Jump to content

കാപ്പിലറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാപ്പിലറി
കാപ്പിലറിയുടെ രേഖാചിത്രം
കാപ്പിലറി നെറ്റ്വർക്കിൻ്റെ രേഖാചിത്രം
Details
PronunciationUS: /ˈkæpəlɛri/, UK: /kəˈpɪləri/
Systemസർക്കുലേറ്ററി സിസ്റ്റം
Identifiers
Latinvas capillare[1]
MeSHD002196
TAA12.0.00.025
THH3.09.02.0.02001
FMA63194
Anatomical terminology

ശരീരത്തിലെ, 5 മുതൽ 10 മൈക്രോമീറ്റർ വരെ വ്യാസമുള്ള ചെറിയ രക്തക്കുഴലാണ് കാപ്പിലറി. ശരീരത്തിലെ ഏറ്റവും ചെറിയ രക്തക്കുഴലുകളായ കാപ്പിലറികൾ മൈക്രോ സർക്കുലേഷൻ സിസ്റ്റത്തിന്റെ ഭാഗമാണ്. അവ ലളിതമായ സ്ക്വാമസ് എൻഡോതീലിയൽ കോശങ്ങളുടെ നേർത്ത ഭിത്തി അടങ്ങിയ ട്യൂണിക്ക ഇൻടിമ (ഒരു ധമനിയുടെ അല്ലെങ്കിൽ സിരയുടെ ഏറ്റവും ഉള്ളിലെ പാളി) മാത്രം ഉൾക്കൊള്ളുന്നവയാണ്.[2] ചുറ്റുമുള്ള ഇന്റർസ്റ്റീഷ്യൽ ദ്രാവകത്തിൽ നിന്നുമുള്ള നിരവധി പദാർത്ഥങ്ങളുടെ കൈമാറ്റത്തിന് ഉത്തരവാദികളാണ് അവ, ഒപ്പം അവ ധമനികളുടെ ഏറ്റവും ചെറിയ ശാഖകളിൽ നിന്ന് (ആർട്ടീരിയോൾസ്) സിരകളിലേക്ക് (വെന്യുലസ്) രക്തം എത്തിക്കുന്നു. ജലം, ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ്, യൂറിയ, ഗ്ലൂക്കോസ്, യൂറിക് ആസിഡ്, ലാക്റ്റിക് ആസിഡ്, ക്രിയേറ്റിൻ എന്നിവയാണ് കാപ്പിലറികളിൽ കടക്കുന്ന മറ്റ് പദാർത്ഥങ്ങൾ.[3] മൈക്രോസർക്കുലേഷനിൽ ശേഖരിച്ച ലിംഫാറ്റിക് ദ്രാവകം വറ്റിച്ചുകളയാൻ ലിംഫ് കാപ്പിലറികൾ വലിയ ലിംഫ് വെസ്സലുകളുമായി ബന്ധിപ്പിക്കുന്നു.

പദോൽപ്പത്തി

[തിരുത്തുക]

"മുടിക്ക് സമാനമായ" എന്നർത്ഥം വരുന്ന ലാറ്റിൻ പദമായ കാപ്പിലാരിസിൽ നിന്നാണ് കാപ്പിലറി എന്ന പദം വന്നത്.[4] കാപ്പിലറിയുടെ ചെറുതും മുടി പോലെയുള്ളതുമായ വ്യാസത്തിൽ നിന്നാണ് അർത്ഥം ഉരുത്തിരിഞ്ഞത്.

