കാതറിൻ ഗ്രഹാം
കാതറിൻ ഗ്രഹാം | |
---|---|
ജനനം | കാതറിൻ മേയർ ജൂൺ 16, 1917 ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്. |
മരണം | ജൂലൈ 17, 2001 | (പ്രായം 84)
വിദ്യാഭ്യാസം | വാസ്സർ കോളജ് യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ (ബി.എ.) |
തൊഴിൽ | പത്ര പ്രസാധക |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | ലാല്ലി, ഡൊണാൾഡ് ഉൾപ്പെടെ 4 പേർ. |
മാതാപിതാക്ക(ൾ) | ആഗ്നസ് ഇ. മേയർ ജിൻ മേയർ |
കുടുംബം | മാർക്ക് യൂജിൻ മേയർ (grandfather) ജോസഫ് ന്യൂമാർക്ക് (great-grandfather) |
കാതറിൻ മേയർ ഗ്രഹാം (ജീവിതകാലം: ജൂൺ 16, 1917 - ജൂലൈ 17, 2001) ഒരു അമേരിക്കൻ പ്രസാധകയായിരുന്നു. 1963 മുതൽ 1991 വരെയുള്ള കാലത്ത് അവൾ തന്റെ കുടുംബ ദിനപത്രമായ വാഷിംഗ്ടൺ പോസ്റ്റ് നടത്തിയിരുന്നു. കാതറിൻ ഗ്രഹാം പത്രത്തിൽ അധ്യക്ഷയായിരിക്കുന്ന സമയത്ത് വാട്ടർഗേറ്റ് അഴിമതി റിപ്പോർട്ട് ചെയ്യപ്പെടുകയും ഒടുവിൽ അത് യു.എസ്. പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ രാജിയിലേക്ക് നയിക്കുകയുംചെയ്തു. ഒരു പ്രമുഖ അമേരിക്കൻ പത്രത്തിന്റെ ഇരുപതാം നൂറ്റാണ്ടിലെ ആദ്യ വനിതാ പ്രസാധകയായിരുന്നു അവർ. ഗ്രഹാമിന്റെ ഓർമ്മക്കുറിപ്പായ പേർസണൽ ഹിസ്റ്ററി, 1998 ൽ പുലിറ്റ്സർ പുരസ്കാരം നേടിയിരുന്നു.
ആദ്യകാലം
[തിരുത്തുക]കാതറിൻ മേയർ 1917 ൽ ന്യൂയോർക്ക് നഗരത്തിലെ ഒരു സമ്പന്ന കുടുംബത്തിൽ ആഗ്നസ് എലിസബത്ത് (മുമ്പ്, ഏണസ്റ്റ്), യൂജിൻ മേയർ എന്നിവരുടെ മകളായി ജനിച്ചു.[1] ഒരു ഫിനാൻസിയറായിരുന്ന അവരുടെ പിതാവ് പിന്നീട് ഫെഡറൽ റിസർവിന്റെ ചെയർമാനായി നിയമിക്കപ്പെട്ടിരുന്നു. അവളുടെ മുത്തച്ഛൻ മാർക്ക് യൂജിൻ മേയർ ആയിരുന്നു, അവരുടെ മുത്തച്ഛൻ മാർക്ക് യൂജിൻ മേയറും മുതുമുത്തച്ഛൻ റബ്ബി ജോസഫ് ന്യൂമാർക്കും ആയിരുന്നു. പിതാവ് 1933 ൽ നടന്ന ഒരു പാപ്പർ ലേലത്തിൽ വാഷിംഗ്ടൺ പോസ്റ്റ് പത്രം വാങ്ങി. ഒരു ബൊഹീമിയൻ ബുദ്ധിജീവിയും കലാപ്രേമിയും റിപ്പബ്ലിക്കൻ പാർട്ടിയിലെ രാഷ്ട്രീയ പ്രവർത്തകയുമായിരുന്ന അവരുടെ മാതാവ് അഗസ്റ്റെ റോഡിൻ, മേരി ക്യൂറി, തോമസ് മാൻ, ആൽബർട്ട് ഐൻസ്റ്റീൻ, എലീനർ റൂസ്‌വെൽറ്റ്, ജോൺ ഡ്യൂയി, സോൾ അലിൻസ്കി എന്നിങ്ങനെ വൈവിധ്യമാർന്ന ആളുകളുമായി സൗഹൃദം പങ്കിട്ടിരുന്ന വനിതയായിരുന്നു.
