Jump to content

കാസ്സിനി പ്രൊജക്ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകത്തിന്റെ കാസ്സിനി പ്രൊജക്ഷൻ

ഭൂപടനിർമ്മാണത്തിനായി സ്വീകരിച്ചിരുന്ന ഒരു പ്രൊജക്ഷൻ സാങ്കേതികവിദ്യയാണ് കാസ്സിനി പ്രൊജക്ഷൻ. കാസ്സിനി-സോൾഡ്‌നർ പ്രൊജക്ഷൻ അല്ലെങ്കിൽ സോൾഡ്‌നർ പ്രൊജക്ഷൻ [1] എന്നിങ്ങനെയും അറിയപ്പെടുന്നു). [2] 1745-ൽ സീസർ-ഫ്രാങ്കോയിസ് കാസ്സിനി ഡി തുറി എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ഈ സങ്കേതത്തിന്റെ ഉപജ്ഞാതാവ്. ഇക്വിറെക്റ്റാംഗുലർ പ്രൊജക്ഷന്റെ (Equirectangular projection) ട്രാൻസ്‌വേഴ്സ് ആസ്പെക്റ്റ് (transverse aspect) ആണ് കാസ്സിനി പ്രൊജക്ഷൻ.

ഭൂമദ്ധ്യരേഖയോട് അടുത്ത പ്രദേശങ്ങളെ ചിത്രീകരിക്കാൻ കാസ്സിനി പ്രൊജക്ഷൻ മികച്ചതാണെങ്കിലും ധ്രുവപ്രദേശങ്ങളിലേക്ക് പോകുന്തോറും യഥാർത്ഥ ഭൂപ്രദേശങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ചിത്രമായിരിക്കും ഇതിലൂടെ ലഭിക്കുക. ട്രാൻസ്‌വേഴ്സ് മെർക്കേറ്റർ പ്രൊജക്ഷന്റെ പ്രചാരത്തോടെ കാസ്സിനി പ്രൊജക്ഷൻ ക്രമേണ ഉപയോഗത്തിലില്ലാതായി മാറി.

പരാമർശങ്ങൾ[തിരുത്തുക]

  1. "Cassini–Soldner – Help". Environmental Systems Research Institute, Inc. Retrieved 9 June 2016.
  2. Flattening the Earth: Two Thousand Years of Map Projections, John P. Snyder, 1993, pp. 74–76, ISBN 0-226-76747-7.
"https://ml.wikipedia.org/w/index.php?title=കാസ്സിനി_പ്രൊജക്ഷൻ&oldid=3944772" എന്ന താളിൽനിന്ന് ശേഖരിച്ചത്