ചുവന്ന രക്താണുക്കൾ ഉൾക്കൊള്ളുന്ന കാപ്പിലറിയുടെ ക്രോസ് സെക്ഷന്റെ ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രം

ഹൃദയത്തിൽ നിന്ന് രക്തം ധമനികളിലൂടെ ഒഴുകുന്നു, അവ ശാഖകളായി ആർറ്റീരിയോളുകളായും, തുടർന്ന് വീണ്ടും ശാഖകളായി പോഷകങ്ങളും മാലിന്യങ്ങളും കൈമാറ്റം ചെയ്യപ്പെടുന്ന കാപ്പിലറികളായും മാറുന്നു. കാപ്പിലറികൾ പിന്നീട് ഒരുമിച്ച് ചേർന്ന് ആദ്യം വെന്യൂളുകളായും അതിൽ നിന്നും സിരകളായും മാറുകയും അവ പിന്നീട് വീന കാവേയിലൂടെ രക്തത്തെ ഹൃദയത്തിലേക്ക് തിരികെ എത്തിക്കുകയും ചെയ്യുന്നു. മെസെൻട്രിയിൽ, മെറ്റാർട്ടീരിയോളുകൾ ആർറ്റീരിയോളുകൾക്കും കാപ്പിലറികൾക്കുമിടയിൽ അധികമായി വരുന്നു.

കോശങ്ങൾ, അവയവങ്ങൾ എന്നിവയ്ക്ക് രക്ത വിതരണം ചെയ്യുന്ന, കാപ്പിലറികളുടെ ഇന്റർവീവിംഗ് ശൃംഖലയായ കാപ്പിലറി ബെഡിന്റെ ഭാഗമാണ് വ്യക്തിഗത കാപ്പിലറികൾ. ഒരു ടിഷ്യു ഉപാപചയപരമായി കൂടുതൽ സജീവമാകുമ്പോൾ, പോഷകങ്ങൾ വിതരണം ചെയ്യുന്നതിനും ഉപാപചയനിലയുടെ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിനും കൂടുതൽ കാപ്പിലറികൾ ആവശ്യമാണ്. രണ്ട് തരം കാപ്പിലറികളുണ്ട്. ഒന്നാമത്തേതായ യഥാർത്ഥ കാപ്പിലറികൾ ധമനികളിൽ നിന്ന് ശാഖകളായി ടിഷ്യുവിലേക്ക് രക്തം എത്തിക്കുന്നു, രണ്ടാമത്തേത്, കരൾ, അസ്ഥി മജ്ജ, ആന്റീരിയർ പിറ്റ്യൂട്ടറി ഗ്രന്ഥി, മസ്തിഷ്ക സർക്കംവെൻട്രിക്കുലാർ അവയവങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ഒരു തരം ഓപ്പൺ-പോർ കാപ്പിലറിയായ സൈനസോയിഡുകൾ ആണ്. മെസന്ററിക് മൈക്രോസർക്കുലേഷനിലാണ് മെറ്റാർട്ടീരിയോളുകൾ പ്രധാനമായും കാണപ്പെടുന്നത്.[5]

രക്തകോശങ്ങളേക്കാൾ വ്യാസത്തിൽ അല്പം വലുപ്പമുള്ള ലിംഫാറ്റിക് കാപ്പിലറികൾക്ക് അടഞ്ഞ അറ്റങ്ങളാനുള്ളത്. ഈ ഘടന ഇന്റർസ്റ്റിഷ്യൽ ദ്രാവകം അവയിലേക്ക് ഒഴുകാൻ അനുവദിക്കുന്നു, പക്ഷേ അവയിൽ നിന്നും ദ്രാവകം പുറത്തുപോകുന്നില്ല. ലിംഫിലെ പ്ലാസ്മ പ്രോട്ടീനുകളുടെ സാന്ദ്രത കൂടുതലായതിനാൽ ലിംഫ് കാപ്പിലറികൾക്ക് രക്തകോശങ്ങളേക്കാൾ കൂടുതൽ ആന്തരിക ഓങ്കോട്ടിക് മർദ്ദമുണ്ട് .[6]

തരങ്ങൾ

[തിരുത്തുക]
കാപ്പിലറികളുടെ തരങ്ങൾ. ഇടത്ത് വലിയ വിടവുകളില്ലാത്ത കാപ്പിലറി, മധ്യത്തിൽ ചെറിയ സുഷിരങ്ങൾ ഉള്ള കൊണ്ട് ഫെനെസ്ട്രേറ്റഡ് കാപ്പിലറി, വലത് സൈനുസോയ്ഡൽ കാപ്പിലറി

കാപ്പിലറികളെ കണ്ടിന്യൂവസ്, ഫെനെസ്ട്രേറ്റഡ്, സൈനസോയ്ഡൽ എന്നിങ്ങനെ മൂന്ന് ആയി തരംതിരിച്ചിരിക്കുന്നു.

