Jump to content

കാരൂർ സോമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു പ്രവാസി എഴുത്തുകാരനാണ് ഡാനിയേൽ സാമുവേൽ എന്ന കാരൂർ സോമൻ.[1][2] ലണ്ടനിൽ സ്ഥിരതാമസക്കാരനായ അദ്ദേഹം യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ അവാർഡ് നേടിയിട്ടുണ്ട്.[1][2] ഒരു ദിവസം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രകാശനം ചെയ്തതിന്റെ ലോകറെക്കോർഡ് ആണ് അദ്ദേഹത്തിനെ അവാർഡിന് അർഹമാക്കിയത്. അദ്ദേഹം തന്റെ മുപ്പത്തിനാല് പുസ്തകങ്ങൾ ഒരേ ദിവസം തന്നെ പ്രകാശനം ചെയ്തിരുന്നു. ലിമ വേൾഡ് ലൈബ്രറി ഓൺലൈൻ പത്രം, കെ.പി. ആമസോൺ പബ്ലിക്കേഷൻസ്, കാരൂർ പബ്ലിക്കേഷൻസ് എന്നിവയുടെ ചീഫ് എഡിറ്റർ കൂടിയാണ് ഇദ്ദേഹം.[1][2]

സാഹിത്യചോരണം നടത്തി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു എന്ന ആരോപണം ഉണ്ട് എങ്കിലും സോമൻ അത് നിഷേധിച്ചിട്ടുണ്ട്.[3][4][5][6][7][8][9][10][11][12]

ജീവിതരേഖ

മാവേലിക്കര ചാരുംമൂടിലെ സാമുവേലിന്റെയും റെയ്ച്ചലിന്റെയും മകനായ ഡാനിയേൽ, കാരൂർ സോമൻ എന്ന പേരിൽ ഹൈസ്കൂൾ കാലം തൊട്ട് റേഡിയോ നാടകങ്ങളിൽ പങ്കെടുത്തും ബാലരമയിൽ കവിതകൾ എഴുതിയുമാണ് കലാ- സാഹിത്യരംഗത്തേക്കു പ്രവേശിച്ചത്. അക്കാലത്തു അദ്ദേഹം അവതരിപ്പിച്ച കർട്ടനിടൂ, കാർമേഘം എന്നീ റേഡിയോ നാടകങ്ങൾ ഏറെ ജനപ്രീതി നേടിയിരുന്നു.[13] പോലീസിന്റെ കിരാത വാഴ്ച്ചയെ അടിസ്ഥാനമാക്കി 1972ൽ എഴുതിയ ഇരുളടഞ്ഞ താഴ്വര എന്ന സ്റ്റേജ് നാടകം ഏറെ വിവാദമാകുകയും ഭീഷിണി ഉണ്ടാകുകയും ചെയ്തതിനെ തുടർന്ന് സ്വദേശത്തുനിന്നും കാരൂരിനു റാഞ്ചിയിലേക്ക് പോകേണ്ടതായി വന്നിരുന്നു.[13]

