Jump to content

കാവൽ കോശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Opening and Closing of Stoma.
diagram of signals affecting stomatal aperture
A stomatal pore in the surface (epidermis) of a leaf as viewed through a microscope. The central stomatal pore is formed by a pair of guard cells. The stomatal pore can either open (left) or close (right) depending on the environmental conditions.

കാവൽ കോശം Guard cells സസ്യങ്ങളുടെ ഇലകളൂടെയോ തണ്ടിന്റെയോ മറ്റ് അവയവങ്ങളുടെയോ ഉപരിവൃതിയിൽ കാണപ്പെടുന്ന വാതകവിനിമയത്തെ നിയന്ത്രിക്കുന്ന പ്രത്യേകതരം കോശമാണ്. അവ ഒരു ജോഡിയായാണുണ്ടാകുന്നത്. ഇവയുടെ ഇടയിലുള്ള ഒരു സുഷിരത്തിനു ആസ്യരന്ധ്രം എന്നു പറയുന്നു. ഒരു സസ്യഭാഗത്ത് ആവശ്യമായ ജലം ലഭ്യമാവുകയാണെങ്കിൽ ആസ്യരന്ധ്രം വലുതായി തുറന്നിരിക്കും. ലീനമർദ്ദത്താലാണിങ്ങനെ ആസ്യരന്ധ്രം തുറക്കുന്നത്. എന്നാൽ, ജലദൗർലഭ്യം നേരിടുമ്പോൾ കാവൽകോശങ്ങൾ മർദ്ദം കുറഞ്ഞ് അവയ്ക്കിടയിലുള്ള സ്ഥലം അടഞ്ഞുപോകുന്നു. പ്രകാശസംശ്ലേഷണസമയത്ത് മീസോഫിൽ കലകളിലേയ്ക്ക് വായുവിൽനിന്നും കാർബൺ ഡൈ ഓക്സൈഡ് ആസ്യരന്ധ്രം വഴി എത്തുന്നു. അതുപോലെ പ്രകാശസംശ്ലേഷണം നടക്കുമ്പോൾ ഉണ്ടാകുന്ന ഓക്സിജൻ ആസ്യരന്ധ്രം വഴി പുറത്തുപോകുന്നു. ആസ്യരന്ധ്രം തുറന്നുകിടന്നാൽ, ബാഷ്പീകരണം വഴി ജലം നഷ്ടപ്പെടാനിടയുണ്ട്. ഈ നഷ്ടം വേരുകൾ വലിച്ചെടുക്കുന്ന ജലം കൊണ്ടു പരിഹരിക്കേണ്ടതുണ്ട്. ആസ്യരന്ധ്രങ്ങൾ വഴി നഷ്ടപ്പെടുന്ന ജലത്തിന്റെ അളവ് വായുവിൽനിന്നും വലിച്ചെടുക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവുമായി തുലനം ചെയ്യേണ്ടതുണ്ട്. നേരിട്ടും അല്ലാതെയും ആസ്യരന്ധ്രങ്ങളെ കാവൽകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിച്ച് വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യുന്നു.[1][2][3][4]

അവലംബം

[തിരുത്തുക]
  1. Schroeder JI, Kwak JM, & Allen GJ (2001) Guard cell abscisic acid signalling and engineering drought hardiness in plants. Nature 410:327-330.
  2. Hetherington AM & Woodward FI (2003) The role of stomata in sensing and driving environmental change. Nature 424:901-908.
  3. Shimazaki K, Doi M, Assmann SM, & Kinoshita T (2007) Light regulation of stomatal movement. Annu Rev Plant Biol 58:219-247.
  4. Kwak JM, Mäser P, & Schroeder JI (2008) The clickable guard cell, version II: Interactive model of guard cell signal transduction mechanisms and pathway. The Arabidopsis Book, eds Last R, Chang C, Graham I, Leyser O, McClung R, & Weinig C (American Society of Plant Biologists, Rockville), pp 1-17.
"https://ml.wikipedia.org/w/index.php?title=കാവൽ_കോശം&oldid=2677937" എന്ന താളിൽനിന്ന് ശേഖരിച്ചത്