കണ്ടിന്യൂവസ്

[തിരുത്തുക]

എൻഡോതീലിയൽ കോശങ്ങളുടെ തടസ്സമില്ലാത്ത ഒരു ലൈനിംഗ് ഉണ്ട് എന്ന അർത്ഥത്തിൽ ആണ് കണ്ടിന്യൂവസ് കാപ്പിലറികൾക്ക് ആ പേര് ലഭിച്ചിരിക്കുന്നത്. അവ വെള്ളം, അയോണുകൾ തുടങ്ങിയ ചെറിയ തന്മാത്രകളെ മാത്രമേ അവയുടെ ഇന്റർസെല്ലുലാർ വിള്ളലുകളിലൂടെ കടന്നുപോകാൻ അനുവദിക്കൂ.[7][8] ലിപിഡിൽ ലയിക്കുന്ന തന്മാത്രകൾക്ക് എൻഡോതീലിയൽ സെൽ മെംബ്രണുകളിലൂടെ കോൺസെൻട്രേഷൻ ഗ്രേഡിയന്റുകളിലൂടെ വ്യാപിക്കാൻ കഴിയും.[9] കണ്ടിന്യൂവസ് കാപ്പിലറികളെ രണ്ട് ഉപവിഭാഗങ്ങളായി തിരിക്കാംഃ

  1. പ്രധാനമായും അസ്ഥികൂട പേശികൾ, വിരലുകൾ, ഗോണാഡുകൾ, ചർമ്മം എന്നിവയിൽ കാണപ്പെടുന്ന നിരവധി ട്രാൻസ്പോർട്ട് വെസിക്കിളുകളുള്ളവ [10]
  2. പ്രാഥമികമായി കേന്ദ്ര നാഡീവ്യവസ്ഥയിൽ കാണപ്പെടുന്ന വെസിക്കിളുകൾ കുറവുള്ളവ. ഈ കാപ്പിലറികൾ ബ്ലഡ്-ബ്രയിൻ ബാരിയറിന്റെ ഘടകമാണ് .[8]

ഫെനസ്റ്റ്രേറ്റഡ്

[തിരുത്തുക]

ഫെനെസ്‌ട്രേറ്റഡ് കാപ്പിലറികളിലെ 60-80 നാനോമീറ്റർ വ്യാസമുള്ള എൻഡോതീലിയൽ സെല്ലുകളിൽ ഫെനെസ്‌ട്രേ ("ജനൽ" എന്നതിൻ്റെലാറ്റിൻ) എന്നറിയപ്പെടുന്ന സുഷിരങ്ങളുണ്ട്. ചെറിയ തന്മാത്രകളും പരിമിതമായ അളവിൽ പ്രോട്ടീനും വ്യാപിക്കാൻ അനുവദിക്കുന്ന റേഡിയൽ ഓറിയൻ്റഡ് ഫൈബ്രിലുകളുടെ ഡയഫ്രം അവയിലുണ്ട്.[11][12] റീനൽ ഗ്ലോമെറുലസിൽ ഡയഫ്രം ഇല്ലാത്ത കോശങ്ങളുണ്ട്, അവയെ പോഡോസൈറ്റ് ഫൂട്ട് പ്രോസസുകൾ അല്ലെങ്കിൽ പെഡിസെലുകൾ എന്ന് വിളിക്കുന്നു, അവയ്ക്ക് കാപ്പിലറികളുടെ ഡയഫ്രത്തിന് സമാനമായ പ്രവർത്തനമുള്ള സുഷിരങ്ങളുണ്ട്. ഈ രണ്ട് തരം രക്തക്കുഴലുകൾക്കും തുടർച്ചയായ ബേസൽ ലാമിനേ ഉണ്ട്, അവ പ്രാഥമികമായി എൻഡോക്രൈൻ ഗ്രന്ഥികൾ, കുടൽ, പാൻക്രിയാസ്, കിഡ്നിയുടെ ഗ്ലോമെറുലി  എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