ഇതിനോടകം, നാടകം, സംഗീത നാടകം, നോവൽ, കുട്ടികളുടെ നോവൽ, കഥ, ചരിത്രകഥ, കവിത, യാത്രാവിവരണം, ലേഖനം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര- സാങ്കേതികം, കായികം, ടൂറിസം തുടങ്ങിയ പന്ത്രണ്ട് മേഖലകളിലായി അറുപത്തിയെട്ട് കൃതികൾ രചിച്ചിട്ടുണ്ട്.[14] 1985 മുതൽ അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ 'ക' എന്ന പേരിലാണ് ഇറങ്ങിയിട്ടുള്ളത്. ഇതിലെ മൂന്ന് പുസ്തകങ്ങൾ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്തിട്ടുണ്ട്. കൂടാതെ, ഇംഗ്ലീഷിലും കഥയും നോവലും എഴുതിയിട്ടുണ്ട്. മാധ്യമം ദിനപത്രത്തിനു വേണ്ടി 2012ലെ ലണ്ടൻ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. 1990ൽ പുറത്തിറങ്ങിയ, കാരൂർ സോമന്റെ കണ്ണീർപ്പൂക്കൾ എന്ന ആദ്യത്തെ നോവലിന് തകഴി ശിവശങ്കരപ്പിള്ളയാണ് അവതാരികയെഴുതിയത്.[14] 1996ൽ അസെന്റ് ബുക്ക്സ് ഗൾഫിൽ നിന്നും പ്രസിദ്ധീകരിച്ച, മലയാളത്തിലെ ആദ്യ സംഗീത നാടകമായ കടലിനക്കരെ എംബസി സ്കൂൾ എന്ന കൃതിക്ക് അവതാരികയെഴുതിയത്, തോപ്പിൽ ഭാസിയാണ്.[14] ഓമനയാണ് ഭാര്യ. രാജീവ്, സിമ്മി, സിബിൻ എന്നിവർ മക്കളും സോണി, രാജീവ് എന്നിവർ മരുമക്കളുമാണ്.[1][2]

പുസ്തകങ്ങൾ

മലയാളം

  • 2012 - കാവൽ മാലാഖ [15]
  • 2013 - കടലാസ് [16]
  • 2014 ചാന്ദ്രായാൻ[17]
  • 2015 - കാണപ്പുറങ്ങൾ [18]
  • 2015 - കിളിക്കൊഞ്ചൽ (ബാലസാഹിത്യം )[19]
  • 2015 - കേരള ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി (ടൂറിസം )[20]
  • 2015 & 2016 - സ്പെയിൻ കാളപ്പോരിന്റെ നാട് (യാത്രാ വിവരണം )[21][22]
  • 2016- ഫ്രാൻസ് ചരിത്ര ഗ്രന്ഥം കാൽപനികതയുടെ കവാടം [22]
  • 2017 - കാമനയുടെ സ്ത്രീപർവം[23]
  • 2017 - കടലിനക്കരെ ഇക്കരെ[24]
  • 2017 - സിനിമ ഇന്നലെ ഇന്ന് നാളെ [25]
  • 2019 - കഥാകാരന്റെ കനൽവഴികൾ [26]
  • 2019 - കാലാന്തരങ്ങൾ [27]
  • 2020 - കന്യാദളങ്ങൾ [28]
  • 2021 - കുഞ്ഞിളം ദ്വീപുകൾ [29]
  • 2021 - കാലത്തിന്റെ കണ്ണാടി [30]
  • 2022 - കാരിരുമ്പിന്റെ കരുത്ത് സർദാർ പട്ടേൽ (ജീവചരിത്രം) [31]
  • 2022 - കന്യാസ്ത്രീ കാർമേൽ [32]
  • 2024 കാർപ്പാത്തിയൻ പർവ്വത നിരകളിലൂടെ [33]

ഇംഗ്ലീഷ് പരിഭാഷ

  • Dove and the Devils -'കന്യാസ്ത്രീ കാർമേൽ' എന്ന പുസ്തകത്തിന്റെ പരിഭാഷ. (പരിഭാഷക: രാധാമണി കുഞ്ഞമ്മ)[34]
  • Malabar Aflame - 'കാണപ്പുറങ്ങൾ' എന്ന പുസ്തകത്തിന്റെ പരിഭാഷ.[35]