അവരുടെ പിതാവ് അൽസാഷ്യൻ ജൂത വംശജനും ജർമ്മൻ കുടിയേറ്റക്കാരുടെ മകളായിരുന്ന മാതാവ് ഒരു ലൂഥറൻ വിശ്വാസിയും ആയിരുന്നു.[2][3][4][5] നാല് സഹോദരങ്ങൾക്കൊപ്പം, കാതറിൻ ഒരു ലൂഥറൻ വിശ്വാസിയായി സ്നാനമേറ്റുവെങ്കിലും ഒരു എപ്പിസ്കോപ്പൽ പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുത്തു.[6] ഫ്ലോറൻസ്, യൂജിൻ III (ബിൽ), റൂത്ത്, എലിസബത്ത് മേയർ എന്നിവരും അവരുടെ സഹോദരങ്ങളിൽ ഉൾപ്പെടുന്നു
മേയറുടെ മാതാപിതാക്കൾക്ക് രാജ്യത്തുടനീളം നിരവധി ഭവനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പ്രാഥമികമായി ന്യൂയോർക്കിലെ മൗണ്ട് കിസ്‌കോയ്ക്ക് സമീപമുള്ള ഒരു വലിയ എസ്റ്റേറ്റിലെ ഒരു ഹർമ്യത്തിലും വാഷിംഗ്ടൺ ടി.സി.യിലെ ഒരു മന്ദിരത്തിലുമായായി കുടുംബത്തോടൊപ്പം ജീവിച്ചിരുന്ന മേയർ വ്യാപകമായി യാത്ര ചെയ്യുകയും സാമൂഹ്യ രംഗത്തു പ്രവർത്തിക്കുകയും ചെയ്തിരുന്ന മാതാപിതാക്കളുമായി ബാല്യകാലത്ത് പലപ്പോഴും അധികം കണ്ടുമുട്ടിയിരുന്നില്ല. ആയമാരും, പരിപാലകർ, അദ്ധ്യാപകർ എന്നിവരുണ് അവളെ ഭാഗികമായി വളർത്തിയത്. കാതറിനും അമ്മയുമായുള്ള ബന്ധം വളരെ പിരിമുറുക്കം നിറഞ്ഞതായിരുന്നു. വളരെ നിഷേധാത്മക സമീപനമുള്ള വ്യക്തിയായ ആഗ്നസ് കാതറിനോട് അപമര്യാദയായി പെരുമാറിയത് അവരുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
അവരുടെ മൂത്ത സഹോദരിയായ ഫ്ലോറൻസ് മേയർ ഒരു ഫോട്ടോഗ്രാഫറും നടൻ ഓസ്കാർ ഹോമോൽക്കയുടെ ഭാര്യയുമായിരുന്നു. അവരുടെ പിതൃസഹോദരിയായിരുന്ന ഫ്ലോറൻസ് മേയർ ബ്ലൂമെന്തൽ പ്രിക്സ് ബ്ലൂമെന്തൽ ഫൌണ്ടേൻ സ്ഥാപിച്ചു.[7] മദെരിയ സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയായിരുന്നു മേയർ (അവളുടെ പിതാവ് വിദ്യാലയത്തിന് ധാരാളം ഭൂമി സംഭാവന ചെയ്തിരുന്നു) ഷക്കാഗോ സർവകലാശാലയിലേക്ക് മാറുന്നതിന് മുമ്പ് വാസർ കോളേജിൽ പഠനത്തിന് ചേർന്നു. ഷിക്കാഗോയിൽ, അവൾക്ക് തൊഴിൽ പ്രശ്നങ്ങളിൽ താൽപ്പര്യമുണ്ടാകുകയും ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ആളുകളുമായി സൗഹൃദം പങ്കിടുന്നതിൽ ശ്രദ്ധിക്കുകയും ചെയ്തു.