സൈനസോയിഡൽ

[തിരുത്തുക]

സൈനസോയിഡൽ കാപ്പിലറികൾ പ്രത്യേക തരം ഓപ്പൺ-പോർ കാപ്പിലറിയാണ്, ഇത് സൈനസോയിഡ് എന്നും അറിയപ്പെടുന്നു, ഇവയ്ക്ക് എൻഡോതീലിയത്തിൽ വിശാലമായ തുറസ്സുകളുള്ള 30–40 മൈക്രോമീറ്ററുകൾ (μm) വ്യാസമുള്ള വിശാലമായ ഫെനെസ്ട്രേഷനുണ്ട്.[13][14] ഫെനെസ്ട്രേറ്റഡ് കാപ്പിലറികൾക്ക് സുഷിരങ്ങളെ മൂടുന്ന ഡയഫ്രമുകൾ ഉണ്ട്, അതേസമയം സൈനസോയിഡുകൾക്ക് ഡയഫ്രം ഇല്ല, അവയുടെ സുഷിരങ്ങൾ തുറന്നതാണ്. ഇത്തരത്തിലുള്ള രക്തക്കുഴലുകൾ ചുവന്ന, വെളുത്ത രക്താണുക്കളെയും (7.5 μm-25 μm വ്യാസം) വിവിധ സെറം പ്രോട്ടീനുകളെയും തുടർച്ചയായ ബേസൽ ലാമിനയുടെ സഹായത്തോടെ കടന്നുപോകാൻ അനുവദിക്കുന്നു. ഈ കാപ്പിലറികൾക്ക് പിനോസൈറ്റോട്ടിക് വെസിക്കിളുകൾ ഇല്ല. രക്തം നിറഞ്ഞ ക്രമരഹിതമായ ഇടങ്ങളാണ് സൈനസോയിഡുകൾ, ഇവ പ്രധാനമായും കരൾ, അസ്ഥിമജ്ജ, പ്ലീഹ, മസ്തിഷ്ക സർക്കംവെൻട്രിക്കുലർ അവയവങ്ങൾ എന്നിവയിൽ കാണപ്പെടുന്നു.[15]

വികസനം

[തിരുത്തുക]

ഭ്രൂണവികാസത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ, വാസ്കുലോജെനിസിസ് വഴി പുതിയ കാപ്പിലറികൾ രൂപം കൊള്ളുന്നു.[16] ആൻജിയോജെനിസിസ് എന്ന പദം, നിലവിലുള്ള രക്തക്കുഴലുകളിൽ നിന്നും വിഭജിക്കുന്ന എൻഡോതീലിയത്തിൽ നിന്നും പുതിയ കാപ്പിലറികൾ ഉണ്ടാവുന്നതിനെ സൂചിപ്പിക്കുന്നു.[17] ഒരു ശൃംഖല സ്ഥാപിക്കുന്നതിനായി ചെറിയ കാപ്പിലറികൾ നീണ്ട് പരസ്പരം ബന്ധിക്കുന്നു.[18]