സാഹിത്യചോരണ വിവാദം

2016ൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച കാരൂർ സോമന്റെ, സ്പെയിൻ കാളപ്പോരിന്റെ നാട് എന്ന യാത്രാവിവരണ കൃതിയുമായി ബന്ധപ്പെട്ട് ഒരു വിവാദം ഉയരുകയും അത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയുമുണ്ടായി.[36] ഈ പുസ്തകത്തിലെ രണ്ടും മൂന്നും അധ്യായങ്ങൾ പൂർണമായും, അവസാന അധ്യായത്തിലെ ചില ഭാഗങ്ങളും തന്റെ ബ്ലോഗിൽ നിന്നും പകർത്തിയതാണെന്ന് ആരോപിച്ചു കൊണ്ട്, മലയാളത്തിലെ ഒരു യാത്രാവിവരണ സാഹിത്യകാരനും ബ്ലോഗറും വിക്കിപീഡിയനുമായ മനോജ് രവീന്ദ്രൻ രംഗത്തു വന്നിരുന്നു.[37] 2017ൽ ഉടലെടുത്ത ഈ വിവാദം നിലവിൽ കോടതിനടപടി നേരിട്ടുകൊണ്ടിരിക്കുന്നു. നിരക്ഷരൻ എന്ന പേരിൽ വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുന്ന മനോജ് രവീന്ദ്രന്റെ നിരക്ഷരൻ എന്ന ബ്ലോഗിൽ നിന്നാണ്, കാരൂർ സോമൻ വിവരങ്ങൾ ശേഖരിച്ചതെന്നാണ് മനോജ് രവീന്ദ്രന്റെ വെളിപ്പെടുത്തൽ. ഇതിനെ തുടർന്ന്, തങ്ങളുടെ ബ്ലോഗുകളിൽ എഴുതിയ ലേഖനങ്ങളിലെ വിവരങ്ങളും ഈ പുസ്തകത്തിലുണ്ടെന്ന് ആരോപിച്ചു കൊണ്ട് സജി തോമസ്, വിനീത് എടത്തിൽ എന്നീ പ്രവാസി മലയാളി ബ്ലോഗർമാരും രംഗത്തു വരികയുണ്ടായി. തുടർന്ന്, ഈ പുസ്തകം മാതൃഭൂമി പിൻവലിക്കുകയും ചെയ്തു. പുസ്തകത്തിന്റെ രണ്ടാമത്തെ എഡിഷനാണ് പിൻവലിച്ചത്.[38][39][40][41] മാതൃഭൂമി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമായ ചന്ദ്രയാൻ പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമായ മംഗൾ‌യാൻ എന്നിവ വിക്കിപ്പീഡിയ അതേപടി പകർത്തിയെഴുതിയതാണെന്ന് ആരോപണമുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ഫ്രാൻസ് – കാൽ‌പ്പനികതയുടെ കവാടം’ എന്ന പുസ്തകത്തിലും തന്റെ യാത്രാവിവരണങ്ങൾ കോപ്പിയടിച്ച് ചേർത്തിട്ടുണ്ട് എന്നും സുരേഷ് നെല്ലിക്കോട്, സിജോ ജോർജ്ജ് എന്നിവരുടെ ലേഖനങ്ങളും ഇതിൽ കോപ്പിയടിച്ചിട്ടുണ്ട് എന്നും നിരക്ഷരൻ അവകാശപ്പെടുന്നു.[42][43][44] നിരക്ഷരൻ കാരൂർ സോമനെതിരെ നിയമനടപടികൾ തുടരുന്നുണ്ട്, എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ കാരൂർ സോമൻ നിഷേധിച്ചിട്ടുണ്ട്.[45]