ഔദ്യോഗിക ജീവിതം
[തിരുത്തുക]ബിരുദാനന്തരം, മേയർ ഒരു സാൻ ഫ്രാൻസിസ്കോ പത്രത്തിനായി ഒരു ചെറിയ കാലയളവ് ജോലി ചെയ്യുകയും അവിടെ, വാർഫ് തൊഴിലാളികളുടെ ഒരു വലിയ പണിമുടക്ക് റിപ്പോർട്ട് ചെയ്യുന്നതിന് സഹായിക്കുകയും ചെയ്തു. മേയർ 1938 -ൽ പോസ്റ്റ് എന്ന പത്രത്തിനായി ജോലി ചെയ്യാൻ തുടങ്ങി. വാഷിംഗ്ടൺ ഡിസിയിൽ ആയിരുന്നപ്പോൾ, അവർ ഒരു മുൻ സഹപാഠിയായ വിൽ ലാംഗ് ജൂനിയറെ കണ്ടുമുട്ടി പ്രണയബന്ധത്തിലായെങ്കിലും തങ്ങളുടെ താൽപ്പര്യങ്ങൾ പരസ്പരവിരുദ്ധമാണെന്നുകണ്ടതോടെ ബന്ധം വിച്ഛേദിച്ചു.
1940 ജൂൺ 5 ന്, മേയർ ഒരു ലൂഥറൻ ചടങ്ങിൽവച്ച് ഹാർവാർഡ് നിയമ വിദ്യാലയ ബിരുദധാരിയും സുപ്രീം കോടതി ജസ്റ്റിസ് ഫെലിക്സ് ഫ്രാങ്ക്ഫർട്ടറിന്റെ ഗുമസ്തനുമായിരുന്ന ഫിലിപ്പ് ഗ്രഹാമിനെ വിവാഹം കഴിച്ചു.[8] അവർക്ക് ലാല്ലി മോറിസ് വെയ്മൗത്ത് (ജനനം 1943) എന്ന പെൺകുട്ടിയും, ഡൊണാൾഡ് എഡ്വേർഡ് ഗ്രഹാം (ജനനം 1945), വില്യം വെൽഷ് ഗ്രഹാം (1948-2017), സ്റ്റീഫൻ മേയർ ഗ്രഹാം (ജനനം 1952) എന്നീ മൂന്ന് ആൺമക്കളുമായണുണ്ടായിരുന്നത്. അവർ ഒരു ലൂഥറൻ വിശ്വാസിയായിരുന്നു.[9] 2017 ഡിസംബർ 20 ന് 69 ആം വയസ്സിൽ വില്യം ഗ്രഹാം ലോസ് ഏഞ്ചൽസിലെ ഭവനത്തിൽവച്ച് മരിച്ചു. പിതാവ് ഫിൽ ഗ്രഹാമിനെപ്പോളെ അവൻ ആത്മഹത്യ ചെയ്യുകയായിരുന്നു.[10]
ദ വാഷിംഗ്ടൺ പോസ്റ്റ്
[തിരുത്തുക]1946-ൽ യൂജിൻ മേയർ തന്റെ മരുമകന് പോസ്റ്റ് പത്രം കൈമാറിയപ്പോൾ ഫിലിപ്പ് ഗ്രഹാം പത്രത്തിന്റെ പ്രസാധകയായി. കാതറിൻ തന്റെ ആത്മകഥയായ പേഴ്സണൽ ഹിസ്റ്ററിയിൽ വിവരിക്കുന്നതുപ്രകാരം, പിതാവ് തന്നെ മറികടന്ന് ഭർത്താവ് ഫിലിപ്പിന് പോസ്റ്റിന്റെ ഉടമസ്ഥത നൽകിയതിൽ തനിക്ക് ഒരു നിസ്സംഗതയും തോന്നിയില്ല. "എന്റെ പിതാവ് എന്നെക്കുറിച്ചല്ല, എന്റെ ഭർത്താവിനെക്കുറിച്ചാണ് ചിന്തിച്ചതെന്നത് എന്നെ അലട്ടുന്നതിനുപകരം, അത് എന്നെ സന്തോഷിപ്പിക്കുകയാണ് ചെയ്തത്. വാസ്തവത്തിൽ, പത്രത്തിലെ ഒരു സുപ്രധാന ജോലി ഏറ്റെടുക്കുന്ന ഒരാളായി അദ്ദേഹം എന്നെ കണ്ടിരിക്കാമെന്നകാര്യം എന്റെ മനസ്സിൽക്കൂടി ഒരിക്കലും കടന്നുപോയിട്ടില്ല."[11] അവരുടെ പിതാവ് യൂജിൻ മേയർ ലോകബാങ്കിന്റെ തലവനായി നിയമിതനായെങ്കിലും ആറുമാസത്തിനുശേഷം അദ്ദേഹം ആ സ്ഥാനം രാജിവച്ചു. 1959 ൽ മരിക്കുന്നതുവരെ അദ്ദേഹം വാഷിംഗ്ടൺ പോസ്റ്റ് കമ്പനിയുടെ ചെയർമാനായി തുടരുകയും ഫിലിപ്പ് ഗ്രഹാം ആ സ്ഥാനം ഏറ്റെടുത്ത് ടെലിവിഷൻ സ്റ്റേഷനുകളുടെയും ന്യൂസ് വീക്ക് മാസികയുടെയും വാങ്ങലുകളുമായി കമ്പനിയെ വികസിക്കുകയും ചെയ്തു.[12]
സാമൂഹ്യ, രാഷ്ട്രീയ രംഗം