പ്രവർത്തനം

[തിരുത്തുക]
കാപ്പിലറിയും ബോഡി ടിഷ്യുവും തമ്മിലുള്ള കൈമാറ്റത്തിന്റെ ഡയഗ്രം

പോഷകങ്ങളും മാലിന്യങ്ങളും അതിലൂടെ കടന്നുപോകാൻ അനുവദിച്ചുകൊണ്ട് കാപ്പിലറികളുടെ ഭിത്തി ഒരു പ്രധാന പ്രവർത്തനം നടത്തുന്നു. 3 നാനോമീറ്ററിൽ കൂടുതൽ വലിപ്പമുള്ള തന്മാത്രകളായ ആൽബുമിൻ, മറ്റ് വലിയ പ്രോട്ടീനുകൾ എന്നിവ വെസിക്കിളുകൾ വഹിക്കുന്ന ട്രാൻസ് സെല്ലുലാർ ട്രാൻസ്പോർട്ടിലൂടെ കടന്നുപോകുന്നു. 3 നാനോമീറ്ററിൽ ചെറുതായ തന്മാത്രകൾ, അതായത് ജലവും വാതകങ്ങളും കോശങ്ങൾക്കിടയിലുള്ള ഇടത്തിലൂടെ പാരാസെല്ലുലാർ ട്രാൻസ്പോർട്ട് എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ കാപ്പിലറി ഭിത്തി കടക്കുന്നു.[19] ഈ ഗതാഗത സംവിധാനങ്ങൾ ഓസ്മോട്ടിക് ഗ്രേഡിയന്റുകൾ അനുസരിച്ച് പദാർത്ഥങ്ങളുടെ ദ്വിദിശയിലുള്ള കൈമാറ്റം അനുവദിക്കുന്നു.[20] ബ്ലഡ്-ബ്രയിൻ ബാരിയറിന്റെ ഭാഗമായ കാപ്പിലറികളിലെ എൻഡോതീലിയൽ കോശങ്ങൾ തമ്മിലുള്ള ഇറുകിയ ജംഗ്ഷനുകൾ പാരാസെല്ലുലാർ സ്പേസ് അടയ്ക്കുന്നതിനാൽ അവ ട്രാൻസെല്ലുലാർ ട്രാൻസ്പോർട്ട് മാത്രമേ അനുവദിക്കൂ.[21]

കാപ്പിലറി ബെഡ് ഓട്ടോറെഗുലേഷൻ വഴി അവയുടെ രക്തയോട്ടം നിയന്ത്രിക്കുന്നു. കേന്ദ്ര രക്തസമ്മർദ്ദത്തിൽ മാറ്റം ഉണ്ടായാലും സ്ഥിരമായ ഒഴുക്ക് നിലനിർത്താൻ ഇത് ഒരു അനുവദിക്കുന്നു. മയോജെനിക് പ്രതികരണത്തിലൂടെയും റീനൽ ട്യൂബുലോഗ്ലോമെറുലാർ ഫീഡ്ബാക്കിലൂടെയും ഇത് നേടാനാകും.[22]

ക്ലിനിക്കൽ പ്രാധാന്യം

[തിരുത്തുക]
  • അധിക കാപ്പിലറികളുടെയും വലിയ രക്തക്കുഴലുകളുടെയും രൂപീകരണം (ആൻജിയോജെനിസിസ്) ഒരു കാൻസറിൻ്റെ വളർച്ച വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രധാന സംവിധാനമാണ്. റെറ്റിന കാപ്പിലറികളുടെ വൈകല്യങ്ങൾ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷന് കാരണമാകുന്നു.
  • ഹൃദയ സംബന്ധമായ അപകടസാധ്യത ഘടകങ്ങളുമായും, കൊറോണറി ഹൃദ്രോഗമുള്ള രോഗികളിലും കാപ്പിലറി സാന്ദ്രത കുറയുന്നു.[23][24]

ചികിത്സാ രീതികൾ

[തിരുത്തുക]