അവലംബം

  1. 1.0 1.1 1.2 1.3 "കാരൂർ സോമന് യു.ആർ.എഫ് ലോക റിക്കോർഡ് സമ്മാനിച്ചു". malayalam news daily. 2022-01-18.
  2. 2.0 2.1 2.2 2.3 "സാഹിത്യകാരൻ കാരൂർ സോമന് യു.ആർ.എഫ് ലോക റിക്കോർഡ് സമ്മാനിച്ചു". manorama. 2022-01-18. Archived from the original on 2022-05-22. Retrieved 2024-11-25.{{cite web}}: CS1 maint: bot: original URL status unknown (link)
  3. സാഹിത്യം മോഷ്‍ടിക്കുന്നവരെ തിരിച്ചറിയേണ്ടേ?
  4. Word by word: Kerala blogger accuses UK-based writer of plagiarising his work
  5. സോമനടി – കഥ ഇതുവരെ
  6. Maloth, Muralikrishna (2018-01-03). "മാതൃഭൂമി അച്ചടിച്ച കാരൂർ സോമന്റെ പുസ്തകത്തിൽ വീണ്ടും കോപ്പിയടി.. തെളിവുമായി മൂന്നാമത്തെ ബ്ലോഗറും!". Retrieved 2024-11-30.
  7. "കോപ്പിയടി വിവാദം : മാതൃഭൂമി പുസ്തകം പിൻവലിച്ചു; കോപ്പിയടിച്ചത് പേരുപോലും മാറ്റാതെ". Archived from the original on 2024-11-30. Retrieved 2024-11-30.
  8. "കോപ്പിയടി വിവാദം : മാതൃഭൂമി പുസ്‌തകം പിൻവലിച്ചു" (in ഇംഗ്ലീഷ്). 2017-12-30. Retrieved 2024-11-30.
  9. Southlive (2017-12-30). "കോപ്പിയടി വിവാദം; മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം പിൻവലിച്ചു". Retrieved 2024-11-30.
  10. Maaloth, Muralikrishna (2017-12-29). "ബ്ലോഗിൽ നിന്നും കോപ്പിയടിച്ച് പുസ്തകം; കാരൂർ സോമനും മാതൃഭൂമിക്കുമെതിരെ ബ്ലോഗർ നിരക്ഷരൻ നിയമനടപടിക്ക്". Retrieved 2024-11-30.
  11. ഡെസ്ക്, വെബ് (2017-12-31). "'അടിച്ചുമാറ്റിയ' യാ​ത്രാവിവരണം പ്രസാധകർ പിൻവലിച്ചു | Madhyamam". Retrieved 2024-11-30. {{cite web}}: zero width space character in |title= at position 20 (help)
  12. Southlive (2017-12-29). "എഴുത്തുകാരൻ കാരൂർ സോമനെതിരെ കോപ്പിഅടി ആരോപണവുമായി ബ്ലോഗർ മനോജ് നിരക്ഷരൻ". Retrieved 2024-11-30.
  13. 13.0 13.1 "കാരൂർ രജതജൂബിലി ആഘോഷിച്ചു". NRI Malayalee. 2021-09-01.
  14. 14.0 14.1 14.2 "പ്രവാസ സാഹിത്യത്തിലെ അക്ഷരമുന്നേറ്റങ്ങൾ". Deepika.
  15. "Katalas/ Karoor Soman" (in ഇംഗ്ലീഷ്). Kerala State Library.
  16. "Kaval malakha / Karoor Soman" (in ഇംഗ്ലീഷ്). Kerala State Library.
  17. "ചാന്ദ്രായാൻ". kerala book store.
  18. "'ലോകസഞ്ചാരിയായ സാഹിത്യകാരൻ' - മേരി അലക്സ് മണിയ". Emalayalee.
  19. "കിളിക്കൊഞ്ചൽ". kerala book store.
  20. "കേരള ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി". kerala book store.
  21. "സ്പെയിൻ കാളപ്പോരിന്റെ നാട്". kerala book store.
  22. 22.0 22.1 "എഴുത്തുകാർ ദാർശനിക ബോധമുളളവരാകണം : സ്പീക്കർ ശ്രീരാമകൃഷ്ണൻ". manorama. 2016-08-02.
  23. "കാമനയുടെ സ്ത്രീപർവം". kerala book store.
  24. "കടലിനക്കരെ ഇക്കരെ". kerala book store.
