കാതറിൻ കോൾമാൻ
കാതറിൻ ഗ്രേസ് "കാഡി" കോൾമാൻ | |
---|---|
നാസ ബഹിരാകാശയാത്രിക | |
ദേശീയത | അമേരിക്കൻ |
ജനനം | ചാൾസ്റ്റൺ, സൗത്ത് കരോലിന | ഡിസംബർ 14, 1960
മറ്റു തൊഴിൽ | രസതന്തശാസ്തജ്ഞ |
മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് മസാച്യുസെറ്റ്സ് ആംഹെർട്ട് | |
റാങ്ക് | കേണൽ, USAF, വിരമിച്ചവർ |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 180d 04h 00m |
തിരഞ്ഞെടുക്കപ്പെട്ടത് | 1992 NASA Group 14 |
ദൗത്യങ്ങൾ | STS-73, STS-93, Soyuz TMA-20 (Expedition 26/27) |
ദൗത്യമുദ്ര |
കാതറിൻ ഗ്രേസ് "കാഡി" കോൾമാൻ (ജനനം: ഡിസംബർ 14, 1960) ഒരു അമേരിക്കൻ രസതന്ത്രജ്ഞയും മുൻ അമേരിക്കൻ വ്യോമസേനയുടെ ഓഫീസർ, മുൻ നാസ ബഹിരാകാശയാത്രിക എന്നീ നിലകളിൽ അറിയപ്പെടുന്നു.[1]രണ്ട് സ്പെയ്സ് ഷട്ടിൽ ദൗത്യങ്ങളിൽ വിദഗ്ദ്ധയും എക്സ്പെഡിഷൻ 27-ലെ അംഗവും ആയ കോൾമാൻ 2011 മെയ് 23 ന് അന്തർദേശീയ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പുറപ്പെടുകയും 159 ദിവസം സ്പേസിൽ ലോഗ് ചെയ്യുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസം
[തിരുത്തുക]1978- ൽ വെർജീനിയയിലെ ഫെയർഫാക്സിലെ വിൽബർട്ട് ടക്കർ വുഡ്സൺ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി.1978-79 കാലഘട്ടത്തിൽ നോർവേയിലെ റോയ്കെൻ അപ്പർ സെക്കൻഡറി സ്കൂളിലെ എ.എഫ്.എസ്. ഇന്റർകൾച്ചറൽ പ്രോഗ്രാമിലെ എക്സ്ചേഞ്ച് സ്റ്റുഡന്റായിരുന്നു. 1983 -ൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടുകയും 1991- ൽ ആംഹേസ്റ്റിലുള്ള മസാച്ചുസെറ്റ്സ് സർവകലാശാലയിൽ നിന്നും പോളിമർ ശാസ്ത്രത്തിലും എഞ്ചിനീയറിംഗിലും ഡോക്ടറേറ്റ് നേടുകയും എയർ ഫോഴ്സ് ROTC അംഗമാകുകയും ചെയ്തു.[2]ഡോക്ടറേറ്റിൽ പ്രൊഫസർ തോമസ് ജെ മക്കാർത്തിയുടെ ഉപദേശം സ്വീകരിച്ചിരുന്ന[3][4]കോൾമാൻ ഇന്റർകോളിഗേറ്റ് ക്രൂ അംഗവും ബെക്കർ ഹൗസ് താമസക്കാരിയും ആയിരുന്നു. [5]
അവലംബം
[തിരുത്തുക]- ↑ "Astronaut Bio: Catherine Coleman (01/2012)". nasa.gov.
- ↑ "Preflight Interview: Catherine Coleman". NASA. October 28, 2010. Retrieved December 9, 2010.
- ↑ "UMass Amherst Alumna Cady Coleman Returning to Space as Part of Shuttle Crew". Office of News & Media Relations | UMass Amherst. Retrieved 2016-10-08.
- ↑ "UMass grad Catherine "Cady" Coleman ready for blastoff". masslive.com. Retrieved 2016-10-08.
- ↑ "4,300 students heard alumna Cady Coleman offer congratulations from 200 miles above Earth in the International Space Station.
പുറം കണ്ണികൾ
[തിരുത്തുക]This article incorporates public domain material from websites or documents of the National Aeronautics and Space Administration.
- Cady Coleman Archived 2017-06-26 at the Wayback Machine Video produced by Makers: Women Who Make America