസ്റ്റ് അദ്ദേഹമായിരുന്നു. മറ്റ് ഗായകർക്കൊപ്പം അദ്ദേഹം യുകെ, യുഎസ്എ, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്.[2]
പുരസ്കാരങ്ങളും അനുമോദനങ്ങളും
[തിരുത്തുക]- സംഗീത നാടക അക്കാദമി അവാർഡ്, 1991
- തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ്, 1978
- കാഞ്ചി കാമകോടി പീഠം തന്തി നാദ വിശാരദ. [2]
- അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ആർട്‌സിന്റെ വാദ്യ രത്‌ന.[3]
മരണം
[തിരുത്തുക]2000 ഒക്ടോബർ 13ന് ചെന്നൈയിൽ വച്ചാണ് അഴഗിരിസ്വാമി അന്തരിച്ചത്. അദ്ദേഹത്തിന് 75 വയസ്സായിരുന്നു.[3]
അവലംബം
[തിരുത്തുക]- ↑ "Kandadevi S. Alagiriswamy". Archived from the original on 19 January 2021.
- ↑ 2.0 2.1 2.2 "Kandadevi S. Alagiriswamy". Archived from the original on 28 December 2019.
- ↑ 3.0 3.1 "Violinist Kandadevi Alagiriswamy passes away". 20 October 2000. Archived from the original on 2021-12-24. Retrieved 2022-02-19.
പുറം കണ്ണികൾ
[തിരുത്തുക]- Festival of India, London, 1982 യൂട്യൂബിൽ - Alagiriswamy accompanying M. S. Subbulakshmi
- M S Subbulakshmi concert in USSR,1987 യൂട്യൂബിൽ - Video showing Alagiriswamy playing the Violin