[തിരുത്തുക]ജോൺ എഫ്. കെന്നഡി, ജാക്വലിൻ കെന്നഡി ഒനാസിസ്, റോബർട്ട് എഫ്. കെന്നഡി, ലിൻഡൻ ബി. ജോൺസൺ, റോബർട്ട് മക്നമാര, ഹെൻറി കിസിംഗർ, റൊണാൾഡ് റീഗൻ, നാൻസി റീഗൻ തുടങ്ങി മറ്റനേകം പ്രധാന വ്യക്തികളുമായി സൗഹൃദത്തിലായ ഗ്രഹാം കുടുംബം വാഷിംഗ്ടൺ സാമൂഹ്യ രംഗത്തെ പ്രധാന വ്യക്തിത്വങ്ങളായിരുന്നു.
1997 -ലെ ആത്മകഥയിൽ, ഗ്രഹാം തന്റെ ഭർത്താവ് തന്റെ കാലത്തെ രാഷ്ട്രീയക്കാരുമായി എത്ര അടുപ്പത്തിലായിരുന്നുവെന്നും (ഉദാഹരണത്തിന്, ജോൺസനെ 1960 ൽ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനിയാക്കുന്നതിൽ അദ്ദേഹം ഒരു നിർണായ ഘടകമായിരുന്നു) പിന്നീട് രാഷ്ട്രീയക്കാരുമായുള്ള വ്യക്തിപരമായ അടുപ്പം എങ്ങനെയാണ് പത്രപ്രവർത്തന രംഗത്ത് അസ്വീകാര്യമാകുന്നതെന്നും ഗ്രഹാം പലതവണ അഭിപ്രായപ്പെടുന്നു. അഭിഭാഷകനായ എഡ്വേർഡ് ബെന്നറ്റ് വില്യംസിനെ 1967 ൽ വാഷിംഗ്ടൺ ഡി.സി.യുടെ ആദ്യത്തെ കമ്മീഷണർ മേയറുടെ റോളിലേക്ക് തള്ളിവിടാൻ അവർ സമ്മർദ്ദം ചെലുത്തി. എന്നാൽ ഈ സ്ഥാനം ഹോവാർഡ് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടിയ അഭിഭാഷകൻ വാൾട്ടർ വാഷിംഗ്ടണിന് ലഭിച്ചു.[13][14] പോസ്റ്റ് പത്രത്തിൽ ഗണ്യമായ ഓഹരിയുള്ള ബെർക്ക്‌ഷെയർ ഹാത്‌വേ കമ്പിയിലെ വാറൻ ബഫറ്റുമായുള്ള ദീർഘകാല സൗഹൃദത്തിന്റെ പേരിലും ഗ്രഹാം പ്രശസ്തയായിരുന്നു.[15]
മരണം
[തിരുത്തുക]2001 ജൂലൈ 14 ന് ഐഡഹോയിലെ സൺ വാലി സന്ദർശിക്കുന്നതിനിടെ ഗ്രഹാം വീണു തലയിൽ പരിക്കേൽക്കുകയും മൂന്ന് ദിവസത്തിന് ശേഷം അവർ മരിക്കുകയും ചെയ്തു.[16] ശവസംസ്കാരം വാഷിംഗ്ടൺ നാഷണൽ കത്തീഡ്രലിൽ നടന്നു. ഗ്രഹാം ജോർജ്‌ടൗണിലെ അവരുടെ പഴയ വീടിന് എതിർവശത്ത് ചരിത്രപരമായ ഓക്ക് ഹിൽ സെമിത്തേരിയിൽ സംസ്കരിക്കപ്പെട്ടു.[17][18]
അവലംബം
[തിരുത്തുക]- ↑ Baugess, James S.; DeBolt, Abbe Allen (2012). Encyclopedia of the Sixties: A Decade of Culture and Counterculture Volume 1. Santa Barbara: Greenwood. p. 259. ISBN 978-0-31332-945-6.
- ↑ Hodgson, Godfrey (July 18, 2001). "Obituary: Katharine Graham". The Guardian. London.
- ↑ Smith, J. Y. & Epstein, Noel (July 18, 2001). "Katharine Graham Dies at 84." Washpostco.com, Washington Post Company website. Retrieved April 18, 2012.
- ↑ "'Washington Post' icon Katharine Graham, 84, dies". USA Today. July 18, 2001.
- ↑ USA Today: "Personal History" By Katharine Graham July 17, 2001