  25. "സിനിമ ഇന്നലെ ഇന്ന് നാളെ". kerala book store.
  26. "Kadhakarante kanalvazhikal / Karoor Soman" (in ഇംഗ്ലീഷ്). Kerala State Library.
  27. "Kalantharangal / Karoor Soman" (in ഇംഗ്ലീഷ്). Kerala State Library.
  28. "Kanyadelangal / Karoor Soman" (in ഇംഗ്ലീഷ്). Kerala State Library.
  29. "കുഞ്ഞിളം ദ്വീപുകൾ / കാരൂർ സോമൻ". Kerala State Library.
  30. "കാലത്തിന്റെ കണ്ണാടി". Janayugom Daily. 2022-08-09.
  31. "കാരിരുമ്പിന്റെ കരുത്ത് : സർദാർ പട്ടേൽ (ജീവചരിത്രം) / കാരൂർ സോമൻ". Kerala State Library.
  32. "കന്യാസ്ത്രീ കാർമേൽ / കാരൂർ സോമൻ". Kerala State Library.
  33. "കാർപ്പാത്തിയൻ പർവ്വത നിരകളിലൂടെ(പുസ്തക പരിചയം): മിനി സുരേഷ്". Malayalam Daily News. 2024-09-30.
  34. "Dove and the devils / Karoor Soman; translated by Radhamani Kunjamma" (in ഇംഗ്ലീഷ്). Kerala State Library.
  35. "Malabar Aflame" (in ഇംഗ്ലീഷ്). Media House.
  36. "Word by word: Kerala blogger accuses UK-based writer of plagiarising his work" (in English). The News Minute. 2017-12-29.{{cite web}}: CS1 maint: unrecognized language (link)
  37. "ബ്ലോഗ് പകർത്തി പുസ്തകമാക്കി; കാരൂർ സോമനും പ്രസാധകർക്കുമെതിരെ നിരക്ഷരൻ നിയമനടപടിക്ക്". Samakalika Malayalam. 2017-12-29.
  38. "പേരുപോലും മാറ്റാതെ കോപ്പിയടിച്ച പുസ്തകം മാതൃഭൂമി പിൻവലിച്ചു". Samakalika Malayalam. 2017-12-30.
  39. "കാളപ്പോരു കണ്ട സ്റ്റേഡിയത്തിൽ നിന്ന് ലൈവ് വീഡിയോയുമായി മോഷ്ടിക്കപ്പെട്ട മറ്റൊരു ബ്ളോഗെഴുത്തിന്റെ അവകാശി സജി തോമസും". Marunadan Malayalee. 2017-12-30.
  40. "കാരൂർ സോമന്റെ പുസ്തകത്തിൽ കോപ്പിയടിച്ച 11 യാത്രാവിവരണങ്ങൾ കൂടി, പരാതിയുമായി മറ്റൊരു ബ്ലോഗറും രംഗത്ത്". One India Malayalam. 2018-01-02.
  41. "മാതൃഭൂമി അച്ചടിച്ച കാരൂർ സോമന്റെ പുസ്തകത്തിൽ വീണ്ടും കോപ്പിയടി.. തെളിവുമായി മൂന്നാമത്തെ ബ്ലോഗറും!". One India Malayalam. 2018-01-03.
  42. Niraksharan ManojRavindran (2018-01-19), Plagiarism by Karoor Soman - കാരൂർ സോമൻ എന്ന കള്ളൻ - 3, retrieved 2024-11-30
  43. Niraksharan ManojRavindran (2018-01-15), Plagiarism by Karoor Soman - കാരൂർ സോമൻ എന്ന കള്ളൻ - 2, retrieved 2024-11-30
  44. Niraksharan ManojRavindran (2018-01-15), Plagiarism by Karoor Soman - കാരൂർ സോമൻ എന്ന കള്ളൻ - 2, retrieved 2024-11-30
  45. "ബ്ലോഗ് പകർത്തി പുസ്തകമാക്കി; കാരൂർ സോമനും പ്രസാധകർക്കുമെതിരെ നിരക്ഷരൻ നിയമനടപടിക്ക്". Eastcoast daily. 2017-12-29.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കാരൂർ_സോമൻ&oldid=4420535" എന്ന താളിൽനിന്ന് ശേഖരിച്ചത്