കാമില്ല സ്പാർവ്
കാമില്ല സ്പാർവ് | |
---|---|
ജനനം | കാമില്ല സ്പാർവ് 3 ജൂൺ 1943 സ്റ്റോക്ഹോം, സ്വീഡൻ |
തൊഴിൽ | Actress |
സജീവ കാലം | 1965–1993 |
ജീവിതപങ്കാളി(കൾ) |
|
ഒരു സ്വീഡിഷ് അഭിനേത്രിയാണ് കാമില്ല സ്പാർവ്- (Camilla Sparv).[1]
ജീവിതരേഖ
[തിരുത്തുക]കാമില്ല സ്പാർവ് 1943 ജൂൺ 3 ന് സ്വീഡനിലെ സ്റ്റാക്ക്ഹോമിൽ ജനിച്ചു.[2] ഏറ്റവും മികച്ച നവ വാഗ്ദാനത്തിനുള്ള (ഫീമെയിൽ) ഗോൾഡന് ഗ്ലോബ് പുരസ്കാരം 1967 ൽ ഡെഡ് ഹീറ്റ് ഓൺ എ മെറി-ഗോ-റൌണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. കാമില്ല സ്പാർവ് അഭിനയിച്ച മറ്റു ചിത്രങ്ങളിൽ മർഡറേർസ് റോ (1966), ദ ട്രബിൾ വിത്ത് ഏഞ്ചൽസ് (1966), അസൈൻമെന്റ്‍ കെ (1968), നോബഡി റൺസ് ഫോർഎവർ (1968), മക്കന്നാസ് ഗോൾഡ് (1969), ഡൌൺഹിൽ റേസർ (1969), ദ ഗ്രീക്ക് ടൈക്കൂൺ (1978), കാബൊബ്ലാങ്കോ (1980) സർവൈവൽ സോൺ (1983) എന്നിവ ഉൾപ്പെടുന്നു. ദ റോക്ക്ഫോർഡ് ഫയൽസ്, ദ ലവ് ബോട്ട്, ഹവായി ഫൈവ്-ഓ, ജാക്വിലിൻ സൂസൻസ് വാലി ഓഫ് ദ ഡോൾസ് (1981) എന്നിങ്ങനെയുള്ള ടി.വി. ഷോകളിലും അവർ അഭിനയിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റു പല ഹോളിവുഡ് സിനിമകളിലും സുപ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ "in imdb".
- ↑ Erickson, Hal. "Camilla Sparv". The New York Times. Archived from the original on 2014-01-22. Retrieved 29 October 2013.