- ↑ Zweigenhaft, Richard L. and G. William Domhoff The New CEOs : Women, African American, Latino, and Asian American Leaders of Fortune 500 Companies Published: March 18, 2014 |Publisher: Rowman & Littlefield Publishers
- ↑ "Florence Meyer Blumenthal". Jewish Women's Archive, Michele Siegel.
- ↑ Zweigenhaft, Richard L. and G. William Domhoff The New CEOs : Women, African American, Latino, and Asian American Leaders of Fortune 500 Companies Published: March 18, 2014 |Publisher: Rowman & Littlefield Publishers
- ↑ Silbiger, Steve (May 25, 2000). The Jewish Phenomenon: Seven Keys to the Enduring Wealth of a People. Taylor Trade Publishing. p. 190. ISBN 9781589794900.
- ↑ Sanders, Linley (December 26, 2017). "Who Is William Graham? Former Washington Post Publisher's Son Dies In Suicide Similar To Father". Newsweek. Retrieved September 15, 2018.
- ↑ Graham, Katharine. Personal History. New York: A.A. Knopf, 1997. Print.
- ↑ Alexander, Harriet (2017-12-26). "Katharine Graham's son takes his own life aged 69". The Telegraph (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0307-1235. Retrieved 2020-05-28.
- ↑ Rich, Frank. "Frank Rich - Latest Columns and Features on NYMag.com - New York Magazine". Nymag.com. Retrieved July 31, 2015.
- ↑ Carol Felsenthal (1993). Power, Privilege and the Post: The Katharine Graham Story. Seven Stories Press. p. 258. ISBN 978-1-60980-290-5. Retrieved September 9, 2018.
- ↑ "Berkshire Hathaway to swap stock for TV station in deal with Graham Holdings". Washington Post. Retrieved January 23, 2017.
- ↑ Berger, Marilyn (July 18, 2001). "Katharine Graham, Former Publisher of Washington Post, Dies at 84". NY Times.
- ↑ "Final Farewell To Katharine Graham". cbsnews.com. Associated Press. July 23, 2001. Retrieved July 19, 2009.
- ↑ Van Dyne, Larry (August 1, 2007). "Into the Sunset: Arrangements and Options for the Afterlife". The Washingtonian. washingtonian.com. Archived from the original on 2012-03-05. Retrieved July 19, 2009.