കാപ്പിലറി രൂപീകരണത്തിൽ മാറ്റം വരുത്തുന്നത് നിരവധി രോഗങ്ങളുടെ നിയന്ത്രണത്തിൽ സഹായകരമാണ്. റെറ്റിനയെ ബാധിക്കുന്ന രോഗമായ മാക്യുലർ ഡീജനറേഷൻ രോഗികളിൽ വാസ്കുലർ എൻഡോതീലിയൽ ഗ്രോത്ത് ഫാക്‌ടറിൻ്റെ ബയോ ആക്റ്റിവിറ്റി പരിമിതപ്പെടുത്തുന്ന ലോക്കൽ ആന്റി-വിഇജിഎഫ് തെറാപ്പി, രോഗ പുരോഗതി പരിമിതപ്പെടുത്തി കാഴ്ചയെ സംരക്ഷിക്കുന്നതായി കാണിക്കുന്നു.[25] വൈവിധ്യമാർന്ന ക്യാൻസറുകളിൽ, ആൻജിയോജെനിസിസ് കുറയ്ക്കുന്നതിലൂടെ ട്യൂമർ വളർച്ച കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ചികിത്സാ സമീപനങ്ങൾ പഠിച്ചു, അല്ലെങ്കിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.[26]

രക്ത സാമ്പിൾ ശേഖരണം

[തിരുത്തുക]

രക്തത്തിലെ ഗ്ലൂക്കോസ്, ഹീമോഗ്ലോബിൻ, പിഎച്ച്, ലാക്റ്റേറ്റ് എന്നിവ പോലുള്ളവ പരിശോധിക്കാൻ കാപ്പിലറി രക്ത സാമ്പിൾ ഉപയോഗിക്കാം.[27][28] ബ്ലഡ് ലാൻസെറ്റ് ഉപയോഗിച്ച് ഒരു ചെറിയ മുറിവ് സൃഷ്ടിച്ചാണ് ഇത് സാധാരണയായി നടത്തുന്നത്, തുടർന്ന് ഒരു ടെസ്റ്റ് സ്ട്രിപ്പ് അല്ലെങ്കിൽ ചെറിയ പൈപ്പറ്റ് ഉപയോഗിച്ച് രക്തം ശേഖരിക്കുന്നു.[29] ലൈംഗികമായി പകരുന്ന അണുബാധകൾ, അതായത് എച്ച്ഐവി, സിഫിലിസ്, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പരിശോധിക്കാനും ഇത് ഉപയോഗിക്കുന്നു, അവിടെ ഒരു വിരൽ തുമ്പിൽ ചെറിയ മുറിവുണ്ടാക്കി ചെറിയ അളവിൽ രക്തം ശേഖരിക്കുന്നു.[30]

ചരിത്രം

[തിരുത്തുക]

കാപ്പിലറികളുടെ അസ്തിത്വം വില്യം ഹാർവി വ്യക്തമായി പ്രവചിച്ചില്ലെങ്കിലും ധമനികളും സിരകളും തമ്മിലുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിന്റെ ആവശ്യകതയെക്കുറിച്ച് 1653-ൽ അദ്ദേഹം എഴുതിയിരുന്നു.[31] 8 വർഷത്തിന് ശേഷം, 1661-ൽ തവളയുടെ ശ്വാസകോശത്തിൽ നിന്ന് കാപ്പിലറികളെ കണ്ടെത്തി, അവയെ നേരിട്ട് നിരീക്ഷിച്ച് കൃത്യമായി വിവരിച്ച ആദ്യ വ്യക്തിയാണ് മാർസെല്ലോ മാൽപിഗി. [32] കാപ്പിലറികൾ മൃഗകലകൾക്ക് പോഷകങ്ങൾ നൽകുന്നത് എങ്ങനെയെന്ന് ഓഗസ്റ്റ് ക്രോഗ് കണ്ടെത്തി. അദ്ദേഹത്തിൻ്റെ ഈ കണ്ടെത്തലിന് അദ്ദേഹത്തിന് 1920-ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു. [33]


ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Federative International Committee on Anatomical Terminology (2008). Terminologia Histologica: International Terms for Human Cytology and Histology. Baltimore: Lippincott Williams & Wilkins. p. 87. ISBN 9780781766104.
  2. "Structure and Function of Blood Vessels | Anatomy and Physiology II". courses.lumenlearning.com. Retrieved 2021-11-19.
  3. Maton, Anthea (1993). Human Biology and Health. Englewood Cliffs, New Jersey: Prentice Hall. pp. 87, 114, 120. ISBN 978-0-13-981176-0.
  4. "Capillary". Online Etymology Dictionary. 2021. Retrieved 14 July 2021.
  5. Sakai, T; Hosoyamada, Y (2013). "Are the precapillary sphincters and metarterioles universal components of the microcirculation? An historical review". The Journal of Physiological Sciences. 63 (5): 319–31. doi:10.1007/s12576-013-0274-7. PMC 3751330. PMID 23824465.
  6. Guyton, Arthur C.; Hall, John Edward (2006). "The Microcirculation and the Lymphatic System". Textbook of Medical Physiology (11th ed.). Philadelphia: Elsevier Saunders. pp. 187–188. ISBN 9780808923176.
  7. Stamatovic, S. M.; Johnson, A. M.; Keep, R. F.; Andjelkovic, A. V. (2016). "Junctional proteins of the blood-brain barrier: New insights into function and dysfunction". Tissue Barriers. 4 (1): e1154641. doi:10.1080/21688370.2016.1154641. PMC 4836471. PMID 27141427.
  8. 8.0 8.1 Wilhelm, I.; Suciu, M.; Hermenean, A.; Krizbai, I. A. (2016). "Heterogeneity of the blood-brain barrier". Tissue Barriers. 4 (1): e1143544. doi:10.1080/21688370.2016.1143544. PMC 4836475. PMID 27141424.
  9. Sarin, H. (2010). "Overcoming the challenges in the effective delivery of chemotherapies to CNS solid tumors". Therapeutic Delivery. 1 (2): 289–305. doi:10.4155/tde.10.22. PMC 3234205. PMID 22163071.
  10. Michel, C. C. (2012). "Electron tomography of vesicles". Microcirculation. 19 (6): 473–6. doi:10.1111/j.1549-8719.2012.00191.x. PMID 22574942.
  11. ഫലകം:BUHistology
  12. Pavelka, Margit; Roth, Jürgen (2005). "Fenestrated Capillary". Functional Ultrastructure: An Atlas of Tissue Biology and Pathology (in ഇംഗ്ലീഷ്). Vienna: Springer. p. 232. doi:10.1007/3-211-26392-6_120. ISBN 978-3-211-26392-1.
  13. "Histology Laboratory Manual". www.columbia.edu.
  14. Saladin, Kenneth S. (2011). Human Anatomy. McGraw-Hill. pp. 568–569. ISBN 9780071222075.
  15. Gross, P. M (1992). Circumventricular organ capillaries. Progress in Brain Research. Vol. 91. pp. 219–33. doi:10.1016/S0079-6123(08)62338-9. ISBN 9780444814197. PMID 1410407.
  16. John S. Penn (11 March 2008). Retinal and Choroidal Angiogenesis. Springer. pp. 119–. ISBN 978-1-4020-6779-2. Retrieved 26 June 2010.
  17. Gilbert, Scott F. (2000). "Endoderm". Developmental Biology (6th ed.). Sunderland, Mass.: Sinauer Associates. ISBN 0-87893-243-7. Retrieved 1 February 2021.
  18. Schoenwolf, Gary C. (2015). Larsen's human embryology (Fifth ed.). Philadelphia, PA. p. 306. ISBN 9781455706846.{{cite book}}: CS1 maint: location missing publisher (link)
  19. Sukriti, S; Tauseef, M; Yazbeck, P; Mehta, D (2014). "Mechanisms regulating endothelial permeability". Pulmonary Circulation. 4 (4): 535–551. doi:10.1086/677356. PMC 4278616. PMID 25610592.
