കാർറ്റ്ലി
കാർറ്റ്ലി ქართლი | |
---|---|
Map highlighting the historical region of Kartli in modern borders of Georgia | |
Country | Georgia |
Mkhare | Shida Kartli Kvemo Kartli Samtskhe-Javakheti |
Capital | Tbilisi |
• ആകെ | 21,333 ച.കി.മീ.(8,237 ച മൈ) |
ജോർജ്ജിയയുടെ മധ്യ മേഖല മുതൽ കിഴക്കൻ പ്രദേശം വരെ വ്യാപിച്ചു കിടക്കുന്ന ചരിത്രപരമായ മേഖലയാണ് കാർറ്റ്ലി. - Kartli (Georgian: ქართლი [kʰartʰli] ). ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിലിസി ഉൾപ്പെടുന്ന പ്രദേശമാണിത്. ഈ മേഖലയുടെ കുറുകെയാണ് "കുറ നദി" ഒഴുകുന്നത്. പുരാതന കാലത്ത് "ഐബീരിയ" എന്ന് അറിയപ്പെട്ട മേഖലയാണിത്. മധ്യകാലഘട്ടത്തിലെ ജോർജ്ജിയയുടെ വംശീയവും രാഷ്ട്രീയവുമായ ഏകീകരണത്തിൽ പ്രധാന പങ്കുവഹിച്ച പ്രദേശമാണിത്. കാർറ്റ്ലിക്ക് കർശനമായി നിർവചിക്കപ്പെട്ട അതിരുകൾ ഉണ്ടായിരുന്നില്ല. പതിനഞ്ചാം നൂറ്റാണ്ടിൽ ജോർജ്ജിയ കിങ്ഡത്തിന്റെ വിഭജനത്തോടെ കാർറ്റിയ ഒരു പ്രത്യേക രാജഭരണ പ്രദേശമായി (കിങ്ഡം) നിലനിന്നു. ഇതിന്റെ തലസ്ഥാനം റ്റ്ബിലിസിയായിരുന്നു. ചരിത്രപരമായ കാർറ്റിലി നിലവിലെ ജോർജ്ജിയൻ രാജ്യത്തെ വിവിധ ഭരണ മേഖലകളായി തിരിച്ചിട്ടുണ്ട്. കാർറ്റ്ലി പ്രദേശത്ത് താമസിക്കുന്നവരെ കാർറ്റ്ലേലി ( Kartleli (ქართლელი)) എന്നാണ് അറിയപ്പെടുന്നത്. ജോർജ്ജിയൻ ജനതയിലെ ഭൂമിശാസ്ത്രപരമായി ഏറ്റവും വലിയ ഉപവിഭാഗമാണ് കാർറ്റ്ലേലി. ഈ ജനതയിൽ അധികം പേരും പൗരസ്ത്യ ഓർത്തഡോക്സ് സഭ വിശ്വാസികളാണ്. ആധുനിക ജോർജ്ജിയൻ സാഹിത്യ ഭാഷയുടെ ഒരു വകഭേദമാണ് ഇവർ സംസാരിക്കുന്നത്.
പദോൽപത്തി
[തിരുത്തുക]അഞ്ചാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന Martyrdom of the Holy Queen Shushanik എന്ന ഗ്രന്ഥത്തിലാണ് കാർറ്റ്ലി എന്ന സ്ഥലനാമം ആദ്യ പരാമർശിക്കപ്പെട്ടിരിക്കുന്നത്. കാർറ്റ്ലോസ് എന്ന വാക്കിൽ നിന്നാണ് കാർറ്റ്ലി എന്ന പദം ഉത്ഭവിച്ചത്.[1]
അവലംബം
[തിരുത്തുക]- ↑ Rapp (2003), p. 427