കാലിപ്പർ
ഒരു വസ്തുവിന്റെ അളവ് അളക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് കാലിപ്പർ.[1][2][3]. കാലിപ്പർ എന്നത് ചെറിയ വസ്തുക്കളുടെ അളവെടുക്കുന്ന ഉപകരണങ്ങളുടെ പൊതുനാമമാണെങ്കിലും ഇന്ന് ആ വാക്ക് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് വെർണിയർ കാലിപ്പർ ആണ്. കോമ്പസ്, ഡിവൈഡർ എന്നിവക്ക് സമാനമായ എന്നാൽ ഉള്ളിലോട്ടോ പുറത്തേക്കോ വളഞ്ഞുനിൽക്കുന്ന അഗ്രങ്ങളോട് കൂടിയതായിരുന്നു ആദ്യകാല കാലിപ്പറുകൾ. മെക്കാനിക്കൽ എഞ്ചിനീയറിംഗ്, മെറ്റൽ വർക്കിംഗ്, ഫോറസ്ട്രി, മരപ്പണി, ശാസ്ത്രം വൈദ്യശാസ്ത്രം നിരവധി മേഖലകളിൽ കാലിപ്പറുകൾ ഉപയോഗിക്കുന്നു.
കോമ്പസ് കാലിപ്പറുകൾ
[തിരുത്തുക]കോമ്പസ്, ഡിവൈഡർ എന്നിവക്ക് സമാനമായ എന്നാൽ ഉള്ളിലോട്ടോ പുറത്തേക്കോ വളഞ്ഞുനിൽക്കുന്ന കാലുകളോട് കൂടിയതായിരുന്നു ആദ്യകാല കാലിപ്പറുകൾ. വസ്തുവിന്റെ അളവ് ഇവ വെച്ച് നോക്കി ഒരു റൂളർ സ്കെയിലിൽ താരതമ്യം ചെയ്തായിരുന്നു ഇവയുടെ പ്രവർത്തനം.
-
മൂന്ന് തരം ഔട്ട്സൈഡ് കാലിപ്പറുകൾ
-
രണ്ട് തരം ഇൻസൈഡ് കാലിപ്പറുകൾ
ഇൻസൈഡ് കാലിപ്പർ
[തിരുത്തുക]ഉള്ളളവുകൾ എടുക്കാൻ പാകത്തിൽ പുറത്തേക്ക് വളഞ്ഞു നിൽക്കുന്ന കാലുകളോട് കൂടിയ കോമ്പസ് കാലിപ്പറാണ് ഇൻസൈഡ് കാലിപ്പർ.
ഔട്ട്സൈഡ് കാലിപ്പർ
[തിരുത്തുക]വസ്തുവിന്റെ പുറമളവ് നോക്കാനായി ഉപയോഗിച്ചിരുന്ന ഉള്ളിലോട്ട് വളഞ്ഞുനിൽക്കുന്ന കാലുകളോട് കൂടിയ കോമ്പസ് കാലിപ്പറാണ് ഔട്ട്സൈഡ് കാലിപ്പർ.
വെർണിയർ കാലിപ്പർ
[തിരുത്തുക]ഒരു പ്രധാന സ്കെയിൽ റൂളറിനോടനുബന്ധിച്ച് നിരങ്ങിനീങ്ങുന്ന വെർണിയർ സ്കെയിൽ റൂളർ അടങ്ങുന്നതാണ് ഒരു വെർണിയർ കാലിപ്പർ. അളവെടുക്കേണ്ട വസ്തുവിന്റെ പുറം ഭാഗമളക്കാനായി രണ്ട് വലിയ ജോകളും (Jaws) വസ്തുക്കളുടെ ഉള്ളളവ് എടുക്കാനായി രണ്ട് ചെറിയ ജോകളും (Jaws) ഒരു വെർണിയർ കാലിപ്പറിൽ സാധാരണ കാണപ്പെടുന്നു.
ഒരു മില്ലി മീറ്ററിന്റെ 1/100 (0.01mm) വരെ കൃത്യമായ അളവുകൾ ലഭിക്കുന്ന വെർണിയർ കാലിപ്പറുകൾ ലഭ്യമാണ്.
ഇന്ന് പല തരത്തിലുള്ള ഡിസ്പ്ലേകളുള്ള വെർണിയർ കാലിപ്പറുകൾ ലഭ്യമാണ്. പ്രാഥമികമായി ഉള്ളത് സാധാരണ സ്കെയിൽ റൂളർ റീഡിങ് ആണ്. ഡിജിറ്റൽ ഡിസ്പ്ലേ, ഡയൽ എന്നീ രൂപങ്ങളിലും വെർണിയർ കാലിപ്പർ ലഭ്യമാണ്.
-
വെർണിയർ കാലിപ്പർ ഉപയോഗിച്ച് പുറമളവ് എടുക്കുന്നു
-
ഒരു ജീവശാസ്ത്രജ്ഞൻ ഒരു പക്ഷിയുടെ കാലിന്റെ നീളം അളക്കാൻ കാലിപ്പറുകൾ ഉപയോഗിക്കുന്നു
-
ഡിജിറ്റൽ കാലിപ്പർ
-
ഡയൽ കാലിപ്പർ