  20. Nagy, JA; Benjamin, L; Zeng, H; Dvorak, AM; Dvorak, HF (2008). "Vascular permeability, vascular hyperpermeability and angiogenesis". Angiogenesis. 11 (2): 109–119. doi:10.1007/s10456-008-9099-z. PMC 2480489. PMID 18293091.
  21. Bauer, HC; Krizbai, IA; Bauer, H; Traweger, A (2014). ""You Shall Not Pass"-tight junctions of the blood brain barrier". Frontiers in Neuroscience. 8: 392. doi:10.3389/fnins.2014.00392. PMC 4253952. PMID 25520612.{{cite journal}}: CS1 maint: unflagged free DOI (link)
  22. Boulpaep, Emile L. (2017). "The Microcirculation". In Boron, Walter F.; Boulpaep, Emile L. (eds.). Medical Physiology (3rd ed.). Philadelphia, PA: Elsevier. p. 481. ISBN 978-1-4557-4377-3.
  23. Noon, J P; Walker, B R; Webb, D J; Shore, A C; Holton, D W; Edwards, H V; Watt, G C (1997). "Impaired microvascular dilatation and capillary rarefaction in young adults with a predisposition to high blood pressure". Journal of Clinical Investigation. 99 (8): 1873–9. doi:10.1172/JCI119354. PMC 508011. PMID 9109431.
  24. Lambiase, P. D.; Edwards, RJ; Anthopoulos, P; Rahman, S; Meng, YG; Bucknall, CA; Redwood, SR; Pearson, JD; Marber, MS (2004). "Circulating Humoral Factors and Endothelial Progenitor Cells in Patients with Differing Coronary Collateral Support" (PDF). Circulation. 109 (24): 2986–92. doi:10.1161/01.CIR.0000130639.97284.EC. PMID 15184289.
  25. Bird, Alan C. (2010). "Therapeutic targets in age-related macular disease". Journal of Clinical Investigation. 120 (9): 3033–41. doi:10.1172/JCI42437. PMC 2929720. PMID 20811159.
  26. Cao, Yihai (2009). "Tumor angiogenesis and molecular targets for therapy". Frontiers in Bioscience. 14 (14): 3962–73. doi:10.2741/3504. PMID 19273326.
  27. Krleza, Jasna Lenicek; Dorotic, Adrijana; Grzunov, Ana; Maradin, Miljenka (15 October 2015). "Capillary blood sampling: national recommendations on behalf of the Croatian Society of Medical Biochemistry and Laboratory Medicine". Biochemia Medica. 25 (3): 335–358. doi:10.11613/BM.2015.034. ISSN 1330-0962. PMC 4622200. PMID 26524965.
  28. Moro, Christian; Bass, Jessica; Scott, Anna Mae; Canetti, Elisa F.D. (19 January 2017). "Enhancing capillary blood collection: The influence of nicotinic acid and nonivamide". Journal of Clinical Laboratory Analysis (in ഇംഗ്ലീഷ്). 31 (6): e22142. doi:10.1002/jcla.22142. ISSN 0887-8013. PMC 6817299. PMID 28102549.
  29. "Managing diabetes:Check your blood glucose levels". National Institute of Diabetes and Digestive and Kidney Diseases,US National Institutes of Health. 2021. Retrieved 9 September 2021.
  30. "Fettle - How to take a blood sample". Archived from the original on 16 March 2023. Retrieved 16 March 2023.
  31. Harvey, William (1653). On the motion of the Heart and Blood in Animals. pp. 59–60. Archived from the original on 1 December 2011.
  32. Cliff, Walter John (1976). Blood Vessels. Cambridge University Press. p. 14. ISBN 9780835773287.
  33. "August Krogh". July 2023.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാപ്പിലറി&oldid=4098322" എന്ന താളിൽനിന്ന് ശേഖരിച്ചത്